എന്റെ ഭാര്യയും ആന്റണിയും എന്റെ ജീവിതത്തിലേക്ക് വന്നത് ഒരുമിച്ചാണ്: ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞത്! മോഹൻലാൽ എന്ന നടന്റെ വളർച്ചയ്‌ക്കൊപ്പം വളർന്നയാളാണ് ആന്റണിയും. ലാലേട്ടന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലം മുതൽ അദ്ദേഹത്തോടൊപ്പം ആന്റണിയും ഉണ്ട്. മോഹൻലാലിൻറെ ഡ്രൈവർ ആയാണ് ആന്റണി പെരുമ്പാവൂർ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് അക്ഷരാർത്ഥത്തിൽ ലാലേട്ടന്റെ എല്ലാ വളർച്ചയിലും നിഴലുപോലെ കൂട്ടായി ആന്റണിയും ഉണ്ടായിരുന്നു. "എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്, എന്റെ എല്ലാമാണ് ലാൽ സാർ" എന്നൊക്കെയാണ് ആന്റണി പെരുമ്പാവൂർ ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത്.
ഡ്രൈവറായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആന്റണി പെരുമ്പാവൂരിനെ കുറിച്ച് അമൃത ടീവിയിലെ ഒരു ഷോയിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിലെ ശ്രദ്ധയാകര്ഷിക്കുന്നത്. മോഹൻലാൽ - ആന്റണി പെരുമ്പാവൂർ, ഒരു പെർഫെക്ട് കോംബോ എന്നൊക്കെ മലയാളികൾ വിശേഷിപ്പിക്കുന്ന ഒന്നാണ് ഇത്. ലാലേട്ടന്റെ സന്തത സഹചാരി, ഏറ്റവും അടുത്ത സുഹൃത്ത്, ബിസിനസ് പാർട്ണർ എന്നിങ്ങിനെ സവിശേഷണങ്ങൾ ഏറെയാണ് ആന്റണി പെരുമ്പാവൂരിന്."എപ്പോഴാണ് ആന്റണി ലാലിൻറെ ജീവിതത്തിലേക്ക് വരുന്നത്? എങ്ങിനെ ആയിരുന്നു അത്?" എന്ന് നടനും അവതാരകനുമായ സിദ്ധിഖ് ചോദിക്കുന്ന ചോദ്യത്തിന് ലാലേട്ടൻ പറഞ്ഞ മറുപടി ആണിപ്പോൾ സൈബറിടത്തിൽ ശ്രദ്ധയാകുന്നത്.
"വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആണ് ഞാൻ ആന്റണിയെ കാണുന്നത്. നമുക്ക് ചില മനുഷ്യരെ കാണുമ്പോൾ താല്പര്യം ഒക്കെ തോന്നില്ലേ, ആ താല്പര്യത്തോട് കൂടി ഞാൻ ആന്റണിയെ എന്റെ ഡ്രൈവർ ആയി ക്ഷണിച്ചു. ആ സമയത്ത് എനിക്ക് കാർ ഉണ്ടെങ്കിലും ഒരു പേഴ്‌സണൽ ഡ്രൈവർ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു.ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്.
" വർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് ആൻ്റണി പെരുമ്പാവൂർ മോഹൻലാലിൻറെ ആത്മമിത്രമായി വളർന്ന കാഴ്ച ഓരോ മലയാളിയ്ക്കും അസൂയ തോന്നും വിധം ആയിരുന്നു. ലൊക്കേഷനിൽ വച്ചുള്ള ചെറിയ പരിചയത്തിൽ ആന്റണിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ലാലേട്ടൻ പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്റെ ഡ്രൈവർ ആയി ക്ഷണിക്കുകയായിരുന്നു.
Find out more: