100 വയസുകാരൻ കുട്ടേട്ടൻ ഇട്ടൂപ്പായത് ഇങ്ങനെ! ഇച്ചാപ്പയും ഇച്ചാമ്മയും കണ്ണു നനയിച്ചും പുഞ്ചിരി സമ്മാനിച്ചും ഒടുവിൽ മനസ് നിറച്ചും പ്രേക്ഷകർക്കൊപ്പം തിയറ്ററിൽ നിന്നും വീട്ടിലേക്ക് ഒപ്പം പോകുന്ന കാഴ്ചയാണ് കാണുന്നത്. ആനന്ദം എന്ന ചിത്രത്തിനു ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിച്ച പൂക്കാലത്തിലെ കഥാപാത്രങ്ങളാണ് 100 വയസുകാരൻ ഇച്ചാപ്പ എന്ന് എല്ലാവരും വിളിക്കുന്ന ഇട്ടൂപ്പും ഭാര്യയും എല്ലാവരുടെയും ഇച്ചാമ്മയുമായ കൊച്ചുത്രേസ്യാമയും. ശരീരം വാടിപ്പോയി എന്നു കരുതി മനസിന് പൂക്കാലം പാടില്ല എന്നില്ലല്ലോ... നൂറു വയസുകാരൻ ഇച്ചാപ്പ തൻ്റെ ഭാര്യയോട് ഇതു ചോദിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലും ഒരു പൂക്കാലം വിരിയുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോഴാണ് കരിയറിൽ ഏറെ വെല്ലുവിളിയുള്ള കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 







   അച്ഛൻ മുത്തച്ഛൻ കഥാപാത്രങ്ങളിൽ മുമ്പ് പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരം 100 വയസുകാരനായി അനായാസം മാറുകയായിരുന്നു. ഇപ്പോൾ സിനിമാക്കാരുടെ പ്രിയപ്പെട്ട കുട്ടേട്ടൻ എങ്ങനെയാണ് 100 വയസുകാരനായ ഇട്ടൂപ്പായി മാറിയതെന്നുള്ള വീഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിനൊപ്പം പ്രതിഭ തെളിയിച്ച നടൻ്റെ നാട്യം കൂടിച്ചേരുമ്പോഴാണ് കഥാപാത്രം പൂർണതയിലേക്ക് എത്തിയത്. 100 വയസുകാരൻ ഇട്ടൂപ്പിൻ്റെ കഥ പറയുമ്പോൾ വിജയരാഘവൻ്റെ യഥാർത്ഥ രൂപവും ഫ്ളാഷ് ബാക്ക് സ്റ്റോറിയിലൂടെ സംവിധായകൻ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നുണ്ട്. വിജയ രാഘവനൊപ്പം നടൻ ജഗദീഷും ഇതേ പ്രായത്തിലുള്ള കഥാപാത്രമായി രണ്ട് രംഗങ്ങളിൽ എത്തുന്നുണ്ട്.നാലരമണിക്കൂർ സമയമെടുത്താണ് ഇട്ടൂപ്പിൻ്റെ മേക്കോവറിലേക്ക് വിജയരാഘവൻ മാറുന്നത്. 






  മുഖത്ത് പല ലെയറുകളിൽ മേക്കപ്പ് ഒരുക്കിയാണ് പ്രായത്തിൻ്റെതായ ശാരീരിക മാറ്റങ്ങളിലേക്ക് ഇട്ടൂപ്പിനെ മാറ്റിയെടുക്കുന്നത്. കൊച്ചുമകൾ എത്സിയുടെ മന:സമ്മതത്തിലൂന്നി പുരോഗമിക്കുന്ന കഥയിൽ അവിചാരിതമായി വഴിത്തിരിവുണ്ടാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് പൂക്കാലം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. സമീപ കാലത്ത് തിയറ്റ‍ർ വിട്ടിറങ്ങുന്ന പ്രേക്ഷക‍ർക്ക് മനസ് നിറഞ്ഞ് തിയറ്ററിൽ നിന്നും തിരികെ പോകാനും കഥാപാത്രത്തെ ഒപ്പം കൂട്ടാനുമുള്ള അവസരമാണ് പൂക്കാലം ഒരുക്കിയിരിക്കുന്നത്.എൺപത് വർഷത്തോളം കാലമായി ഒരുമിച്ചു കഴിയുന്ന ഇട്ടൂപ്പിൻ്റെയും കൊച്ചുത്രേസ്യാമ്മയുടേയും സ്നേഹബന്ധത്തിൻ്റെ കഥ പറഞ്ഞ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ പ്രേക്ഷക പിന്തുണ നേടിവരികയാണ്.



ശരീരം വാടിപ്പോയി എന്നു കരുതി മനസിന് പൂക്കാലം പാടില്ല എന്നില്ലല്ലോ... നൂറു വയസുകാരൻ ഇച്ചാപ്പ തൻ്റെ ഭാര്യയോട് ഇതു ചോദിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലും ഒരു പൂക്കാലം വിരിയുകയായിരുന്നു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോഴാണ് കരിയറിൽ ഏറെ വെല്ലുവിളിയുള്ള കഥാപാത്രമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അച്ഛൻ മുത്തച്ഛൻ കഥാപാത്രങ്ങളിൽ മുമ്പ് പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരം 100 വയസുകാരനായി അനായാസം മാറുകയായിരുന്നു. ഇപ്പോൾ സിനിമാക്കാരുടെ പ്രിയപ്പെട്ട കുട്ടേട്ടൻ എങ്ങനെയാണ് 100 വയസുകാരനായ ഇട്ടൂപ്പായി മാറിയതെന്നുള്ള വീഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.   

Find out more: