ഓവിയയുടെ ഇന്റിമേറ്റ് വീഡിയോ വൈറലാവുന്നു; ആരാണിത് എന്ന് ആരാധകരും! തമിഴ് ബിഗ്ഗ് ബോസ് ഷോ ശ്രദ്ധ നേടാന് കാരണം തന്നെ ഓവിയയാണെന്ന് പറഞ്ഞാലും തെറ്റില്ല. കമല് ഹസന് അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലെ മത്സരാര്ത്ഥിയായിരുന്നു ഓവിയ. തന്റെ സത്യസന്ധവും നിഷ്ഖളങ്കവുമായ പെരുമാറ്റം കൊണ്ട് തന്നെ ഓവിയ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. കൂട്ടം കൂടി ചിലര് ഓവിയയെ അറ്റാക്ക് ചെയ്തത് നടിയോട് സിംപതി തോന്നാനും കാരണം ആയി.മലയാളിയാണെങ്കിലും തമിഴ് ബിഗ്ഗ് ബോസിലൂടെയാണ് ഓവിയ ജനശ്രദ്ധ നേടിയത്. ഷോയില് ടൈറ്റില് വിന്നര് ആയ ആരവിനോട് തനിക്ക് തോന്നിയ ഇഷ്ടത്തെ കുറിച്ച് ഓവിയ തുറന്ന് പറഞ്ഞിരുന്നു. ബിഗ്ഗ് ബോസിന് ശേഷം ആ ബന്ധംകൂടുതല് ശക്തിപ്പെടും എന്നാണ് കരുതിയത്.






  എന്നാല് ഹൗസിന് അകത്തെ സ്ട്രസ്സ് സഹിക്കാന് പറ്റാതെ ഓവിയ ഇറങ്ങി പോരുകയായിരുന്നു. എന്തായാലും അതിന് ശേഷം ഒവിയയ്ക്ക് വേണ്ടി ആര്മി പേജുകളും ഫാന്സ് പേജുകളും സൃഷ്ടിക്കപ്പെട്ടു.ഇറങ്ങി പോന്നില്ലായിരുന്നുവെങ്കില് ഓവിയ തന്നെയായിരുന്നേനെ ടൈറ്റില് വിന്നര് എന്ന് പോലും പറഞ്ഞവരുണ്ട്. എന്ത് തന്നെയായാലും പുറത്തിറങ്ങിയ ഓവിയയ്ക്ക് ശക്തമായ ഫാന് ഫോളോയിങ് വന്നുവെങ്കിലും കരിയറില് വലിയ മാറ്റം ഒന്നും കൊണ്ടുവരാന് സാധിച്ചില്ല. ടൈറ്റില് വിന്നറായി പുറത്തിറങ്ങിയ ആരവ് നടി റാഹിയെ വിവാഹം ചെയ്തു. വിവാഹത്തില് ഓവിയ പങ്കെടുത്തതും ഇല്ല. രണ്ട് വർഷങ്ങൾക്ക് മുൻപാണ് താൻ യഥാർത്ഥ പ്രണയം എന്താണ് എന്ന് തിരിച്ചറിഞ്ഞതെന്ന് ഓവിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.





അതിന് ശേഷം ഒരു അപരിചിതന് ഒപ്പമുള്ള ഇന്റിമേറ്റ് ഫോട്ടോകൾ  സോഷ്യൽ മീഡിയയിൽ വൈറലാവാൻ തുടങ്ങി. ഇതാണോ ഓവിയ പറഞ്ഞ ആ യഥാർത്ഥ പ്രണയം, ഇദ്ദേഹമാണോ കാമുകൻ എന്ന ചോദ്യങ്ങൾക്ക് ഇടയിലിതാ പുതിയ വീഡിയോ പങ്കുവച്ചുകൊണ്ട് ഓവിയ എത്തിയിരിക്കുകയാണ്. ക്യാമറ നോക്കി ബിസ്ക്കറ്റ് തിന്നുന്ന ഓവിയയെ പെട്ടന്ന് അയാള് വന്ന് ഉമ്മ വയ്ക്കുകയായിരുന്നു. പിന്നീട് ഊഷ്മളമായി കെട്ടിപ്പിടിക്കുന്നതൊക്കെ വീഡിയോയില് കാണാം. 



ഒരു സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമാണ് ഇത് എന്ന് പറയാന് ഈ വീഡിയോയില് കൂടുതല് ഒന്നും വേണ്ട എന്നാണ് കമന്റുകൾ. ആരാണ് ഇത് എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ഇതാണോ ഓവിയയുടെ കാമുകൻ, ഇത് തന്നെയാണ് ഓവിയയുടെ കാമുകൻ  എന്ന നിലയിൽ ഉറപ്പിക്കുകയാണ് ആരാധകർ.  എന്ത് തന്നെയായാലും ഒവിയ ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഓവിയ.

Find out more: