രോമാഞ്ചം സിനിമ വൈബുമായി സഞ്ജുവും ടീമും! രാജസ്ഥാൻ റോയൽസ് (Rajasthan Royals) ടീമിനെ മുന്നിൽനിന്നും നയിക്കുന്ന സഞ്ജു കേരളത്തെ ടീമുമായി ബന്ധിപ്പിക്കാൻ തന്നാലാകുന്നതെല്ലാം ചെയ്യാറുണ്ട്. എല്ലാ സീസണിലും മലയാളികളെ ആവേശത്തിലാഴ്ത്തുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുള്ള സഞ്ജു ഇത്തവണയും വ്യത്യസ്തനായി. ഐപിഎല്ലിലെ ഏക മലയാളി ക്യാപ്റ്റനായ സഞ്ജു സാംസൺ (Sanju Samson) കളിക്കാരുമായി ഏറെ സൗഹൃദം പുലർത്തുന്ന താരമാണ്. മലയാളത്തിൽ സൂപ്പർഹിറ്റായ രോമാഞ്ചം (Romancham) സിനിമയിലെ അർജുൻ അശോകന്റെ (Arjun Ashokan) ആക്ഷൻ അനുകരിച്ചാണ് രാജസ്ഥാൻ റോയൽസ് കളിക്കാരെത്തിയത്.
സഞ്ജുവാണ് ഇത് പഠിപ്പിച്ചുകൊടുത്തതെന്ന് വ്യക്തം. ജോസ് ബട്ട്ലറിൽ ആരംഭിക്കുന്ന വീഡിയോയിലെ അവസാന താരമാകുന്നത് സഞ്ജുവാണ്. ബട്ട്‌ലറും ലസിത് മലിംഗയും ട്രെന്റ് ബോൾട്ടും ജേസൺ ഹോൾഡറും യുസ്വേന്ദ്ര ചാഹലും അശ്വിനുമെല്ലാം വീഡിയോയയിൽ അർജുനെ അനുകരിച്ച് ആരാധകരെ ചിരിപ്പിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടീം ഇക്കുറി കൂടുതൽ മികവുകാട്ടുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. അതേസമയം ചില കളിക്കാരുടെ മികവില്ലായ്മ ടീമിന് തലവേദനയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ടീം ഇക്കുറി കൂടുതൽ മികവുകാട്ടുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
അതേസമയം ചില കളിക്കാരുടെ മികവില്ലായ്മ ടീമിന് തലവേദനയാണ്. ഞായറാഴ്ച ബാംഗ്ലൂരിലാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സീസണിൽ മൂന്നോ നാലോ മത്സരങ്ങൾ കൂടി ജയിക്കാൻ സാധിച്ചാൽ റോയൽസിന് പ്ലേ ഓഫിലെത്താൻ സാധിച്ചേക്കും.താൻ നേരിട്ട ആദ്യ 8 പന്തിൽ 4 റൺസ് മാത്രമാണ് പരാഗ് നേടിയത്. ഇത് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി. സഞ്ജു സാംസൺ, ബട്ട്‌ലർ, ജയ്‌സ്വാൾ എന്നിവരെ നഷ്ടമായപ്പോഴും റോയൽസിന് ജയിക്കാനാകുമായിരുന്നെന്ന് ശാസ്ത്രി വിലയിരുത്തി.
ആക്രമിച്ചു കളിക്കേണ്ടിയിരുന്ന സമയത്ത് റോയൽസ് പരാഗിനെപ്പോലെയുള്ള കളിക്കാരെ ഇറക്കുന്നത് ടീമിന് വരും മത്സരങ്ങളിൽ തിരിച്ചടിയാകുമെന്ന സൂചനയും ശാസ്ത്രി നൽകി.ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ടീമിന് 155 റൺസ് എന്ന ലക്ഷ്യത്തിലെത്താനായില്ല. ദേവദത്ത് പടിക്കൽ, റിയാൻ പരാഗ് എന്നീ കളിക്കാർക്ക് മികവിലേക്ക് ഉയരാനാകാത്തത് തിരിച്ചടിയായി. 125 സ്ട്രൈക്ക് റേറ്റിൽ 12 പന്തിൽ നിന്ന് 15 റൺസ് നേടിയ പരാഗ് പുറത്തായില്ലെങ്കിലും വലിയ ഷോട്ടുകൾക്ക് കഴിയാത്ത താരത്തെ തുടർച്ചയായി ടീമിൽ ഉൾപ്പെടുത്തുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
Find out more: