സോഷ്യൽ മീ‍ഡിയ കീഴടക്കി മലൈക്കോട്ടൈ വാലിബന്റെ പുതിയ ലുക്ക്! ലിജോ - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ മലൈക്കോട്ടൈ വാലിബനിലെ അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലൈകോട്ടൈ വാലിബന്റെ നിർമാതാവായ ഷിബു ബേബി ജോൺ ആണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ചിത്രം പങ്കുവച്ചിരിക്കുന്നത്. തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം, മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തി നിൽക്കുന്നു. ഹാപ്പി ബർത്ത് ഡേ ലാലു എന്നാണ് ഷിബു ബേബി ജോൺ കുറിച്ചിരിക്കുന്നത്.





കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. അറുപതുകളിലെ ഒരു മുൻ ഗുസ്തി ചാമ്പ്യനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പി.എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായത്. വാലിബനെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഗുസ്തി ചാംപന്യായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹൻലാലെത്തുന്നത് എന്നായിരുന്നു അഭ്യൂഹങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. നിരവധി പേരാണ് മോഹൻലാലിന്റെ ലുക്കിനെ കുറിച്ച് പ്രശംസിക്കുന്നത്. അടുത്തിടെയാണ് വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായത്. 77 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ കൂടിയാണ് വാലിബൻ. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. 





അതേസമയം രജിനികാന്തിനൊപ്പമുള്ള ജയിലറും മോഹൻലാലിന്റേതായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ജയിലറിലെ മോഹൻലാലിന്റെ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒരു സുപ്രധാന വേഷത്തിലാണ് മോഹൻലാൽ ജയിലറിലെത്തുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റിവിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. എന്തായാലും ചിത്രം റിലീസാകാൻ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് തന്നെ ഏറെ പുതുമയേറിയതായിരുന്നു. മലൈക്കോട്ടൈ വാലിബന് മുൻപ് നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നൻപകൽ നേരത്ത് മയക്കം നേടിയിരുന്നു. 




മമ്മൂട്ടിയുടെ ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകൾ നേടി. നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായത്. വാലിബനെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഗുസ്തി ചാംപന്യായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹൻലാലെത്തുന്നത് എന്നായിരുന്നു അഭ്യൂഹങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. നിരവധി പേരാണ് മോഹൻലാലിന്റെ ലുക്കിനെ കുറിച്ച് പ്രശംസിക്കുന്നത്. അടുത്തിടെയാണ് വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായത്. 77 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ കൂടിയാണ് വാലിബൻ.

Find out more: