എആ‍ർഎമ്മിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്; ടൊവിനോയുടെ പുതിയ മുഖം ഇങ്ങനെ! കള്ളൻ മണിയനായുള്ള ടൊവിനോയുടെ കഥാപാത്രത്തിൻ്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയൻ്റെ രണ്ടാം മോഷണത്തിൽ ടൊവിനോ ട്രിപ്പിൾ റോളിലാണ് എത്തുന്നത്. എആർഎം എന്ന ഷോർട് ഫോമിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൻ്റെ യുവതാരം ടൊവിനോയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം അജയൻ്റെ രണ്ടാം മോഷണത്തിലെ ഫസ്റ്റ് ക്യാരക്ടർ പോസ്റ്ററെത്തി. കള്ളൻ മണിയനായുള്ള ടൊവിനോയുടെ കഥാപാത്രത്തിൻ്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് അജയൻ്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുക. കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ വൈകാതെ റിലീസാകും.





    കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. സുജിത് നമ്പ്യാരാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.തെന്നിന്ത്യൻ നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും ത്രീഡി ഫോർമാറ്റിലൊരുക്കുന്ന ചിത്രത്തിൽ ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകളുണ്ട്. സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആറ് ഭാഷകളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ ചിത്രീകരണ വീഡിയോ മുമ്പ് വൈറലായിരുന്നു. ചോതിക്കാവിലെ മായക്കാഴ്ചകളുടെ തുടക്ക രൂപമാണ് വീഡിയോയിലൂടെ പ്രേക്ഷകരെ പരിചിയപ്പെടുത്തിയത്.






   ഒരു കാലത്ത് തമിഴ് സിനിമയിയെ ഹിറ്റ് നായകൻ ഇന്നു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാഷകൾക്ക് അതീതമായി മികച്ച സിനിമകളുടെ ഭാഗമായി മാറുകയാണ്. മുമ്പ് മലയാളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള സത്യരാജ് ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ് ടോവിനോയുടെ ചിത്രത്തിലൂടെ. തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് എആർഎമ്മിനു സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്.കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് താരം സത്യരാജാണ്.





   ചെറുവത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സത്യരാജ് ഉടൻ ജോയിൻ ചെയ്യും.ഇതിനു പിന്നാലെ ഒരുപിടി ചിത്രങ്ങളാണ് ടോവിനോ അഭിനയിച്ച് റിലീസിനു തയാറാകുന്നത്. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്നു പേരിട്ടിരിക്കുന്ന ചിത്രം കേരളത്തെ ഒന്നാകെ വിഴുങ്ങിയ മഹാപ്രളയകാലത്തെ കഥയാണ് പറയുന്നത്. വലിയ താരനിരയ്ക്കൊപ്പമാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. ആഷിഖ് അബുവിനൊപ്പമുള്ള നീലവെളിച്ചമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയ മറ്റൊന്ന്. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങളിൽ പേരില്ലാത്ത കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Find out more:

arm