നെഗറ്റീവും ഹ്യൂമറും സീരിയസ്സുമെല്ലാം ചെയ്യും; സജിൻ ഗോപു - ജൂട്ടുവിനും പറയുവാൻ ഉള്ളത്! അഞ്ച് വർഷങ്ങൾക്ക് മുമ്പ് സിനിമയെന്ന വലിയ ആഗ്രഹവുമായി അലഞ്ഞുതിരിഞ്ഞ സമയത്ത് ചെറിയ വേഷങ്ങൾ ലഭിച്ചുവെങ്കിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ മാത്രമുള്ള അവസരം സജിന് ലഭിച്ചിരുന്നില്ല. അങ്ങനെ അഞ്ച് വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടുനിന്ന സജിൻ ഗോപു മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയായ 'ചുരുളി'യിലൂടെയാണ്. സിനിമയുടെ പശ്ചാത്തലം തന്നെ മാറുന്ന ട്രാൻസ്ഫോർമേഷൻ സീനിൽ ആദ്യം സ്കോർ ചെയ്യുന്നത് സജിൻ ചെയ്ത കഥാപാത്രമാണ്. ചുരുളി ഒടിടിയിലെത്തിയ അതേ മാസത്തിലാണ് സർപ്രൈസ് ഹിറ്റായ ജാനേമനും റിലീസാവുന്നത്. രണ്ടു ചിത്രത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സജിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആകെ മൂന്ന് സിനിമകളിൽ മാത്രമാണ് സജിൻ ഗോപു അഭിനയിച്ചിട്ടുള്ളത്.
അഭിനയിച്ച മൂന്ന് സിനിമകളും സൂപ്പർ ഹിറ്റുകൾ. മൂന്ന് ചിത്രത്തിലും കൈയ്യടി നേടിയ കഥാപാത്രങ്ങൾ. കാണാൻ മാസ് അപ്പീലുണ്ടെങ്കിലും തനിക്ക് നന്നായി ഹ്യുമറും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പുതിയ ചിത്രമായ രോമാഞ്ചത്തിലൂടെ കാണിച്ചുതന്നിരിക്കുകയാണ് സജിൻ. സജിൻ അവതരിപ്പിച്ച 'നിരൂപ്' എന്ന കഥാപാത്രം ആരാധകരുടെ കൈയ്യടി നേടുന്നു. റിലീസ് ചെയ്ത് ഒന്നര മാസത്തോടടുക്കുന്ന രോമാഞ്ചം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആർട്ടിസ്റ്റുകളും കൊതിക്കുന്ന ലിജോ ജോസ് ചിത്രത്തിലൂടെ സിനിമയിൽ സജീവമായതിനെപ്പറ്റിയും ജാനേമനിന്റെയും രോമാഞ്ചത്തിന്റെയും സർപ്രൈസ് ഹിറ്റുകളെപ്പറ്റിയും നടൻ സജിൻ ഗോപു ടൈംസ് ഓഫ് ഇന്ത്യ സമയം പ്ലസിനോട് സംസാരിക്കുന്നു.കാണാൻ മാസ് അപ്പീലുണ്ടെങ്കിലും തനിക്ക് നന്നായി ഹ്യുമറും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പുതിയ ചിത്രമായ രോമാഞ്ചത്തിലൂടെ കാണിച്ചുതന്നിരിക്കുകയാണ് സജിൻ.
സജിൻ അവതരിപ്പിച്ച 'നിരൂപ്' എന്ന കഥാപാത്രം ആരാധകരുടെ കൈയ്യടി നേടുന്നു. റിലീസ് ചെയ്ത് ഒന്നര മാസത്തോടടുക്കുന്ന രോമാഞ്ചം ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആർട്ടിസ്റ്റുകളും കൊതിക്കുന്ന ലിജോ ജോസ് ചിത്രത്തിലൂടെ സിനിമയിൽ സജീവമായതിനെപ്പറ്റിയും ജാനേമനിന്റെയും രോമാഞ്ചത്തിന്റെയും സർപ്രൈസ് ഹിറ്റുകളെപ്പറ്റിയും നടൻ സജിൻ ഗോപു ടൈംസ് ഓഫ് ഇന്ത്യ സമയം പ്ലസിനോട് സംസാരിക്കുന്നു. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ ചുരുളിയും ജാനേമനും എന്നെ തേടിയെത്തിയ സിനിമകളാണ്. പക്ഷെ രോമാഞ്ചം ഞാൻ തിരഞ്ഞെടുത്ത പടമാണ്.ആദ്യമായി അഭിനയിച്ചത് വളരെ ചെറിയ വേഷത്തിൽ അഭിനയിച്ച സിനിമയായിരുന്നു. അതിന്റെ പേരൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചുരുളിയാണ് ഞാൻ ആദ്യമായി നല്ല കഥാപാത്രമായി അഭിനയിച്ച സിനിമ.
എന്തായിരുന്നു ചുരുളിയിലെ അനുഭവം? വളരെ നല്ല എക്സ്പീരിയൻസായിരുന്നു ചുരുളിയിലൂടെ എനിക്ക് ലഭിച്ചത്. മലയാളസിനിമയിലെ ഒട്ടുമിക്ക നടന്മാരും ആർട്ടിസ്റ്റുകളും ആഗ്രഹിക്കുന്ന കാര്യമായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന്റെ ഭാഗമാവുക എന്നത്. എനിക്ക് ആദ്യ സിനിമയിൽ തന്നെ ആ ഭാഗ്യം ലഭിച്ചു. 19 ദിവസങ്ങൾ കാട്ടിലായിരുന്നു ഷൂട്ടിംഗ്. സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എല്ലാവര്ക്കും അറിയാമായിരുന്നു സിനിമ ഉറപ്പായും ശ്രദ്ധിക്കപ്പെടുമെന്ന്. സിനിമയുടെ ട്രാൻസ്ഫോർമേഷൻ സീനിൽ അതായത് ആദ്യം തെറി വിളിക്കുന്നത് എന്റെ കഥാപാത്രമാണ്. ചെറിയ വേഷമാണെങ്കിൽ കൂടിയും എല്ലാവരും എന്നെ ശ്രദ്ധിക്കാൻ ആ സീൻ കാരണമായി. എക്കാലത്തും ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള സിനിമയാണ് ചുരുളി. അതുകൊണ്ട് തന്നെ അത്തരമൊരു സിനിമയുടെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ലിജു ചേട്ടന്റെ ഡയറക്ടർ ടീമിലുള്ള എന്റെ സുഹൃത്ത് സഞ്ജു മുഖേനയാണ് ഞാൻ ചുരുളിയിലെത്തുന്നത്.
അതിന് മുമ്പ് വളരെ മോശം അവസ്ഥയിലൂടെയായിരുന്നു ഞാൻ കടന്നുപോയിരുന്നത്. 2016ൽ ആദ്യമായി സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും നല്ല റോളുകൾ കിട്ടാത്തതിനാൽ ഞാൻ ഒരു ബ്രേക്ക് എടുത്തിരുന്നു. അതിന് ശേഷം തീയ്യറ്റർ ആർട്ടിസ്റ്റ് എന്ന പുതിയ വേഷം ലഭിക്കുകയും കുറച്ച് നാടകങ്ങളും തെരുവുനാടകങ്ങളും ചെയ്യുകയുമുണ്ടായി. ഏകദേശം രണ്ടു വർഷത്തോളം നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഒരു തെരുവ് നാടകത്തിന്റെ ടെക്‌നിക്കൽ ടീമിൽ സഞ്ജു ഉണ്ടായിരുന്നു. അവനാണ് ലിജോ ചേട്ടൻ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ടെന്ന് എന്നോട് പറഞ്ഞതും എനിക്ക് അവസരം ലഭിക്കുന്നതും. നാടകത്തിൽ അഭിനയിക്കുന്നതിന് മുമ്പും സിനിമ തന്നെയായിരുന്നു ലക്ഷ്യം. സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി കുറെ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ അവസരം ലഭിക്കാതെ വന്നപ്പോൾ വെറുതെ ഇരിക്കാതെ കഴിവുകളെ പരിപോഷിപ്പിക്കണമെന്ന ആഗ്രഹവുമായിട്ടാണ് നാടകങ്ങളിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത്. നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമ മാത്രമായിരുന്നു മനസ്സിൽ.
Find out more: