പ്രണയം തകർന്നപ്പോഴാണ് താൻ കൂടുതൽ സ്‌ട്രോങ്ങ് ആയത്: വിൻസി അലോഷ്യസ്! കോളേജ് കാലത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്നാൽ അത് വേണ്ടെന്നുവെച്ചതോടെ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. ആരെങ്കിലും ഒപ്പമുണ്ടെയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അന്ന് ആ സാഹചര്യങ്ങളെ അതിജീവിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. ജീവിതത്തിൽ സംഭവിച്ച പ്രണയത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പറയുകയാണ് നടി വിൻസി അലോഷ്യസ്. സിനിമയിലേയ്ക്ക് എത്തിപ്പെടണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ അതിനുള്ള യാതൊരു മാർഗ്ഗങ്ങളും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഞാൻ പറ്റുന്നതുപോലെ പരിശ്രമിച്ചു. ഡ്രൈവറുടെ മകൾക്കെന്താ സിനിമാനടിയായാൽ എന്നാണ് എനിക്ക് തോന്നിയത്. 





നായിക നായകൻ അതിന് ഏറെ സഹായിച്ചു. എന്റെ ചിന്ത മോഡലിംഗിലൂടെ സിനിമയിലേയ്ക്ക് എത്താം എന്നായിരുന്നു. ഞാൻ ഇപ്പോഴും ഡിപ്പെന്റ് ചെയ്യുന്ന ആളാണ്, പക്ഷേ ആരും ഇല്ലാതെയായാൽ ഒറ്റയ്ക്ക് തന്നെയല്ലേ മുന്നോട്ട് പോകേണ്ടത്. എനിക്ക് എന്റെ കോളേജിൽ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു, പക്ഷേ ഒരു പോയിന്റിൽ എനിക്കത് വേണ്ടെന്നുവെയ്‌ക്കേണ്ടിവന്നു. അതോടെ സോ കോൾഡ് തേപ്പുകാരി എന്ന പേരും ഒറ്റപ്പെടലുമാണ് എനിക്കുണ്ടായത്. എന്റെ തീരുമാനം ഇത്രവലിയ ഒറ്റപ്പെടൽ എനിക്ക് സമ്മാനിച്ചതിന്റെ കാരണം എനിക്ക് വ്യക്തമല്ലായിരുന്നു. അവിടെയൊക്കെ ഞാൻ ഡിപ്പന്റായിരുന്നു. ഇന്നും എനിക്ക് ആരെങ്കിലുമൊക്കെ ഒപ്പം വേണം. അന്ന് ഞാൻ വീട്ടിലാണ് ഇത് പറഞ്ഞത്.







വളരെ സാധാരണമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. മകൾക്ക് വേണ്ടി എറണാകുളത്ത് വന്ന് ഫ്‌ലാറ്റെടുത്ത് നിൽക്കുക എന്നത് സാമ്പത്തികമായി അവർക്ക് താങ്ങാൻ പറ്റുന്ന കാര്യമായിരുന്നില്ല. ആ ഘട്ടത്തിൽ ഞാൻ ഒറ്റയ്ക്ക് തന്നെയാണ് അതെല്ലാം നേരിട്ടത്. കാരണം അവിടെ നിന്ന് പിന്നോട്ട് പോയിരുന്നെങ്കിൽ പഠിപ്പും മുടങ്ങി ഒരു ദാമ്പത്യ ജീവിതത്തിലേയ്ക്ക് പോകേണ്ടി വന്നേനെ. എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും ആലോചിക്കാൻ പോലും പറ്റുന്ന കാര്യങ്ങളായിരുന്നില്ല.





 മാത്രമല്ല സിനിമയിൽ വരുന്നതിന് മുൻപും ശേഷവുമുള്ള എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കറിയാം ഞാൻ കൂടുതൽ കൂടുതൽ സ്‌ട്രോങ് ആകുകയാണ്. പക്ഷേ എനിക്ക് സ്വയം സ്‌ട്രോങ് ആണെന്ന് തോന്നിയത് കോളേജിൽ നടന്ന ആ ഇൻസിഡന്റിന് ശേഷമാണ്. ഇന്ന് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ എനിക്ക് ആരെങ്കിലും വേണം. പക്ഷേ ആരും ഇല്ലെങ്കിലും അത് പരിഹരിക്കാനും മുന്നോട്ട് പോകാനും പറ്റും.

Find out more: