വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് ഗൗതമി നായർ പറയുന്നു! അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017ലായിരുന്നു ഗൗതമിയുടെ വിവാഹം. അത് 3 വർഷം കൊണ്ട് ഞങ്ങൾ അവസാനിപ്പിച്ചു. ഇപ്പോഴും ഞങ്ങൾ നല്ല ഫ്രണ്ട്സാണ് എന്നുമായിരുന്നു ഗൗതമി വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യുന്നതിനോട് താൽപര്യമില്ലാതിരുന്നതിനാലാണ് ഇതേക്കുറിച്ച് പറയാതിരുന്നത്. ധന്യ വർമ്മയ്്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗതമി മനസ് തുറന്നത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് ഗൗതമി നായർ. ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയായിരുന്നു ഗൗതമി വിവാഹം ചെയ്തത്. ഞാനിവിടെയുണ്ട്, എങ്ങും പോയിട്ടില്ല, ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട് എന്ന കാര്യം ആളുകൾ അറിഞ്ഞില്ലെങ്കിൽ ആരും എന്നെ ഓർത്തിരിക്കണമെന്നില്ല.
ഞാൻ അഭിനയിക്കുന്നില്ലെന്നാണ് ഇൻഡസ്ട്രിയിലെ പലരും കരുതിയിരുന്നത്. ഇനി ഡയറക്ഷൻ മാത്രമേയുള്ളൂ എന്നാണ് കരുതിയത്, അങ്ങനെയല്ല ഒരു സിനിമ സംവിധാനം ചെയ്തു. ഇനി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്ലാൻ എന്ന് ഞാൻ പറഞ്ഞു. സിനിമയിലെത്തിയ സമയത്ത് ഇങ്ങനെയൊക്കെ പോയാൽ മതി എന്നായിരുന്നു കരുതിയത്. ഞാൻ കുറച്ചുകൂടി ഇറങ്ങി നടന്നില്ലെങ്കിൽ എനിക്കാരും വർക്ക് തരാൻ പോവുന്നില്ലെന്ന് പിന്നെയാണ് മനസിലാക്കിയത്. കരിയറിലെ കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ വരുന്നതിൽ കുഴപ്പമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ പറഞ്ഞ് തുടങ്ങും. അതുകൊണ്ടായിരിക്കും പിരിഞ്ഞത് എന്നൊക്കെ പറയും. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർക്കറിയില്ല. മറ്റൊരാളുടെ ജീവിതത്തെ ജഡ്ജ് ചെയ്യാനുള്ള അവകാപബ്ലിക്കലി ഞാൻ അങ്ങനെ എന്റെ പ്രശ്നങ്ങളെക്കുറിച്ച് പറയാറില്ല. ഞാനിപ്പോൾ സിംഗിളാണ്.
ഡിവോഴ്സിനെക്കുറിച്ച് ആർക്കും അറിയില്ല. പേഴ്സണൽ കാര്യങ്ങൾ ന്യൂസിൽ വരുന്നതിനോട് എനിക്ക് താൽപര്യമില്ല. മൂന്ന് വർഷമാണ് ഞങ്ങൾ ഒന്നിച്ച് താമസിച്ചത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലല്ലേ ഡിവോഴ്സ്, നിങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലല്ലോ, പിന്നെന്തിനാണ് പിരിയുന്നതെന്നായിരുന്നു അച്ഛനും അമ്മയും ചോദിച്ചത്. വിവാഹ ശേഷം ഞങ്ങളുടെ ഐഡിയോളജി തമ്മിൽ മാച്ചാവുണ്ടായിരുന്നില്ല. ബാലൻസ്ഡാവാൻ കുറേ നോക്കി. അതിനൊരാൾ കോംപ്രമൈസ് ചെയ്യേണ്ടി വരും.അതൊന്നും വേണ്ടെന്ന് കരുതി. വെറുതെ സങ്കടത്തോടെ ജീവിക്കേണ്ടല്ലോ, രണ്ടുവഴിക്ക് പോയി രണ്ടുപേർക്കും സന്തോഷം കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്, അങ്ങനെയാണ് പിരിയാൻ തീരുമാനിച്ചത്. കമ്യൂണിക്കേഷൻ മസ്റ്റാണ് വിവാഹ ജീവിതത്തിൽ. അർജുൻ കപൂറിനെക്കുറിച്ചൊരു പോസ്റ്റ് കണ്ടിരുന്നു. കരിയറിൽ അദ്ദേഹം ഒന്നും നേടിയില്ല, മലൈക അറോറയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേയൊരു എച്ചീവ്മെന്റ് എന്നായിരുന്നു കമന്റുകൾ.
ഞാനും ശ്രീനാഥും ഇപ്പോവും സുഹൃത്തുക്കളാണ്. എങ്ങനുണ്ട്, ഓക്കേയല്ലേ എന്ന് ചോദിച്ച് ഇപ്പോഴും മെസ്സേജ് അയയ്ക്കാറുണ്ട്. സിനിമയിൽ കാണുന്ന പോലെയുള്ള ഡിവോഴ്സല്ല ഞങ്ങളുടേത്. മൂച്യലി പിരിഞ്ഞതാണ് ഞങ്ങൾ. വഴക്കുകളൊന്നുമുണ്ടായിരുന്നില്ല. അടുത്തിടെ ഞാനൊരു തെറാപ്പിക്ക് പോയിരുന്നു.ആരും നിർബന്ധിച്ചിട്ട് എടുത്ത തീരുമാനമൊന്നുമല്ലല്ലോ. നിങ്ങളുടെ കാര്യങ്ങളെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമെല്ലാം മനസിലാക്കണം. നിങ്ങളെന്താണ് എന്നുള്ളത് ക്ലിയറാക്കിയിരിക്കണം. നമ്മളെ നന്നായിട്ട് തിരിച്ചറിയണം. ഇപ്പോഴാണ് എനിക്ക് ഞാൻ എന്താണെന്നുള്ളതിനെക്കുറിച്ച് ഐഡിയ കിട്ടിയത്. 18 വയസിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിടുന്നതിനെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നു.
Find out more: