ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു വൻ തിരിച്ചു വരവ് നടത്തുന്നു; ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങൾ! ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ഡിഎൻഎ, ഐപിഎസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുരേഷ് ബാബു വീണ്ടും സജീവമാകാനൊരുങ്ങുന്നത്. മമ്മൂട്ടിയാണ് രണ്ടു ചിത്രങ്ങളുടെയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുരേഷ് ബാബു.മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ മികച്ച സിനിമകൾ നൽകിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. രണ്ട് ചിത്രങ്ങളിലൂടെയാണ് സൂപ്പർ ഹിറ്റ് സംവിധായകന്റെ മടങ്ങിവരവ്.




    എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, രവീന്ദ്രൻ, സെന്തിൽരാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീർ (ഡ്രാക്കുള), അമീർ നിയാസ്, പൊൻവർണ്ണൻ, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോൻ, അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിലൊരുക്കുന്ന ഡിഎൻഎ ആണ് ആദ്യം ചിത്രീകരണം തുടങ്ങുക. അസ്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിഎൻഎ ഈ മാസം 26 - ന് ചിത്രീകരണം ആരംഭിക്കും.ബാനർ - ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം - കെ വി അബ്ദുൾ നാസർ, സംവിധാനം - ടി എസ് സുരേഷ് ബാബു, 




രചന - ഏ കെ സന്തോഷ്, എഡിറ്റിംഗ് - ഡോൺ മാക്സ് , ചമയം - പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും - നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് - അനന്തു എസ് കുമാർ, പിആർഒ - വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിലൊരുക്കുന്ന ഡിഎൻഎ ആണ് ആദ്യം ചിത്രീകരണം തുടങ്ങുക. അസ്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിഎൻഎ ഈ മാസം 26 - ന് ചിത്രീകരണം ആരംഭിക്കും. എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്.

Find out more: