സംവിധായകൻ ബ്ലെസ്സിയുടെ പ്രണയ നായകൻ ഇനി നിവിൻ പോളിക്ക് 'ആക്ഷൻ' പറയും! തീവണ്ടിക്കൂപ്പയിലുള്ള തൻ്റെ പ്രണയിനിക്കായാണ് ആ കാമുകൻ മൗത്ത് ഓർഗനിൽ സംഗീതം മൂളിത്തുടങ്ങിയത്. അതുകേട്ട് അവളുടെയുള്ളിലേക്കും പ്രണയം പടർന്നിറങ്ങി. അവളെ ചേർത്തണച്ച് അവൻ പാടിത്തുടങ്ങി, ബ്ലെസിയുടെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പ്രണയം. മോഹൻലാൽ‌, ബോളിവുഡ് താരങ്ങളായ അനുപം ഖേർ, ജയപ്രദ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ‌ അനുപം ഖേറിൻ്റെയു ജയപ്രദയുടെയും കഥാപാത്രങ്ങളുടെ ടീനേജ് കാലത്തെ പ്രണയം ബ്ലെസി ദൃശ്യവൽക്കരിച്ചത് തീവണ്ടിയിലെ ആ ഗാനരംഗത്തോടെയാണ്. പ്രണയത്തിൻ്റെ പുതിയ തലങ്ങളെ വെള്ളിത്തിരയിലെത്തിച്ച ചിത്രത്തിൽ ഈ ഗാനരംഗത്തേക്ക് ബ്ലെസി കണ്ടെത്തിയ നടനായിരുന്നു ആര്യൻ. സിനിമയിൽ കുറച്ചെയുള്ളുവെങ്കിലും പ്രേക്ഷക ഇഷ്ടം നേടിയെടുക്കാൻ ആര്യന് സാധിച്ചിരുന്നു. പിന്നീട് ലാൽ സംവിധാനം ചെയ്ത ടൂർണമെൻ്റ്, ലില്ലി എന്നീ ചിത്രത്തിലും ആര്യനെ പ്രേക്ഷകർ കണ്ടിരുന്നു.





ഇടവേളയിൽ സിനിമയിൽ മുഖം കാണിച്ചിരുന്നെങ്കിലും എന്നും ആര്യനെ പ്രേക്ഷകർ തിരയുകയായിരുന്നു. ആവി യന്ത്രത്തിൽ ചീറിപ്പായുന്ന തീവണ്ടിയിൽ നിന്നും മാത്ത് ഓർഗൻ്റെ ശബ്ദം ഉയർന്നു. തീവണ്ടിക്കൂപ്പയിലുള്ള തൻ്റെ പ്രണയിനിക്കായാണ് ആ കാമുകൻ മൗത്ത് ഓർഗനിൽ സംഗീതം മൂളിത്തുടങ്ങിയത്. ഒരു വലിയ സംഭവം വരുന്നുണ്ട്, ഈ ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം, ആര്യനുമായി ഒന്നിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു എന്നാണ് നിവിൻ പോളി കുറിച്ചത്. ആനയുടെ മുഖമുള്ള അനൗൺ‌സ്മെൻ്റ് പോസ്റ്ററാണ് നിവിൻ പോളി റിലീസ് ചെയ്തത്. ഇപ്പോൾ പുതിയ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് ആര്യൻ. മലയാളത്തിൻ്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനൊറുങ്ങുകയാണ് ഈ യുവകലാകാരൻ.





ഫീച്ചർ സിനിമാ സംവിധായകനായുള്ള അരങ്ങേറ്റമാണെങ്കിലും ഏറെ പ്രശംസ നേടിയ ബേൺ മൈ ബോഡി എന്ന ഷോർട് ഫിലിമിലൂടെ ആര്യൻ ശ്രദ്ധ നേടിയിരുന്നു. നാദിർ‌ഷയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം വളരെ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോൾ‌ നിവിൻ പോളിയെ മാസ് കഥാപാത്രമാക്കിയാണ് ആര്യൻ അവതരിപ്പിക്കുന്നത്.പോസ്റ്ററിൽ ആര്യൻ രമണി ഗിരിജാവല്ലഭൻ എന്ന പേരാണ് നൽകിയിരിക്കുന്നത്. ബേൺ മൈ ബോഡി ഷോർട് ഫിലിമിനു ശേഷം എന്താണ്‌ അടുത്തത്‌? ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന‌ ആ ചോദ്യത്തിന്‌ ഇന്ന് എനിക്ക്‌ ഒരു ഉത്തരമുണ്ട്‌, എൻ്റെ ആദ്യ ഫീച്ചർ സിനിമ ഒരുങ്ങുന്നു. ഈ സിനിമയിൽ നായകനാവാൻ ഞാൻ കൊതിച്ച നടനെ തന്നെ എനിക്ക്‌ കിട്ടി - നിവിൻ പോളി. പ്രപഞ്ചത്തിന് നന്ദി. സൗമ്യക്കും എൻ്റെ പൊന്ന് മക്കൾക്കും അമ്മക്കും അച്ഛനും സൗമ്യയുടെ അച്ഛനും അമ്മക്കും അനുജന്മാർക്കും കെട്ടിപ്പിടിച്ച്‌ ഉമ്മകൾ.




പ്രിയ സഹോദരൻ കുട്ടു ശിവാനന്ദനും ഉമ്മകൾ. ഇന്നോളം എന്നെ ചേർത്ത്‌ പിടിച്ച എല്ലാവർക്കും നന്ദി.. ഏറെ കൊതിച്ച ജീവിതത്തിൻ്റെ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കൂടെ ഉണ്ടാവണം. കഴിഞ്ഞ എൻ്റെ അഞ്ചു വർഷത്തെ എൻ്റെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. പറഞ്ഞ്‌ ഓവറാക്കുന്നില്ല, ഒരായുസിൻ്റെ കാത്തിരിപ്പാണ്‌. മനസിൽ ഞാൻ കണ്ട ഈ സിനിമ പോലെ, ഞാൻ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ കഴിയുന്ന പോലെ ഈ സിനിമ നിങ്ങൾക്കായി ഒരുക്കണം എന്നുണ്ട്‌. അതിനായി ഞാൻ എൻ്റെ മുഴുവൻ ശക്തിയും എടുത്ത്‌‌ ‌ ശ്രമിക്കും. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം. സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വഴിയേ പറയാം, ആര്യൻ ഫേസ്ബുക്കിൽ കുറിച്ചു.

Find out more: