സിനിമ നിർമ്മിച്ച് കൈപൊള്ളിയപ്പോഴും അദ്ദേഹം പതറിയില്ല: ഇന്നസെന്റിനെക്കുറിച്ച് ദിനേഷ് പണിക്കർ! നമ്മളെയെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിനാണ് ഈ എപ്പിസോഡ് സമർപ്പിക്കുന്നത്. തൃശൂർ ശൈലിയുള്ള സംസാരം വെച്ച് അദ്ദേഹം ഇൻഡസ്ട്രിയിൽ അധികം തുടരില്ലെന്നായിരുന്നു പലരും പറഞ്ഞത്. അദ്ദേഹം സംസാരിക്കുന്നതും കാര്യങ്ങൾ അവതരിപ്പിക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമെല്ലാം ചിരിയിലൂടെയാണ്. ഞാൻ എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കാറുണ്ട്. പലരും പറയാൻ മടിക്കുന്ന കാര്യമാണിത്. അദ്ദേഹത്തിന് അങ്ങനെയൊരു മടിയൊന്നുമില്ല. തീപ്പെട്ടിക്കമ്പനി പൊളിഞ്ഞതും ലെതർ ബിസിനസ് തകർന്ന് പോയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. ഇന്നസെന്റിനെയും ദിലീപിനെയും കുറിച്ച് പറഞ്ഞുള്ള ദിനേഷ് പണിക്കരുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാശ് നഷ്ടമായപ്പോഴും അദ്ദേഹം തമാശയോടെയായിരുന്നു പ്രതികരിച്ചത്. ഈ സിനിമ ഓടുമെന്ന കോൺഫിഡൻസ് എല്ലാവർക്കും ഉണ്ടായിരുന്നു. തിയേറ്ററുകളിൽ ഭയങ്കര ലാത്തിച്ചാർജാണ് എന്നായിരുന്നു അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത്. തീരെ ആളുകളില്ലല്ലോ എന്നാണ് കേട്ടതെന്ന് പറഞ്ഞപ്പോൾ അതാണ് പറഞ്ഞത് തിയേറ്ററുകളിൽ ആളില്ലാത്തതിനാൽ പോയി സിനിമ കാണെടാ എന്ന് പറഞ്ഞ് പോലീസുകാർ എല്ലാവരേയും സിനിമ കാണാൻ നിർബന്ധിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇനി നിർമ്മാണത്തിന് നിൽക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. അഭിനയം മാത്രമല്ല നിർമ്മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. വിടപറയും മുൻപേ, ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് അദ്ദേഹമാണ്.
മൂന്നാമത്തെ സിനിമയിൽ അദ്ദേഹത്തിന് കൈപൊള്ളിയിരുന്നു.സ്വന്തം കാര്യങ്ങളെക്കുറിച്ചോ അല്ലെങ്കിൽ ഭാര്യയെക്കുറിച്ചോ, മകനെക്കുറിച്ചോ, സഹോദരങ്ങളെക്കുറിച്ചോ ആണ് അദ്ദേഹം തമാശ പറയാറുള്ളത്. മറ്റാരെക്കുറിച്ചും അദ്ദേഹം അങ്ങനെ തമാശ പറയാറില്ല. കളിവീട് എന്ന ചിത്രത്തിലാണ് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചത്. ഡബ്ബിംഗിന് വേണ്ടി അദ്ദേഹത്തെ വിളിച്ചിരുന്നു. വീട്ടിൽ വിളിച്ചപ്പോൾ അവിടെയില്ലെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തോട് എന്നെ ഒന്ന് വിളിക്കാൻ പറയണം എന്ന് പറഞ്ഞിരുന്നു. രണ്ടുമൂന്ന് മണിക്കൂറിനകം അദ്ദേഹം തിരിച്ച് വിളിച്ചിരുന്നു. ഞാൻ ആലീസിനൊപ്പം ചെന്നൈയിലുണ്ടെന്നായിരുന്നു പറഞ്ഞത്.
വൈകിട്ട് വന്ന് അദ്ദേഹം ഡബ്ബിംഗ് പൂർത്തിയാക്കിയിരുന്നു. ആദ്യം ക്യാൻസർ വന്നപ്പോൾ ചിരിച്ച് ഓടിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് വന്നപ്പോഴും അദ്ദേഹം കുലുങ്ങിയില്ല, ശക്തനായി ഫൈറ്റ് ചെയ്തു. ഭാര്യ ആലീസിന് ക്യാൻസർ വന്നപ്പോഴാണ് അദ്ദേഹം തളർന്ന് പോയത്. അഭിമുഖങ്ങളിലെല്ലാം അദ്ദേഹം ആലീസിനെക്കുറിച്ച് വാചാലനാവാറുണ്ട്. രണ്ട് പ്രാവശ്യം ക്യാൻസർ വന്നിട്ടും കരയാതിരുന്ന ഈ മനുഷ്യൻ കരഞ്ഞത് എനിക്ക് അസുഖം വന്നെന്നറിഞ്ഞപ്പോഴാണെന്നായിരുന്നു ആലീസും പറഞ്ഞിരുന്നു.
Find out more: