"പക്ഷേ, അവരുടെ സിനിമകൾ പരാജയപ്പെടാൻ കാരണക്കാരിയായതിൽ വിഷമമുണ്ട്"; നടി ഷാക്കെലയ്ക്കു പറയാനുള്ളത്...ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളെയും അവർ പുഞ്ചിരിയോടെ അതിജീവിച്ചു. ആക്ഷേപവും അപമാനവും നേരിട്ടപ്പോഴും തല ഉയർത്തി നിന്നു. ഒരു കാലത്ത് മാറ്റിനിർത്തിയവർ തന്നെ ഇന്നു ഈ നടിയെ ചേർത്തുപിടിക്കുന്നു. സമീപകാലത്ത് കോഴിക്കോട് ഷോപിംഗ് മാളിൽ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മുഖ്യ അതിഥിയായി ഷക്കീല ക്ഷണിക്കുകയും മാൾ അധികൃതർ അവസാനം പരിപാടി റദ്ദ് ചെയ്യുകയും ചെയ്തത് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നീട് എറണാകുളം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും നിറയെ ആളുകൾ പങ്കെടുത്ത് ഗംഭീര തനിക്കു ചുറ്റമുള്ള ലോകത്തിന് പ്രചോദനം നൽകുന്ന ജീവിതമാണ് നടി ഷക്കീലയുടേത്.
സമീപകാലത്ത് തമിഴ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും കേരളത്തിലെ തൻ്റെ സിനിമകൾ നേടിയ സ്വീകാര്യതയെക്കുറിച്ചും തുറന്നു പറയുകയാണ് ഷക്കീല. ഒരു സമയത്ത് കേരളത്തിൽ എൻ്റെ സിനിമകൾ റിലീസ് ചെയ്യാതിരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ടെന്നു ഷക്കീല പറയുന്നു. ഞാനൊരു മോഹൻലാൽ ഫാനാണ്. മമ്മൂട്ടിയോട് എനിക്ക് ഒരുതരത്തിലുമുള്ള കോപമില്ല. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമകൾക്ക് എൻ്റെ സിനിമകൾ കോമ്പറ്റീഷനായി വന്നപ്പോൾ ബാൻ ചെയ്യണമെന്നുള്ള രീതിയിൽ സംഭവങ്ങൾ നടന്നുവെന്നത് ശരിയാണ്. അങ്ങനെ ബാൻ ചെയ്യണമെന്ന് അവർ പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ മമ്മൂട്ടി വളരെ ഇൻഫ്ളുവൻസ് നടത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.
സോഫ്റ്റ് പോൺ ബി ഗ്രേഡ് സിനിമകൾ കേരളത്തിലെ തിയറ്ററുകളിൽ ആളുകളെ ആകർഷിച്ചു. അത്തരത്തിലുള്ള നിരവധി സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയും ഇവിടെ റിലീസ് ചെയ്തു. 'അവർ എൻ്റെ സിനിമകൾ ബാൻ ചെയ്യുന്ന രീതിയിൽ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റു പറയാനാവില്ല. കാരണം നാല് കോടി മുടക്കി എടുത്ത അവരുടെ സിനിമകൾ പതിനഞ്ച് ലക്ഷം രൂപ മാത്രം ചെലവഴിച്ചെടുക്കുന്ന ഞങ്ങളുടെ സിനിമ കാരണം തിയറ്ററിൽ ഫ്ലോപ്പ് ആവുകയാണ്. അപ്പോൾ ആർക്കായാലും പ്രശ്നങ്ങൾ വരും, അങ്ങനെയാണ് ബുദ്ധിപൂർവം ആ തീരുമാനം ഞാനെടുക്കുന്നത്. ഷക്കീല പറയുന്നു. ഒരു കാലത്ത് മലയാള സിനിമകൾ വളരെ പ്രതിസന്ധി കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഷക്കീല തരംഗം കേരളത്തിൻ്റെ വെള്ളിത്തിരകളിൽ അലയടിച്ചത്. ഞാൻ അഭിനയിച്ച സിനിമകളിൽ ബിറ്റ് കൂട്ടിച്ചേർത്തും ബോഡി ഡബിൾ ചെയ്തും പ്രദർശിപ്പിച്ചിരുന്നു.
സെൻസറിംഗ് പൂർത്തിയാക്കിയ ശേഷമാണ് സിനിമകളിൽ എൻ്റെ സീനുകൾ അത്തരത്തിൽ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തത്. എന്നെ വളരെ മോശമായി കാണിക്കുന്നതായി പിന്നീടാണ് എനിക്കു മനസിലാകുന്നത്. അത് എന്നെ ചതിക്കുകയാണ് എന്ന ചിന്ത വന്നു. അതേ സമയം എൻ്റെ 23 സിനിമകൾക്ക് സെൻസറിംഗ് ലഭിക്കാത്ത സാഹചര്യം വന്നു. 15 ലക്ഷമാണ് അന്നു ഞാൻ അഭിനയിക്കുന്ന സിനിമയുടെ ബജറ്റ്. വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ നിർമിച്ചവരുടെ സിനിമകളാണ് റിലീസ് ചെയ്യാനാകാതെ വെച്ചിരിക്കുന്നത്. ആ സാഹചര്യത്തിലാണ് എൻ്റെ വീട്ടിൽ പ്രസ് മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. അഡ്വാൻസ് വാങ്ങിയ 21 സിനിമകളുടെയും പണവും തിരികെ കൊടുത്തു. ഒരു കാലത്ത് തിയറ്റർ ബിസിനസിൽ നിന്നും ആളുകൾ പിൻവലിയുന്ന സാഹചര്യം കേരളത്തിലുണ്ടായിരുന്നു. പല തിയറ്ററുകളും കല്യാണ ഓഡിറ്റോറിയങ്ങളാക്കി മാറ്റി.
സിനിമ വ്യവസായം വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ് ഷക്കീല ചിത്രങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നത്. അന്ന് സിനിമ മേഖലയെ പിടിച്ചു നിത്തുന്നതിൽ അത്തരം ബി ഗ്രേഡ് സിനിമകൾ വലിയ ഘടകമായിരുന്നു.സമീപകാലത്ത് വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ഞാൻ പോയിരുന്നു. ക്ഷേത്രത്തിൻ്റെ ചെയർമാൻ മമ്മൂട്ടിയോട് എന്നെ ക്ഷണിക്കുന്ന കാര്യം പറഞ്ഞപ്പോൾ, ഉറപ്പായും അവരെ വിളിക്കണമെന്നും ഒരു സമയത്ത് തിയറ്ററുകൾ അടച്ചു സിനിമ മേഖല തന്നെ നിന്നു പോകുന്ന സമയത്ത് അത് സംഭവിക്കാതെ പിടിച്ചു നിർത്തിയത് അവരുടെ സിനിമകളാണ് എന്നും മമ്മൂട്ടി പറഞ്ഞതായി ചെയർമാൻ പറഞ്ഞിരുന്നു.
Find out more: