എന്നെ അടിക്കുന്നത് കണ്ടാൽ ആ കണ്ണ് നിറയും: ഉമ്മയുടെ വേർപാടിൽ നടൻ മമ്മൂട്ടി! തിരക്കുകൾക്കിടയിലെല്ലാം കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുള്ള താരമാണ് നടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.ചെമ്പിലെ വീടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. ഉമ്മയെക്കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. മുൻപൊരിക്കൽ ആന്റോ ജോസഫും മമ്മൂട്ടിയും ഉമ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വാചാലനായിരുന്നു. ജീവിതത്തിലെ ആദ്യ സുഹൃത്ത് ഉമ്മയാണെന്ന് മുൻപ് മമ്മൂട്ടി പറഞ്ഞിരുന്നു. മാതൃദിനത്തിൽ ഉമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. മക്കളുടെ വീടുകളിൽ മാറിമാറി താമസിക്കാറുണ്ട് ഉമ്മ.
എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നു. എന്റെ ഉമ്മ ഒരു പാവമാണെന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്. സിനിമയിൽ എന്റെ ക്യാരക്ടറിനെ ആരെങ്കിലും അടിച്ചാൽ ആ കണ്ണ് നിറയും. ഉമ്മ കരയും. ഉമ്മയ്ക്ക് എന്റെ സിനിമകളിൽ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചാൽ കൈമലർത്തും. അതൊന്നും പറയാൻ എനിക്കറിയില്ലെന്നാണ് ഉമ്മ പറയാറുള്ളത്. മകന്റെ അഭിനയമികവിനെക്കുറിച്ചൊന്നും അവർ ഒരിക്കലും വാചാലയായിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ലൊക്കേഷനിൽ എത്ര തിരക്കിലായാലും വാപ്പച്ചി ഉമ്മയെ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കാറുണ്ട്.
കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി സംസാരിക്കുന്നത് കാണാറുണ്ടെന്ന് ദുൽഖർ പറഞ്ഞിരുന്നു. സുഹൃത്തുക്കൾക്കൊപ്പമല്ല കുടുംബത്തിനൊപ്പമായി ട്രിപ്പ് പോവാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. മമ്മൂട്ടിയെന്ന മകൻ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാൽ ഇടറിപ്പോകുന്നയാളാണ്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാൽ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവർ തമ്മിൽ ഇത്ര അടുപ്പം എന്ന് ഞാൻ ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്:
'സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളതെന്നാണ് മമ്മൂക്ക തന്ന മറുപടി എന്നായിരുന്നു ആന്റോ ജോസഫ് മുൻപ് പറഞ്ഞത്. ലൊക്കേഷനിൽ എത്ര തിരക്കിലായാലും വാപ്പച്ചി ഉമ്മയെ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കാറുണ്ട്. കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി സംസാരിക്കുന്നത് കാണാറുണ്ടെന്ന് ദുൽഖർ പറഞ്ഞിരുന്നു. സുഹൃത്തുക്കൾക്കൊപ്പമല്ല കുടുംബത്തിനൊപ്പമായി ട്രിപ്പ് പോവാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
Find out more: