എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി തന്നു എന്ന് പഴിച്ചു; പിന്നെയാണ് ശരിക്കുള്ള മാജിക്ക് നടന്നതെന്ന് ശ്രുതി വിപിൻ! ആരെങ്കിലും മോളെ കാണാൻ വന്നാൽ അവൾക്ക് ഡൌൺ സിൻഡ്രോം ആണ് എന്ന് അവർ അറിയില്ലേ എന്നോർത്തുകൊണ്ട് ഞാൻ മറച്ചു വച്ചിട്ടുണ്ട് എന്നാൽ, പിന്നെ അവളെ കൂടുതൽ അറിയാനും മനസിലാക്കാനും, അവളെ എങ്ങനെ പരമാവധി മിടുക്കിയേക്കാം എന്നായിരുന്നു ഞാൻ ചിന്തിച്ചത്. തുടങ്ങിയപ്പോൾ മുതൽ റിയൽ മാജിക്ക് നടന്നു- ശ്രുതി പറയുന്നു. തന്റെ കുഞ്ഞ് മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെയല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം മകളെ ആരും കാണാതെ മറച്ചു വച്ചിരുന്നു ശ്രുതി. എന്നാൽ വിധി എന്നോർത്ത് സമാധാനിക്കാതെ അതിനെ എങ്ങനെ മറികടക്കാം എന്ന ചിന്തയിൽ നിന്നുമാണ് റിയൽ മാജിക്ക് സംഭവിച്ചത് എന്ന് പറയുകയാണ് നടി ശ്രുതി വിപിൻ. ഞാൻ മീഡിയയിൽ ആയിരുന്നു ഞാൻ വർക്ക് ചെയ്തത്. വിവാഹം കഴിഞ്ഞു അമ്മയായി, വെറും അമ്മയല്ല ഒരു സ്പെഷ്യൽ മദർ.
ഇനി നാല് ചുമരുകൾക്കുള്ളിൽ അവളെയും നോക്കി ആകും മുന്പോട്ടുള്ള എന്റെ ജീവിതം എന്നായിരുന്നു ചിന്ത. ആദ്യമായി മോളെ കൈയ്യിൽ കിട്ടിയപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഞാൻ എന്ത് ചെയ്യും എന്ന്. ഒന്നും അറിയാത്ത ഒരു അവസ്ഥ, ഞാൻ മറ്റുള്ളവരിൽ നിന്നും അവളെ ഒളിച്ചു വെയ്ക്കുകായിരുന്നു. എന്റെ മോൾ ഡൌൺ സിൻഡ്രോം ഉള്ള കുഞ്ഞാണ് എന്ന് ഞാൻ ഹൈഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒരു മാസം വരെ ഞാൻ കരഞ്ഞു തീർത്തു, എന്തിനു എന്നോടിത് എന്ന ചോദ്യവുമായി ഒരു മാസം. ആ ഒരു മാസത്തിനു ശേഷം ഞാൻ മനസിലാക്കി എന്റെ മോൾ സ്പെഷ്യൽ കിഡ് ആണ് എന്ന്. അവളുടെ കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ ഞാൻ തുടങ്ങി. അതിനുശേഷം ആണ് ഇതിനെ എങ്ങനെ ഓവർകം ചെയ്യാം എന്ന് മനസിലാക്കുന്നത്. അവിടെ മുതൽ ആണ് ഒരു മാജിക്ക് തുടങ്ങിയത്. അവളെ കൂടുതൽ അറിയാനും സ്നേഹിക്കാനും തുടങ്ങി.
അവൾക്കൊപ്പംഫോട്ടോഷൂട്ട് ചെയ്യാൻ തുടങ്ങി, കൂടുതൽ സമയം അവൾക്കൊപ്പം സ്പെൻഡ് ചെയ്യാൻ തുടങ്ങി. അവളുടെ ഓരോ മാറ്റങ്ങളും ഞങ്ങൾക്ക് ആഘോഷമായിരുന്നു. സ്പീച്ച് തെറാപ്പിയും, ഫിസിയോ തെറാപ്പിയും ചെയ്യാനും തുടങ്ങിയ ശേഷം അവൾക്ക് മാറ്റങ്ങൾ കാണാൻ തുടങ്ങി. നമ്മൾ എപ്പോഴും ഹാപ്പി ആയിരിക്കണം എന്നാണ് എനിക്ക് സ്പെഷ്യൽ പേരന്റ്സിനോട് പറയാൻ ഉള്ളത്. നമ്മുടെ ലൈഫ് ദ്രുതഗതിയിൽ പോയ്കൊണ്ടിരിക്കുകയാണ്. നമ്മൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടത്തുക എന്നാണ് എനിക്ക് പറയാൻ ഉള്ളത്. നിങ്ങളുടെ കുട്ടി നമ്മളെ കണ്ടാണ് വളരുക, അപ്പോൾ അവർക്ക് മുൻപിൽ നമ്മൾ കോണ്ഫിഡന്റോടെ ജീവിച്ചു കാണുക. മോളെ ഞാൻ പുറത്തുകൊണ്ടുപോകുമ്പോൾ ആളുകൾ അവളെ നോക്കുന്നത് കാണാം, അപ്പോൾ ഞാൻ ശ്രീയോട് പറയാറുണ്ട് അവർക്ക് ഹായ് കൊടുക്കൂ എന്ന് അവൾ പോയി അവർക്ക് ഹായ് കൊടുക്കുമ്പോൾ, അവരിൽ മാറ്റങ്ങൾ കാണാറുണ്ട്.
നടക്കുന്നതിലും സംസാരത്തിലും എല്ലാം വൈകല്യം ഉണ്ടാകാം. പലതരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാകാം, എന്നാൽ ഇതിനെ എല്ലാം നമുക്ക് മാറി കടക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾക്ക് കരയാം കരഞ്ഞു തീർക്കാം, പക്ഷെ നമ്മുടെ ജീവിതം മുൻപോട്ട് കൊണ്ടുപോയെ പറ്റൂ- ശ്രുതി ജോഷ് ടോക്കിൽ സംസാരിക്കവെ പറഞ്ഞു. പ്രത്യേക ആവശ്യങ്ങളുള്ള ഒരു കുട്ടിയുടെ അമ്മയാകുക എന്നത് അതുല്യവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. ഒരു അമ്മ ശക്തയും ക്ഷമയും സഹിഷ്ണുതയും ഉള്ളവളായിരിക്കണം, അതേ സമയം അനുകമ്പയും മനസ്സിലാക്കലും സ്നേഹവും ഉള്ളവളായിരിക്കണം- ശ്രുതി പറയുന്നു.
Find out more: