6 വർഷമെടുത്ത് പൂർത്തിയാക്കിയ ലാഫിംഗ് വില്ല! വീട്ടുവിശേഷങ്ങൾ പങ്കുവെച്ച് സലീം കുമാർ! 6 വർഷമെടുത്താണ് വീടുപണി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറയുന്നു.. കയറി താമസിക്കുന്ന അന്നാണ് വീടിന് മുകളിലേക്ക് പോയത്. ഇത്തവണ ഞങ്ങൾ വിഷു ഒന്നും ആഘോഷിക്കുന്നില്ല. സഹോദരന്റെയും സഹോദരിയുടെയും അസാന്നിധ്യത്തിൽ ഞങ്ങൾ വിഷു ആഘോഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സിലായിരുന്നു അദ്ദേഹം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ചത്. ഹാസ്യ വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരമാണ് സലീം കുമാർ. എല്ലാത്തിനെയും തമാശയോടെയാണ് അദ്ദേഹം സമീപിക്കാറുള്ളത്. അമ്മയും ഭാര്യയുമാണ് തന്റെ സന്തോഷജീവിതത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ആലപ്പുഴയിലെ കയർ തൊഴിലാളികൾ തന്ന സമ്മാനമാണ് ഇതെന്നായിരുന്നു തന്റെ ഫോട്ടോ ചൂണ്ടിക്കാണിച്ച് സലീം കുമാർ പറഞ്ഞത്. മുറിക്ക് മുന്നിലെ ആനയെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ എന്റെ കൈയ്യിൽ നിന്നും പോയതാണെന്നായിരുന്നു കമന്റ്. ഇളയ മോന് ജിമ്മിന്റെ അസുഖമുണ്ട്.




അതാണ് റൂമിൽ വെയ്റ്റ് നോക്കുന്ന മെഷീനൊക്കെ കാണുന്നത്.ഈ വീടിന്റെ പണി പൂർത്തിയായ സമയത്ത് ഞാനൊന്ന് ഞെട്ടിയിരുന്നു. നടുമുറ്റമൊക്കെയുള്ള വീടാണ്. വെള്ളപ്പൊക്കം വന്ന സമയത്ത് ഇവിടെയല്ലാം വെള്ളം കയറി നല്ല പണി കിട്ടിയതാണ്. ഞാനും ധനുഷും അടുത്തടുത്തായിരുന്നു. ആദ്യമായാണ് കാറ്റലോഗിന്റെ ഫ്രണ്ട് പേജിൽ ഒരു നടന്റെ ഫോട്ടോ വരുന്നത്. ആ ഓർമ്മയ്ക്ക് വേണ്ടിയാണ് ഇത് ഷോക്കേസിൽ സൂക്ഷിച്ച് വെച്ചിട്ടുള്ളത്. ഞാൻ തന്നെ എഴുതി സംവിധാനം ചെയ്തതാണ് പരേതന്റെ പരിഭവങ്ങൾ. അതിന് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിരുന്നു. നമുക്ക് നമ്മളോട് തന്നെ ഒരു അഭിനമൊക്കെ തോന്നിയ നിമിഷമായിരുന്നു ദേശീയ അവാർഡ് കിട്ടിയപ്പോൾ. നാഷണൽ അവാർഡ് ഒഫീഷ്യൽ കാറ്റലോഗിന് എന്റെ മുഖചിത്രമാണ്. മിറക്കിൾ ഫ്രൂട്ടായിരുന്നു വീണയ്ക്ക് കഴിക്കാനായി ആദ്യം കൊടുത്തത്. പുളിയുള്ള നാരങ്ങ കഴിച്ച് മിറക്കിൾ ഫ്രൂട്ട് കഴിച്ചാൽ പിന്നെ പുളിയുണ്ടാവില്ല. അടുക്കളയിൽ ഞാനും മോനും കയറാറുണ്ട്. ഹൽവ, ചിക്കൻ ബിരിയാണി, അച്ചാർ, കേക്ക് ഒക്കെ ഞങ്ങൾ ഉണ്ടാക്കാറുണ്ട്.





ബിരിയാണിയാണ് സ്‌പെഷൽ ഐറ്റം. ആദ്യമായിട്ട് കഴിക്കുന്ന പലതും ഉണ്ടാവും ഇവിടെയെന്നും സലീം കുമാർ പറയുന്നു. രണ്ട് അടുക്കളയുണ്ട് വീട്ടിൽ. രണ്ടാമത്തെ അടുക്കളയിൽ സിസിടിവി വെച്ചിട്ടുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോൾ കാശിന്റെ കുന്തളിപ്പെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. ഇവിടെ മത്സ്യത്തിനെ വളർത്തുന്നുണ്ട്. അക്വമോണിക്, അപ്പോൾ സിസിടിവി നിർബന്ധമാണ്. അല്ലാതെ കാശിന്റെ കുന്തളിപ്പ് കൊണ്ടല്ല.ചെറിയ കാര്യത്തിനും ചിരിക്കുന്ന ആളാണ് ഞാൻ. ഈശ്വരാ വഴക്കില്ലല്ലോ എന്ന ജീവിതാനുഭവം അധികം വൈകാതെ പുറത്തിറങ്ങും. കാൽമുട്ടിന് വേദനയായതിനാൽ ഞാൻ മുകളിലേക്ക് ഇപ്പോൾ കയറാറില്ല. മേലെ ലൈബ്രറിയും തിയേറ്ററുമൊക്കെ സെറ്റാക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ മനോഹരമായൊരു പൂജാമുറിയും സെറ്റാക്കിയിട്ടുണ്ട്. ഓഫീസ് റൂമിലെ നെറ്റിപ്പട്ടം ഞാൻ ഉണ്ടാക്കിയതാണ്. കുറേനാൾ വീട്ടിൽ ഇരുന്നല്ലോ, ആ സമയത്ത് പഠിച്ചതാണ്. കുറേപേർക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 




വാർധക്യ കാലത്ത് ഇതേ ഉണ്ടാവുന്നുള്ളൂ എനിക്കറിയാം. ഓരോ മുക്കിലും മൂലയിലും സന്തോഷം വേണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ എന്നായിരുന്നു വീടിനെക്കുറിച്ച് സലീം കുമാർ പറഞ്ഞത്.ചെറിയ കാര്യത്തിനും ചിരിക്കുന്ന ആളാണ് ഞാൻ. ഈശ്വരാ വഴക്കില്ലല്ലോ എന്ന ജീവിതാനുഭവം അധികം വൈകാതെ പുറത്തിറങ്ങും. കാൽമുട്ടിന് വേദനയായതിനാൽ ഞാൻ മുകളിലേക്ക് ഇപ്പോൾ കയറാറില്ല. മേലെ ലൈബ്രറിയും തിയേറ്ററുമൊക്കെ സെറ്റാക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ മനോഹരമായൊരു പൂജാമുറിയും സെറ്റാക്കിയിട്ടുണ്ട്. ഓഫീസ് റൂമിലെ നെറ്റിപ്പട്ടം ഞാൻ ഉണ്ടാക്കിയതാണ്. കുറേനാൾ വീട്ടിൽ ഇരുന്നല്ലോ, ആ സമയത്ത് പഠിച്ചതാണ്. കുറേപേർക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. വാർധക്യ കാലത്ത് ഇതേ ഉണ്ടാവുന്നുള്ളൂ എനിക്കറിയാം. ഓരോ മുക്കിലും മൂലയിലും സന്തോഷം വേണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ എന്നായിരുന്നു വീടിനെക്കുറിച്ച് സലീം കുമാർ പറഞ്ഞത്.

Find out more: