ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലോ! സൗന്ദര്യംകൊണ്ടും അഭിനയ മികവ്കൊണ്ടും തെന്നിന്ത്യൻ താരറാണിയായി മാറിയിരിക്കുന്നു ഈ നായിക. യുവ നായികമാരിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതഫലം വാങ്ങുന്നതും രശ്മികയാണ്. കന്നടത്തിൽ ആരംഭിച്ച് തമിഴിലും തെലുങ്കിലും വലിയ ആരാധകരെ നേടിയ രശ്മിക ഇപ്പോൾ ബോളിവുഡിലേക്കും ചുവടുവെച്ചു കഴിഞ്ഞു. സമീപകാലത്ത് രശ്മികയെ വാർത്തകളിൽ താരമാക്കിയത് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിൻ്റെ തുറന്നു പറച്ചിലിലൂടെയാണ്. തെന്നിന്ത്യൻ നായികമാരിൽ ഇന്ന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നായികയാണ് രശ്മിക മന്ദാന. ശുഭ്മാൻ ഗില്ലിനോട് ആരാണ് നിങ്ങളുടെ ക്രഷ് എന്ന് അവതാരക ചോദിച്ചപ്പോഴാണ് മറുപടിയായി രശ്മിക മന്ദാനയെക്കുറിച്ച് പറഞ്ഞത്. രശ്മികയാണ് തൻ്റെ ക്രഷ് എന്ന ക്രിക്കറ്റ് താരത്തിൻ്റെ മറുപടി പിന്നീട് സമൂഹ മാധ്യമങ്ങളിലും ചർച്ചയായി മാറി.
ശുഭ്മാൻ ഗില്ല് താരത്തോട് പ്രണയാഭ്യർത്ഥന നടത്തിയെന്നും പിന്നീട് വാർത്തകൾ പരന്നിരുന്നു. ഒരു അഭിമുഖത്തിലാണ് ടോളിവുഡിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത രശ്മിക മന്ദാനയെ പുകഴ്ത്തി ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ സംസാരിച്ചത്. നേരത്തെ തന്നെ പ്രണയ കഥകളിലെ നായികയാണ് രശ്മിക. 2018 ൽ കന്നടയിൽ വലിയ വിജയം നേടിയ കിരിക് പാർട്ടിയിലൂടെയാണ് രശ്മിക മന്ദാന ചലച്ചിത്ര രംഗത്ത് എത്തിയത്. ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുകയും വിവാഹത്തോളം എത്തിയതുമായിരുന്നു ആ ബന്ധം. 2017 മെയിൽ രഷിതും രശ്മികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. രണ്ടു വർഷത്തിന് ശേഷമേ വിവാഹമുണ്ടാവുകയുള്ളൂ എന്നായിരുന്നു ആരാധകരെ അറിയിച്ചത്. എന്നാൽ മാസങ്ങൾക്കു ശേഷം ഇരുവരും പിരിഞ്ഞു. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയലിന് കാരണമായതെന്നു വാർത്തയുണ്ടായിരുന്നു.
രക്ഷിതിൻ്റെ കുടുംബത്തിന് രഷ്മിക സിനിമയിൽ തുടരുന്നത് താൽപര്യമില്ലെന്നും വിവാഹം പെട്ടന്നു നടത്തണമെന്നുമായിരുന്നു. ഇതു സംബന്ധിച്ചു തർക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. ഇപ്പോൾ ഒരു വലിയ ബ്രാൻഡിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയപ്പോഴാണ് രശ്മികയോട് ഗില്ലിൻ്റെ പ്രണയത്തെ പരാമർശിച്ച് പാപ്പരാസികൾ ചോദ്യങ്ങളുമായെത്തിയത്. ക്രിക്കറ്റ് താരത്തിന് ഉൾപ്പടെ എല്ലാവർക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോൾ പതിവ് തമാശ ശൈലിയിൽ അവൾ തലയാട്ടുക മാത്രമായിരുന്നു.
ശുഭ്മാൻ ഗില്ലിൻ്റെ പ്രണയാഭ്യർത്ഥനയെക്കുറിച്ച് തുറന്നു പറയാൻ താരം തയാറായില്ല. ഐക്കണിക്ക് ജാപ്പനീസ് ഫാഷൻ ബ്രാൻഡായ ഒനിറ്റ്‌സുക ടൈഗറിൻ്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് അഡ്വക്കേറ്റാണ് താനെന്നു രാഷ്മിക ആരാധകരെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.സമീപകാലത്ത് ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലെ നായകൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്നുള്ള വാർത്തയും പരന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലിൻ്റെയും പേര് ഉയർന്നു വന്നത്. വിജയ് യുടെ നായികയായി അഭിനയിച്ച വാരിസാണ് രശ്മികയുടെ അവസാനം തിയറ്ററിലെത്തിയ ചിത്രം.
Find out more: