വിവാഹ ചടങ്ങുകൾക്ക് വൈകി വന്നാൽ മരുമകനോട് അഞ്ചു ലക്ഷം രൂപ നൽകണമെന്ന് ഹൻസികയുടെ 'അമ്മ! തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായിക ഹൻസിക മോട്‍വാനിയുടെ വിവാഹം 2022 ഡിസംബർ നാലിന് ജയ്പൂരിലായിരുന്നു നടന്നത്. ദീർഘകാല ബോയിഫ്രണ്ടായിരുന്ന സൊഹൈൽ കതുരിയയാണ് ഹൻ‍സികയുടെ ഭർ‌ത്താവ്. മാസങ്ങൾ കഴിഞ്ഞിട്ടും ഹൻസികയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇടക്കാലത്ത് വിവാഹ ശേഷം വിവാദമായിരുന്നു ഉരിത്തിരിഞ്ഞതെങ്കിൽ പിന്നീട് വന്നത് കൗതുകമേറിയ വാർത്തകളായിരുന്നു. വിവാഹ ശേഷം വിവാഹ വിശേഷങ്ങളും ചടങ്ങുകളും ഡിസ്നി ഹോട് സ്റ്റാറിലെ 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരിൽ പല എപ്പോസോഡായി സ്‍ട്രീമിംഗ് ചെയ്തിരുന്നു. ഇപ്പോൾ മരുമകനും കുടുംബത്തിനും ഹൻസികയുടെ അമ്മ മോന നൽകിയ ആദ്യ ഡിമാൻഡാണ് ചർച്ചയാകുന്നത്.




വിവാഹം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നായിക ഹൻസിക മോട്‍വാനിയുടെ വിവാഹം 2022 ഡിസംബർ നാലിന് ജയ്പൂരിലായിരുന്നു നടന്നത്.തെന്നിന്ത്യയിലാകട്ടെ ഹൻസികയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചി. നിരവധി ഹിറ്റ് സിനിമകളിൽ താരം നായികയായി. വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്‌ടപ്പെട്ട ഹൻസികയ്ക്ക്, ഇന്നു കാണുന്ന നിലയിലേക്കെത്തിക്കാൻ ആ അമ്മ ഒപ്പം നിന്നു. ഹൻസികയുടെ അമ്മ മോന ഒരു ഡെർമറ്റോളജിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ തന്നെ നായികയാവാൻ വേണ്ടി ഹൻസികയ്ക്ക് ഹോർമോൺ കുത്തിവെപ്പ് നടത്തിയെന്ന് വാർത്ത പരന്നിരുന്നു.





അത് അസംബന്ധമാണെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ താനിപ്പോൾ ടാറ്റയേക്കാളും ബിർളയേക്കാളും കോടീശ്വരിയായേനെ എന്നും അമ്മ മോന പിന്നീട് പ്രതികരിച്ചിട്ടുണ്ട്. ഷക ലക ബൂം ബൂം എന്ന കിഡ്‌സ് ഷോയിൽ താരമായെത്തിയാണ് ഹൻസികയെ ഹിന്ദി ടെലിവിഷൻ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീട് നായികയായി ബോളിവുഡിലെത്തിയെങ്കിലും തിളങ്ങാൻ ഹൻസികയ്ക്ക് സാധിച്ചിരുന്നില്ല. നാലു ദിവസം നീണ്ടുനിന്ന വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. സൂഫി രാവ്, തീം പാർട്ടികൾ മുതൽ ഹൽദി ചടങ്ങും വിവാഹംവരെ എല്ലാം ആഢംബരമായാണ് നടത്തിയത്. 




പിന്നീട് വിവാഹ ആഘോഷങ്ങളും വിശേഷങ്ങളും ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ സ്‍ട്രീം ചെയ്യുകയും ചെയ്തു. നായികയുടെ വിവാഹ ഒരുക്കങ്ങളും ആഘോഷങ്ങളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഹൻസികാസ് ലൗവ് ശൗദി ഡ്രാമ എന്ന ഷോയിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ബിസിനസ്കാരനും സുഹൃത്തുമായിരുന്ന സൊഹേലുമായി വിവാഹിതയാകാനുള്ള ഹൻസികയുടെ തീരുമാനം മുതൽ വിവാഹത്തിൻ്റെ പ്ലാനിംഗ്, ഡിസൈനിംഗ്, കുടുംബം, ചടങ്ങുകൾ തുടങ്ങി വിവാഹത്തിൻ്റെ എല്ലാം പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഷോയിൽ. ഹൻസികാസ് ലൗവ് ശൗദി ഡ്രാമയുടെ പ്രമോഷൻ്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലും വിവാഹ ശേഷം ഹൻസികയും ഭർത്താവും പങ്കെടുത്തിരുന്നു.

Find out more: