സ്ത്രീകൾക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് അംഗത്വം എടുത്താൽ മാത്രമേ ഇടപെടൂ എന്ന് പറയുന്നതിൽ കാര്യമില്ല: സാന്ദ്ര തോമസ്! ഡബ്ല്യുസിസി അടക്കമുള്ള സംഘടനയിലെ ആളുകൾ പോലും ഇങ്ങനെ ചെയ്യാറുണ്ട്. ക്യാരക്ടർ ആർട്ടിസ്റ്റുകളും, ആർട്ടിസ്റ്റുകൾ ആണ് എന്ന് പലരും മറന്നുപോകുന്നുണ്ട്. പണ്ടത്തെ ഷൂട്ടിംഗ് സെറ്റുകൾ പോലെയല്ല ഇപ്പോഴത്തേത്. പണ്ട് എല്ലാവരും ഒരുപോലെയായിരുന്നു എല്ലാവർക്കും തമ്മിൽ നല്ലൊരു ബന്ധവും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ലൊക്കേഷനുകളും താരങ്ങളും അങ്ങനെ അല്ലെന്നും സാന്ദ്ര പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പല താരങ്ങളും അവർ ഉപയോഗിക്കുന്ന കാരവനിൽ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കയറ്റില്ലെന്ന് തുറന്ന് പറയുകയാണ് അഭിനയിത്രിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഡബ്ലൂ സി സിക്കുള്ളിൽ എന്തൊക്കെ പ്രശ്‌നമുണ്ടെന്ന് അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. പക്ഷേ അതിൽ പലരും ചരട് വലിയുടെ ഭാഗമായിട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഡബ്ല്യൂ സി സി എന്നൊക്കെ പറഞ്ഞു മാറി നിന്നാൽ പോലും നമ്മുടെ നിയന്ത്രണം മറ്റുള്ളവർക്ക് വിട്ടു കൊടുക്കരുത്.
സിനിമയിലെ സ്ത്രീ സംഘടനാ എന്നു പറയുമ്പോൾ സിനിമയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കണം. എന്നാൽ ഒരുപാട് ആളുകൾക്ക് ഈ സംഘടന കൊണ്ട് ഗുണമുണ്ടാവുകയും പല വിഷയങ്ങളിലും അവർ കാര്യക്ഷമമായി ഇടപെടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതിൽ മെമ്പർഷിപ്പ് എടുത്താൽ മാത്രമേ അവർ ഇടപെടൂ എന്നു പറയുന്നത് ശരിയല്ല. തുല്യ വേദന പോലെയുള്ള അവർ മുന്നോട്ടു ആവശ്യങ്ങളും ശരിയായി തോന്നുന്നില്ല. എങ്ങനെയാണ് എല്ലാവർക്കും തുല്യ വേദനം നടപ്പാക്കാൻ കഴിയുക. വാല്യു ക്രിയേറ്റ് ചെയ്തതിനുശേഷമേ കൊടുക്കാൻ സാധിക്കൂ. പല ഷൂട്ടിംഗ് സെറ്റുകളിലും ഇപ്പോൾ മൂന്നും നാലും കാരവൻ ആവശ്യമാണ്. പലർക്കും ഒപ്പമുള്ള താരങ്ങളെ അവർ ഉപയോഗിക്കുന്ന കാരവനിൽ കയറ്റാൻ മടിയാണ്. ഇത് ഞാൻ പലതവണയും കണ്ടിട്ടുണ്ട്.
ഡബ്ല്യുസിയിൽ ഉള്ള താരങ്ങൾ പോലും സഹതാരങ്ങളെ കയറ്റില്ല. അവർക്ക് അപ്പോൾ ബാത്‌റൂം ഉപയോഗിക്കുകയും ചെയ്യേണ്ട? എല്ലാവരെയും മനുഷ്യരായെങ്കിലും കാണാൻ തയ്യാറാവണം. ജൂനിയർ ആർട്ടിസ്റ്റുകളോട് പലയിടത്തും വേർതിരിവുണ്ട്. അവരും ആർട്ടിസ്റ്റ് അല്ലേ എന്ന് ചിന്തിക്കാറില്ല. സിനിമകളിൽ ഒരു കാരവൻ ഞാൻ എനിക്ക് വേണ്ടി മാറ്റിവയ്ക്കും. അത് മറ്റാർക്കും ഉപയോഗിക്കാവുന്നതുമാണ്. ഞാൻ സിനിമയിലേക്ക് വരുന്നത് ചൈൽഡ് ആർട്ടിസ്റ്റായാണ്. അന്നൊക്കെ സിനിമ സെറ്റുകൾ വളരെ രസമാണ്.
ഒഴിവു സമയങ്ങളിൽ താരങ്ങൾ എല്ലാവരും ചേർന്നിരുന്നാണ് ചീട്ടു കളിക്കുകയോ വർത്തമാനം പറയുകയോ ഒക്കെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരങ്ങൾക്കിടയിൽ വളരെയേറെ അടുപ്പവും സ്‌നേഹവും നിലനിന്നിരുന്നു. അന്ന് എല്ലാവരും വിശ്രമിക്കുന്നതും ഒരേ മുറിയിൽ തന്നെയാവും. അവരുടെ അഭിനയത്തിലും കെമിസ്ട്രി പ്രകടമായിരുന്നു. എന്നാൽ ഇന്നോ? ഒരു സീൻ കഴിഞ്ഞാലുടൻ കാരവനിലേക്ക് ഓടും. ഇന്ന് താരങ്ങൾക്ക് തമ്മിൽ പണ്ട് ഉണ്ടായിരുന്നതുപോലെ ഒരു ബന്ധം നിലനിൽക്കുന്നില്ല. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
Find out more: