വാലൻ്റൈൻ ഡേറ്റിംഗിന് ക്ഷണിച്ച ആരാധികയ്ക്കു ഷാരുഖ് ഖാൻ്റെ മറുപടി! അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാരുഖ് ഖാൻ നായകനായെത്തിയ ചിത്രം ഇതുവരെ പല കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചാണ് തേരോട്ടം നടത്തുന്നത്. എഴുതിത്തള്ളിയവർക്കുള്ള ഷാരുഖ് ഖാൻ്റെ മറുപടികൂടിയായി മാറിയിരിക്കുകയാണ് ചിത്രത്തിൻ്റെ വലിയ വിജയം. ഷാരൂഖിൻ്റെ മടങ്ങി വരവിനെ ഏറെ ആവേശത്തോടെ പ്രേക്ഷകരും ഏറ്റെടുത്തു. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഷാരുഖ് ഖാൻ ഇടവേളകളിൽ തൻ്റെ ആരാധകരുമായി സംവദിക്കാറുമുണ്ട്. തളർന്നു കിടന്ന ബോളിവുഡ് സിനിമാ ലോകത്തിനു ജീവശ്വാസമായി മാറി ബ്രഹ്മാണ്ഡ വിജയം നേടി കുതിപ്പ് തുടരുകയാണ് ഷാരുഖ് ഖാൻ്റെ പത്താൻ. ഒരു വിവാഹാലോചനയല്ലെന്നും വാലൻ്റൈൻസ് ഡേറ്റിംഗിന് പുറത്തു പോകാമെന്നുമായിരുന്നു ആരാധികയുടെ ആവശ്യം. ഈ ട്വീറ്റിൽ തന്നെ ഷാരൂഖ് രസകരമായ മറുപടി നൽകി, തനിക്ക് ഒരു ഡേറ്റിംഗ് ബോറടിക്കുന്നുവെന്നും ഒരു അടിപൊളി പയ്യനൊപ്പം തീയറ്ററിൽപോയി പത്താൻ കാണാനുമാണ് ഷാരുഖ് തൻ്റെ ആരുധികയോട് പറയുന്നത്.
ആരാധികയുടെ ആവശ്യം നിരസിച്ചതിനൊപ്പം, പത്താൻ കാണണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു കിംഗ് ഖാൻ. സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം തൻ്റെ ആരാധകരുമായി ഇടപഴകുമ്പോൾ ഷാരുഖിനെ ഡേറ്റിംഗിന് ക്ഷണിച്ച് ഒരു ആരാധിക എത്തി. അതിനു രസകരമായ മറുപടിയാണ് താരം നൽകിയത്. റിലീസ് ചെയ്തു 12 ദിവസങ്ങൾ പിന്നീടുമ്പോൾ ചിത്രം 800 കോടിയിലേറെ കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ കളക്ഷൻ റെക്കോർഡ് ചിത്രം സൃഷ്ടിക്കുമെന്നു പത്താൻ്റെ ബോക്സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ 57 കോടിയെന്ന വമ്പൻ കളക്ഷൻ നേടിയ ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ നിന്നുമുള്ള ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡും ഈ വാരം പിന്നിടും.
ബോളിവുഡിലെ ഏറ്റവും ഉയർന്ന ആദ്യ മൂന്നു ദിന കളക്ഷൻ, ആദ്യ ഏഴ് ദിവസത്തെ ഏറ്റവും ഉയർന്ന വരുമാനം, ഒരു ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ വരുമാനം തുടങ്ങിയ റെക്കോർഡുകൾ പത്താൻ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസം റിപ്പബ്ലിക് ദിനത്തിൽ 70.50 കോടി രൂപയാണ് കളക്ഷൻ നേടിയത്. ബോക്സോഫീസിൽ വിസ്മയം സൃഷ്ടിച്ച് ബോളിവുഡിനെ വീണ്ടും സജീവമാക്കിയ പത്താനും ഷാരുഖ് ഖാനും സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ചിത്രം ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും വലിയ വിജയമാണ് നേടിക്കഴിഞ്ഞത്.
ആക്ഷൻ രംഗങ്ങൾ കൊണ്ടും വിഎഫ്ക്സ് കൊണ്ടും സമ്പന്നമായ ചിത്രം സിദ്ധാർഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. കങ്കണ, ആലിയ ഭട്ട്, കരൺ ജോഹർ, ഹൃത്വിക് റോഷൻ, അതുൽ കുൽക്കർണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബഹിഷ്കരണാഹ്വാനങ്ങളെയും വിവാദങ്ങളെയുമെല്ലാം തള്ളിക്കളഞ്ഞാണ് ചിത്രം വലിയ വിജയം നേടി മുന്നേറുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം, സൽമാൻ ഖാൻ തുടങ്ങിയവരും ഷാരൂഖിനൊപ്പം ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
Find out more: