ഞാനില്ലാത്ത നേരത്ത് വീട്ടിൽ കയറി എന്റെ ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് എന്ത് ധൈര്യത്തിലാണ്; ചെയ്ത ആളെ അറിയാം എന്ന് ബാല! വീട്ടിൽ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ആക്രമിച്ചത് ആരാണ് എന്ന് തനിക്കറിയാം എന്നും എന്നാൽ അതേ കുറിച്ച് ഇപ്പോൾ പറയാൻ താത്പര്യം ഇല്ല എന്നും ബാല പറയുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നും കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ച് കയറിയത് വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയത്ത് ഒരു പരിപാടിയിൽ ആയിരുന്നു ആ സമയത്ത് ബാല. എന്ത് ധൈര്യമുണ്ടെങ്കിൽ ഞാൻ ഇല്ലാത്ത നേരത്ത് എന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തും.
ധൈര്യമുണ്ടെങ്കിൽ ഞാൻ ഉള്ളപ്പോൾ അവന്മാർ വരട്ടെ. പക്ഷെ ഒറ്റയ്ക്ക് വന്ന് എന്നെ നാണം കെടുത്തരുത്. വരുന്നുണ്ടെങ്കിൽ പത്ത് പേരായിട്ട് വരണം എന്നാണ് ബാല പറഞ്ഞത്.അവർ വീട്ടിന്റെ മുന്നിൽ വച്ച് സ്റ്റാബ് നാവിൽ ഒട്ടിച്ച ശേഷമാണ് ആക്രമിച്ചത്. എന്റെ വീട്ടിൽ മാത്രമല്ല, അടുത്തുള്ള വീട്ടിലുള്ളവരെയും ശല്യം ചെയ്തു. എന്റെ ഭാര്യ ആകെ പേടിച്ചു. വിവരം അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയാണ് പൊലീസിൽ വിവരം അറിയിച്ചത്. കേരള പോലീസിനോട് അക്കാര്യത്തിൽ എനിക്ക് വലിയ ബഹുമാനം ഉണ്ട്. കോട്ടയത്ത് നിന്ന് ഞാൻ എത്തുമ്പോഴേക്കും അവർ ഭാര്യയ്ക്കും വീടിനും പ്രൊട്ടക്ഷൻ നൽകിയിരുന്നു.
ആക്രമികളെ കുറിച്ചുള്ള വിവരങ്ങളും, സിസിടിവി ദൃശ്യങ്ങളുമടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. അവരിൽ നിന്ന് ഇനിയും ആക്രമണങ്ങൾ ഉണ്ടാവാം. കാരണം അത് ചെയ്യുന്നത് ലഹരിയുടെ ബലത്തിലാണ്. ഇന്ന് കേരള യുവത്വത്തെ ഭരിക്കുന്നത് തന്നെ ലഹരിയാണ്. അതിൽ നിന്ന് ഈ തലമുറയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാനും. അതിന്റെ ഭാഗമായിട്ടാണ് കോട്ടയത്ത് വച്ച് നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തത്. അപ്പോഴേക്കും എന്റെ വീട് ആക്രമിയ്ക്കപ്പെട്ടു.ഇത് ചെയ്യിപ്പിച്ചത് ആരാണ് എന്ന് എനിക്ക് അറിയാം. പക്ഷെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്ന കേസ് ആയതിനാൽ കൂടുതൽ കാര്യങ്ങൾ ഞാൻ പറയുന്നില്ല.
പക്ഷെ അവനിട്ട് ഞാൻ പണി കൊടുക്കും. സിനിമ ഇന്റസ്ട്രിയിൽ നിന്ന് ഉള്ള ആളാണോ എന്ന് ചോദിച്ചപ്പോൾ നോ കമന്റ്‌സ് എന്നായിരുന്നു ബാലയുടെ മറുപടി. ധൈര്യമുണ്ടെങ്കിൽ ഞാൻ ഉള്ളപ്പോൾ അവന്മാർ വരട്ടെ. പക്ഷെ ഒറ്റയ്ക്ക് വന്ന് എന്നെ നാണം കെടുത്തരുത്. വരുന്നുണ്ടെങ്കിൽ പത്ത് പേരായിട്ട് വരണം എന്നാണ് ബാല പറഞ്ഞത്.അവർ വീട്ടിന്റെ മുന്നിൽ വച്ച് സ്റ്റാബ് നാവിൽ ഒട്ടിച്ച ശേഷമാണ് ആക്രമിച്ചത്. എന്റെ വീട്ടിൽ മാത്രമല്ല, അടുത്തുള്ള വീട്ടിലുള്ളവരെയും ശല്യം ചെയ്തു. എന്റെ ഭാര്യ ആകെ പേടിച്ചു. വിവരം അമ്മയെ വിളിച്ചു പറഞ്ഞു. അമ്മയാണ് പൊലീസിൽ വിവരം അറിയിച്ചത്. കേരള പോലീസിനോട് അക്കാര്യത്തിൽ എനിക്ക് വലിയ ബഹുമാനം ഉണ്ട്.
കോട്ടയത്ത് നിന്ന് ഞാൻ എത്തുമ്പോഴേക്കും അവർ ഭാര്യയ്ക്കും വീടിനും പ്രൊട്ടക്ഷൻ നൽകിയിരുന്നു.ആക്രമികളെ കുറിച്ചുള്ള വിവരങ്ങളും, സിസിടിവി ദൃശ്യങ്ങളുമടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. അവരിൽ നിന്ന് ഇനിയും ആക്രമണങ്ങൾ ഉണ്ടാവാം. കാരണം അത് ചെയ്യുന്നത് ലഹരിയുടെ ബലത്തിലാണ്. ഇന്ന് കേരള യുവത്വത്തെ ഭരിക്കുന്നത് തന്നെ ലഹരിയാണ്. അതിൽ നിന്ന് ഈ തലമുറയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാനും.
Find out more: