രേയൊരു ഫാഷൻ ഐക്കണേ ചെറുപ്പം മുതലുള്ളൂ, അത് വാപ്പച്ചിയാണ്; ദുൽഖർ സൽമാൻ! ഇന്നും യുവതാരങ്ങളെപ്പോലും തോൽപ്പിക്കുന്ന ട്രെൻഡ് സെറ്ററാണ് മമ്മൂക്ക. കഴിഞ്ഞ ദിവസം ദുൽഖർ എത്തിയ ഉദ്ഘാടന വേദിയിൽ പോലും ഉയർന്നു കേട്ടത് 'ഇത് മമ്മൂക്ക തന്നെയാണല്ലോ' എന്നാണ്. മുടി നീട്ടി വളർത്തിയ ദുൽഖറിന്റെ ലുക്കാണ് ആരാധകർ വാപ്പച്ചിേയാട് ഉപമിക്കാൻ കാരണം.യൂത്ത് ഐക്കൺ സങ്കൽപ്പങ്ങളിൽ ഓരോ യുവ താരങ്ങൾ മാറിമറിഞ്ഞ് എത്തുമെങ്കിലും മലയാളികളുടെ ഫാഷൻ ഐക്കൺ എന്ന പദവി മമ്മൂക്കയ്ക്ക് മാത്രം സ്വന്തമായതാണ്. ദുൽഖറിനൊപ്പം മാളവിക മേനോനും ഉദ്ഘാടന വേദിയിൽ എത്തിയിരുന്നു. ദുൽഖറിന്റെ പുത്തൻ സ്റ്റൈലിനെക്കുറിച്ച് സംസാരിച്ചാണ് മാളവിക മമ്മൂക്കയെക്കുറിച്ച് ചോദിച്ചത്. 





  ആരാണ് ദുൽഖറിന്റെ ഫാഷൻ ഐക്കൺ എന്ന് ചോദിച്ചപ്പോൾ തന്നെ ആരാധകർ വലിയ ആവേശത്തിലായി. 'ചെറുപ്പം മുതൽ ഒരേയൊരു ഫാഷൻ ഐക്കൺ മാത്രമേ എനിക്കുള്ളൂ, അത് എന്റെ വാപ്പച്ചിയാണ്' എന്ന് പറയുകയാണ് ദുൽഖർ. മമ്മൂക്കയുടെ ഫാഷൻ സെൻസിനെക്കുറിച്ച് സിനിമ ഇൻഡസ്ട്രിയിൽ തന്നെ വലിയ മതിപ്പാണ് ഉള്ളത്.പുതിയ ലുക്കും ആഘോഷപൂർവ്വം ഏറ്റെടുക്കുകയാണ് ആരാധകർ. കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടിയാണ് ദുൽഖർ മുടി നീട്ടി വളർത്തിയിരുന്നത്. മുടി അങ്ങനെ തന്നെ മെയിന്റെയ്ൻ ചെയ്യുകയാണ് താരം. മമ്മൂക്ക പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ഇത്തരത്തിൽ മുടി നീട്ടി വളർത്തി എത്തിയിരുന്നു. 




 
 അതേ സ്റ്റൈലാണ് കുഞ്ഞിക്കയും എത്തിയത്.ദുൽഖറിന്റെ ഓരോ പുത്തൻ ലുക്കും ആരാധകർക്കിടയിൽ തരംഗമായി മാറാറുണ്ട്. ഇത്തവണയും ആ പതിവിന് മാറ്റമില്ല. ആരാധകർക്കായി ഓക്കേ കൺമണിയും സുന്ദരിപെണ്ണും പാടിയാണ് വേദിയെ ഇളക്കിമറിച്ചത്. വേദിയിൽ ആരാധകർക്കായി ചുവടുവെച്ചും മാസ് സെൽഫിയും പങ്കുവെച്ചുമാണ് ദുൽഖർ മടങ്ങിയത്. പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പാൻ ഇന്ത്യൻ താരമായി നിറഞ്ഞു നിൽക്കുന്ന ദുൽഖർ ഇന്ന് ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുകയാണ്. മലയാളത്തിൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ഇന്ന് ഭാഷയുടെ എല്ലാ ഭേദങ്ങളും കടക്കുകയാണ് താരം. 




  സീതാരാമവും ചുപ്പുമാണ് ദുൽഖറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇവ രണ്ടും വലിയ ഹിറ്റാണ് താരത്തിന് സമ്മാനിച്ചത്.  ആരാണ് ദുൽഖറിന്റെ ഫാഷൻ ഐക്കൺ എന്ന് ചോദിച്ചപ്പോൾ തന്നെ ആരാധകർ വലിയ ആവേശത്തിലായി. 'ചെറുപ്പം മുതൽ ഒരേയൊരു ഫാഷൻ ഐക്കൺ മാത്രമേ എനിക്കുള്ളൂ, അത് എന്റെ വാപ്പച്ചിയാണ്' എന്ന് പറയുകയാണ് ദുൽഖർ. മമ്മൂക്കയുടെ ഫാഷൻ സെൻസിനെക്കുറിച്ച് സിനിമ ഇൻഡസ്ട്രിയിൽ തന്നെ വലിയ മതിപ്പാണ് ഉള്ളത്.പുതിയ ലുക്കും ആഘോഷപൂർവ്വം ഏറ്റെടുക്കുകയാണ് ആരാധകർ. കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടിയാണ് ദുൽഖർ മുടി നീട്ടി വളർത്തിയിരുന്നത്. മുടി അങ്ങനെ തന്നെ മെയിന്റെയ്ൻ ചെയ്യുകയാണ് താരം. മമ്മൂക്ക പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ഇത്തരത്തിൽ മുടി നീട്ടി വളർത്തി എത്തിയിരുന്നു. അതേ സ്റ്റൈലാണ് കുഞ്ഞിക്കയും എത്തിയത്.ദുൽഖറിന്റെ ഓരോ പുത്തൻ ലുക്കും ആരാധകർക്കിടയിൽ തരംഗമായി മാറാറുണ്ട്.

Find out more: