നടൻ ജോജു ജോജിവിനെതിരെ വിവാദ സംവിധായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്! നിരവധി വിദേശ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിലും ഗോവയിലും തിരുനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മികച്ച അഭിപ്രായം നേടിയ നൻ പകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി നായകനായ ചിത്രം തിയറ്ററിലും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ പ്രദർശനം കഴിയുമ്പോൾ എല്ലായിടത്തു നിന്നും മികച്ച പ്രതികരണം നേടി ചിത്രം ഹിറ്റ് ലിസ്റ്റിലേക്കിടം നേടുമ്പോഴാണ് ചിത്രത്തിനെ റഫറൻസാക്കി സംവിധായകൻ സനൽ കുമാർ ശശിധരൻ നടൻ ജോജു ജോർജിനെ പ്രതിക്കൂട്ടിലാക്കി ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടുന്ന സിനിമകൾ അവാർഡ് സിനിമകൾ എന്ന ലേബലോടെ ഒരുകാലത്ത് തിയറ്ററുകളിൽ പ്രേക്ഷകർ മുഖം തിരിച്ചെങ്കിൽ ഇന്നും കാലവും കാഴ്ചയും മാറിയിരിക്കുന്നു.ഒരു കൊമേഴ്സ്യൽ ചിത്രത്തിനു വേണ്ട എല്ലാ പബ്ലിസിറ്റിയും കൊടുത്താണ് ചിത്രം റിലീസ് ചെയ്തത്.
ഇതിനു സമാനമായി തൻ്റെ സിനിമയുടെ ചോലയുടെ റിലീസും ഇത്തരത്തിൽ കൊമേഴ്സ്യൽ പാക്കേജിലായിരുന്നു എന്നും പിന്നീട് തിയറ്ററിൽ നിന്നും ചിത്രം പിൻവലിച്ചതിൻ്റെ അറിയാത്ത കാരണങ്ങളുമാണ് ജോജു ജോർജിൻ്റെ പേര് പരാമർശിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. ജോജു ജോർജ് തന്നെയായിരുന്നു ചിത്രം നിർമിച്ച് തിയറ്ററിലെത്തിയത്. ഇതിനു ശേഷം ജോജുവും സനൽ കുമാർ ശശിധരനും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയതതു സംബന്ധിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിൽ പരാമശിക്കുന്നത്. മുമ്പും ഇതേ വിഷയം സംബന്ധിച്ച് ജോജുവിനെതിരെ ഈ സംവിധായകൻ സോഷ്യൽ മീഡിയിൽ രംഗത്ത് വന്നിട്ടുള്ളതാണ്.2019 ഡിസംബറിലാണ് ചോല തിയറ്ററിലെത്തിയത്. ജോജു ജോർജ്, നിമിഷ സജയൻ, അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം വിവിധ ഫിലിം ഫെസ്റ്റിവലിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയാണ് തിയറ്ററിലെത്തിയത്.
"ഇന്ന് 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയെ മുൻനിർത്തി മലയാള സിനിമയിൽ മമ്മൂട്ടി നടത്തുന്നപോലെ ഒരു വലിയ ഉദ്യമം 2019 ഡിസംബറിൽ നടന്നിരുന്നു. 'ചോല' എന്ന സിനിമയെ ഒരു വാണിജ്യ സിനിമ ആവശ്യപ്പെടുന്ന പരസ്യങ്ങളുടെ പിന്തുണയോടെ തിയേറ്ററുകളിലെത്തിക്കാൻ ജോജു ജോർജ് തയാറായി. ആ സിനിമ തിയേറ്ററുകളിൽ പക്ഷെ രണ്ടു ദിവസം പോലും നിലനിർത്താൻ പരിശ്രമമുണ്ടായില്ല. റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസം എല്ലാ തിയേറ്ററുകളിൽ നിന്നും ആ സിനിമ പിൻവലിക്കപ്പെട്ടു. ആദ്യ ദിവസം തിയേറ്ററിൽ നിന്നും പ്രേക്ഷക അഭിപ്രായങ്ങൾ പുറത്തുവരാൻ തുടങ്ങും മുൻപ് തന്നെ ചോല- ഒരു സ്ത്രീ വിരുദ്ധ സിനിമയാണെന്ന വമ്പൻ പ്രചരണം അഴിച്ചു വിടപ്പെട്ടു. ആ സിനിമ ബലാൽസംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് തിയേറ്ററിൽ പോയി കാണരുതെന്നും പറഞ്ഞുകൊണ്ട് വീഡിയോകൾ പ്രചരിക്കപ്പെട്ടു. അതിന്റെ പ്രൊമോഷൻ ചെയ്യാൻ ചുമതലപ്പെട്ട ആൾ തന്നെ ആ സിനിമയുടെ ആശയങ്ങൾക്ക് വിപരീതമായി പരസ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു.
'ചോല' പത്ത് തിയേറ്ററുകളിൽ പോലും നിലനിർത്താതെ എന്നോട് യാതൊരു കൂടിയാലോചനയും നടത്താതെ പിൻവലിക്കപ്പെട്ടു. ആമസോൺ പ്രൈമിൽ സിനിമ വന്നപ്പോഴും പിൻവലിക്കുകയും വീണ്ടും വരുത്തുകയുമൊക്കെ ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കി. ആ സിനിമയെ പൊതുസമൂഹത്തിൽ നിന്നും പിൻവലിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ജോജുവിനെ വിളിച്ചു. ആ സിനിമ ഞാനറിയാതെ മറ്റൊരാൾക്ക് വിറ്റു എന്നറിഞ്ഞത് അപ്പോഴാണ്. പലതവണ ശ്രമിച്ചിട്ടും അയാളെ ബന്ധപ്പെടാനാകാതെ വന്നപ്പോൾ ഞാൻ ഇക്കാര്യം സോഷ്യൽ മീഡിയയിൽ എഴുതി. അതിൽ പ്രകോപിതനായ ജോജു ജോർജ് എന്നെ വിളിച്ച് വീട്ടിൽ കയറി തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിന്റെ പേരിൽ ഞാൻ കേസ് കൊടുക്കാതിരിക്കാൻ മധ്യസ്ഥ ചർച്ചയുണ്ടായി. എനിക്ക് ചോലയുടെ യൂട്യൂബ് റൈറ്റ്സ് തരാമെന്ന് പറഞ്ഞ് വീണ്ടും പറ്റിച്ചു. വലിയ ഉദ്ദേശശുദ്ധിയോടെ ആരംഭിച്ച പ്രവർത്തി അങ്ങനെ ഒരു സിനിമയോടും ചലച്ചിത്രകാരനോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയായി മാറി. സംഭവങ്ങൾ പഴകുന്തോറും ചരിത്രമായി മാറും. ചരിത്രം പഴകുമ്പോൾ കുന്തമുനപോലെ കുത്തും. കലയോട് അനീതികാട്ടിയവരാരും കുത്തുകൊള്ളാതെ രക്ഷപ്പെട്ട ചരിത്രമില്ല." എന്നിങ്ങനെയാണ് സനൽ കുമാർ ശശിധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
Find out more: