ഓസ്കർ പുരസ്കാരം കൈയ്യിലേന്തി ബൊമ്മനും ബെല്ലിയും വൈറലായി! ദ് എലിഫൻ്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചപ്പോഴുള്ള ബെല്ലിയുടെ പിടിഐയോടുള്ള പ്രതികരണമിതായിരുന്നു. അതേ ആനകൾ ബൊമ്മനും ബെല്ലിയ്ക്കും സ്വന്തം മക്കൾ തന്നെയാണ്. മാത്രമല്ല കുട്ടിയാനകളെ നോക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായെന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്ക് കാണിച്ചു കൊടുത്ത ചിത്രം കൂടിയായിരുന്നു ദ് എലിഫൻ്റ് വിസ്പറേഴ്സ് (The Elephant Whisperers). ബൊമ്മൻ, ബെല്ലി, രഘു, അമ്മു തുടങ്ങിയവർ നമ്മുടെ മനസിലേക്ക് കൂടിയാണ് ഓടിയെത്തിയത്. ആനകൾ ഞങ്ങളുടെ കുട്ടികളെ പോലെയാണ്. അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് വേണ്ടി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനത്തെ കാണുന്നത്- ദ് എലിഫൻ്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചപ്പോഴുള്ള ബെല്ലിയുടെ പിടിഐയോടുള്ള പ്രതികരണമിതായിരുന്നു.  ദ് എലിഫൻ്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസാണ് (Kartiki Gonsalves) ചിത്രം പങ്കുവച്ചിരിക്കുന്നത്.





   ‍ഞങ്ങൾ പിരിഞ്ഞിട്ട് നാല് മാസമായി. ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണെന്ന് തോന്നുന്നു എന്നാണ് ചിത്രം പങ്കുവച്ച് കാർത്തികി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, ലോകം മുഴുവൻ കാണാൻ ആഗ്രഹിച്ച ചിത്രം, എന്നൊക്കെയാണ് പ്രേക്ഷകർ നൽകുന്ന കമന്റുകൾ. ഇപ്പോഴിത ഓസ്കർ പുരസ്കാരം കൈയ്യിലേന്തി നിൽക്കുന്ന ബൊമ്മന്റെയും ബെല്ലിയുടേയും ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. നിഷ്കളങ്കമായ ചിരിയോടെ ഓസ്കർ പുരസ്കാരവുമായി നിൽക്കുന്ന ബൊമ്മനും ബെല്ലിയും സൈബറിടങ്ങളിൽ നിറയുകയാണ്. 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററിയ്ക്കാണ് ചിത്രം പുരസ്കാരം നേടിയത്. 




അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബൊമ്മനേയും ബെല്ലിയേയും ആദരിക്കുകയും ചെയ്തിരുന്നു. ഗുനീത് മോംഗയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ ഡോക്യുമെന്ററി കൂടിയാണിത്.ആനക്കുട്ടികളായ രഘുവും അമ്മുവും അവരെ പരിപാലിക്കുന്ന ബെല്ലിയും ബൊമ്മനും തമ്മിലുള്ള ദൃഢമായ ബന്ധമായിരുന്നു ഹ്രസ്വചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. കാർത്തികി ആദ്യമായി സംവിധാനം ചെയ്‌ത ഹ്രസ്വ ഡോക്യുമെന്ററി കൂടിയാണിത്. കഴിഞ്ഞ വർഷം ഡിസംബർ 8ന് ആയിരുന്നു നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി പ്രേക്ഷകരിലേക്കെത്തിയത്. അഞ്ച് വർഷത്തോളം സമയമെടുത്താണ് കാർത്തികി ഈ ഡോക്യുമെന്ററി പൂർത്തിയാക്കിയത്. മുതുമല വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ബൊമ്മനും ബെല്ലിയും.   





ബൊമ്മൻ, ബെല്ലി, രഘു, അമ്മു തുടങ്ങിയവർ നമ്മുടെ മനസിലേക്ക് കൂടിയാണ് ഓടിയെത്തിയത്. ആനകൾ ഞങ്ങളുടെ കുട്ടികളെ പോലെയാണ്. അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് വേണ്ടി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനത്തെ കാണുന്നത്- ദ് എലിഫൻ്റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം ലഭിച്ചപ്പോഴുള്ള ബെല്ലിയുടെ പിടിഐയോടുള്ള പ്രതികരണമിതായിരുന്നു.  ദ് എലിഫൻ്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസാണ് (Kartiki Gonsalves) ചിത്രം പങ്കുവച്ചിരിക്കുന്നത്. ‍ഞങ്ങൾ പിരിഞ്ഞിട്ട് നാല് മാസമായി. ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണെന്ന് തോന്നുന്നു എന്നാണ് ചിത്രം പങ്കുവച്ച് കാർത്തികി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ഈ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, ലോകം മുഴുവൻ കാണാൻ ആഗ്രഹിച്ച ചിത്രം, എന്നൊക്കെയാണ് പ്രേക്ഷകർ നൽകുന്ന കമന്റുകൾ. ഇപ്പോഴിത ഓസ്കർ പുരസ്കാരം കൈയ്യിലേന്തി നിൽക്കുന്ന ബൊമ്മന്റെയും ബെല്ലിയുടേയും ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

Find out more: