ദേവ് മോഹനൊപ്പമുള്ള ചിത്രം പങ്കുവച്ചു നടി രശ്‌മിക മന്ദാന! സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്തിരുന്നു ദേവ്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ശാകുന്തളമായിരുന്നു ദേവ് മോഹന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. മിഷൻ മജ്നുവാണ് രശ്മികയുടേതായി ഒടുവിലെത്തിയ ചിത്രം. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് റെയ്ൻബോ. ഇപ്പോഴിത ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നായിക രശ്മിക. ദേവ് മോഹനൊപ്പമുള്ള ചിത്രവും രശ്മിക പങ്കുവച്ചിട്ടുണ്ട്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് രശ്മികയും ദേവ് മോഹനും. ആദ്യമേ തന്നെ എല്ലാവരോടും സോറി പറയുന്നു. 




  കുറച്ചു നാളുകളായി നമ്മൾ തമ്മിൽ കണ്ടിട്ട്. കാരണം നെറ്റ്‌വർക്ക് ഇല്ലാത്ത ചില സ്ഥലങ്ങളിലായാരുന്നു ഞങ്ങളുടെ ഷൂട്ടിങ്. ഞങ്ങളുടെ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. നന്ദി..റെയ്ൻബോയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും. മൂന്നാറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നും രശ്മിക പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മൂന്നാർ, കൊടൈക്കനാൽ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.അണിയറപ്രവർത്തകരോടുള്ള നന്ദിയും രശ്മിക അറിയിച്ചിട്ടുണ്ട്. അല്ലു അർജുന്റെ പുഷ്പ 2, രൺബീർ കപൂറിനൊപ്പമുള്ള അനിമൽ എന്നിവയാണ് രശ്മികയുടേതായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഷൻ മജ്നു ആയിരുന്നു ഒടുവിൽ രശ്മികയുടേതായി എത്തിയത്. സിദ്ധാർഥ് മൽഹോത്രയായിരുന്നു ചിത്രത്തിലെ നായകൻ. രശ്മികയുടെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. ഒരേ സമയം തമിഴിലും തെലുങ്കിലുമാണ് ചിത്രമെത്തുക. 





  ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ശന്തരുബൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധേശ്യാം, ഡിയർ കോമറേഡ്, പന്നയാരും പത്മിനിയും തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഷൻ മജ്നു ആയിരുന്നു ഒടുവിൽ രശ്മികയുടേതായി എത്തിയത്. സിദ്ധാർഥ് മൽഹോത്രയായിരുന്നു ചിത്രത്തിലെ നായകൻ. രശ്മികയുടെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. അല്ലു അർജുന്റെ പുഷ്പ 2, രൺബീർ കപൂറിനൊപ്പമുള്ള അനിമൽ എന്നിവയാണ് രശ്മികയുടേതായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ.

Find out more: