എന്റെ വിവാഹം നടക്കാതെ പോയതിലായിരുന്നു അമ്മയുടെ സങ്കടം; ഇടവേള ബാബു!ചേട്ടന്റെ മകന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് താനായതിനാൽ കുടുംബമില്ലെന്ന് ഇതുവരെ തോന്നിയിട്ടില്ല. ആസ്വദിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം നിയന്ത്രണങ്ങളില്ലാതെ ചെയ്യാനാണ് തനിക്കിഷ്ടമെന്നുമായിരുന്നു ഇടവേള ബാബു പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹം നടന്നു കാണാഞ്ഞതിൽ അമ്മയ്ക്ക് ദുഃഖം ഉണ്ടായിരുന്നു എന്ന് പറയുന്ന അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്.മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ വിശേഷിപ്പിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നവരിൽ പ്രധാനികളിലൊരാൾ കൂടിയാണ് അദ്ദേഹം. തിരക്കുകൾക്കിടയിൽ ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്.





   പലപ്പോഴായി ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.അമ്മയായിരുന്നു എന്റെ ലോകം. അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി തുടരുന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ അത് സംഭവിക്കാതെ പോയി എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാലും അമ്മയ്ക്ക് ഞാൻ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഇഷ്ടം പോലെ കാര്യങ്ങളെല്ലാം ചെയ്യും. ഇഷ്ടമുള്ള സമയത്ത് വീട്ടിൽ പോയാൽ മതി. എപ്പോൾ വേണമെങ്കിലും എവിടേക്കാണെങ്കിലും യാത്ര പോവാം.





സ്ത്രീകളുടെ കൂടെ യാത്ര ചെയ്യേണ്ടിവരുന്നത് ഒരു ജോലിയായല്ല താൻ കാണുന്നതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അങ്ങനെ കണ്ടാൽ പെട്ടെന്ന് തന്നെ മടുപ്പ് തോന്നും- എന്ന് മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞാൽ നുണ പറയേണ്ടി വരും. രാത്രി വൈകി എന്തെങ്കിലും പരിപാടി നടക്കുകയാണെങ്കിൽ ഭാര്യയുടെ വക അന്വേഷണം ഉണ്ടാവും. എപ്പോഴാണ് വീട്ടിൽ വരുന്നത്, അവിടെ എന്താണ് പരിപാടി അങ്ങനെയുള്ള ചോദ്യങ്ങളുണ്ടാവും. എന്നാൽ കല്യാണം കഴിച്ചില്ലെങ്കിൽ ഈവക ചോദ്യങ്ങളൊന്നും നേരിടേണ്ടി വരില്ല.




  അമ്മയുടെ മരണം വളരെ പെട്ടെന്നാണ് സംഭവിച്ചത്. മരണത്തിന്റെ തലേ ദിവസമായിരുന്നു പിറന്നാൾ. ഞങ്ങൾ മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ ഒരു മണിയോടെ ടോയ്ലെറ്റിൽ പോയി തിരിച്ചു വരുമ്പോൾ കട്ടിലിനരികിൽ കുഴഞ്ഞുവീണു.ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. എന്നും ഇടവേള ബാബു പറയുന്നു.

Find out more: