നടി അൽഫോൺസയുടെ സഹോദരി ശോഭ വസന്തിനെ തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു! മലയാളത്തിൽ നായികയായി തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ സിനിമകളിലെ സ്ഥിരം ഗ്ലാമറസ് താരമായിരുന്ന അൽഫോൺസ കുറച്ചു നാളായി വെള്ളിത്തിരയിൽ നിന്നും അകന്നു കഴിയുകയാണ്. അൽഫോൺസയുടെ സഹോദരി ശോഭ വസന്തിനെ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മലയാളം അടക്കം തെന്നിന്ത്യൻ സിനികളിൽ ഒരു സമയത്തെ ഗ്ലാമറസ് താരമായിരുന്നു അൽഫോൺസയുടെ പേര് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിക്കുന്നു. കോടികൾ പിരിച്ചെടുത്ത ശോഭ വസസരവക്കത്തെ ഓഫീസ് പൊടുന്നനെ ഒഴിപ്പിച്ച് മുങ്ങുകയായിരുന്നു. പണമടച്ചവർ പോലീസ് പരാതിപ്പെടുകയും ശോഭയെ അന്വേഷിക്കുകയും ചെയ്തു. മാസങ്ങൾക്കു ശേഷമാണ് നൊലമ്പൂരിലെ ഓഫീസിലാണ് ശോഭയെ കണ്ടെത്തുന്നത്.




തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് വരെ സമയം ആവശ്യപ്പെട്ട ശോഭ അവിടെ നിന്നും വീണ്ടും ഒളിവിൽ പോവുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും കോടമ്പാക്കത്തെ ഹോസ്റ്റലിൽ നിന്നും കണ്ടെത്തി ശോഭയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടിക്കണക്കിനു രൂപ ശോഭ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. ശോഭ ചെന്നൈയിലെ വലസരവക്കത്ത് സ്വകാര്യ തൊഴിൽ സ്ഥാപനം നടത്തി വരികയായിരുന്നു. വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് ശോഭയ്‌ക്കെതിരെ ഏതാനും മാസങ്ങൾക്ക് മുമ്പ് നിരവധി പേർ പോലീസിൽ പരാതി നൽകിയിരുന്നു. സിംഗപ്പൂരിലും കാനഡയിലും പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന് പരസ്യം നൽകിയാണ് ശോഭ സ്ഥാപനത്തിലേക്ക് ആളുകളെ ആകർഷിച്ചത്. നിരവധി തൊഴിലന്വേഷകർ 15 മുതൽ 30 ലക്ഷം രൂപവരെ ശോഭയുടെ സ്ഥാപനത്തിൽ നൽകി.





 സിൽക്ക് സ്മിതയ്ക്കു പകരക്കാരിയായി വിശേഷിക്കപ്പെട്ട ഡാൻസറായിരുന്നു അൽഫോൺസ ആൻ്റണി. ചെന്നൈയാണ് അൽഫോൺസയുടെയും ശോഭയുടെയും ജന്മ സ്ഥലം. അലി അക്ബർ സംവിധാനം ചെയ്ത പൈ ബ്രദേർസ് എന്ന മലയാള സിനിമയിൽ നായികയായിട്ടാണ് അൻഫോൺസണ തുടക്കം കുറിക്കുന്നത്. പിന്നീട് രജനികാന്തിൻ്റെ ബാഷയിലെ "രാ രാ രാമയ്യ" എന്ന പാട്ട് രംഗത്ത് പ്രധാന ഡാൻസറായായതോടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ശോഭയും സഹോദരി അൽഫോൺസയും ഇപ്പോൾ അകന്നു കഴിയുകയാണ്.2013 ൽ പുറത്തിറങ്ങിയ ബാബുരാജിൻ്റെ പോലീസ് മാമൻ എന്ന മലയാള സിനിമയിലാണ് അൽഫോൺസ അവസാനമായി അഭിനയിച്ചത്. 




ജയശങ്കർ എന്ന തമിഴ് സിനിമ പ്രവർത്തകനെ വിവാഹം ചെയ്ത അൽഫോൺസ സിനിമ പൂർണമായി ഉപേഷിച്ച് കുടുംബ ജീവിതം നയിക്കുകയാണ്. ചടുലമായ താളബോധത്തോടെ ഡാൻസ് മനോഹരമായി ചെയ്യാനുള്ള അൽഫോൺസയോളം മികവ് തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെ ഗ്ലാമറസ് താരമാക്കി മാറ്റി. മമ്മുട്ടി, മോഹൻലാൽ, ജയറാം, രജനികാന്ത്, കമലഹാസർ, ബാലയ്യ ഗാരു, വിക്രം, വിജയ്, അർജുൻ തുടങ്ങി ദക്ഷിണേന്ത്യയിലെ ഏല്ലാ മുൻനിര നായകന്മാർ‌ക്കൊപ്പവും ചുവടുവെച്ചു.

Find out more: