
എന്നാൽ അഭിനയത്തോട് ഒട്ടും താത്പര്യം ഇല്ലാത്തതിനാൽ അതെല്ലാം ഒഴിവാക്കി. അവസാനം വെള്ളൈ മനസ്സ് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ പല തടസ്സങ്ങളും പറഞ്ഞു. ഈ ഒരു സിനിമ മാത്രം ചെയ്യാം എന്ന നിബന്ധനയിലാണ് അഭിനയിച്ചു തുടങ്ങുന്നത്. പതിനാലാം വയസ്സിലാണ് രമ്യ കൃഷ്ണൻ അഭിനയ ലോകത്തേക്ക് വരുന്നത്. എന്നാൽ സിനിമ എന്ന മാന്ത്രിക ലോകത്ത് ഒരു രീതിയുണ്ട്, എനിക്ക് സിനിമ തന്നെ വേണം എന്ന് വാശിപിടിക്കുന്നവർക്ക് ഒരു പക്ഷെ നല്ല അവസരങ്ങൾ കിട്ടണം എന്നില്ല. എന്നാൽ എത്രത്തോളം സിനിമ വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു പോയാലും ചിലരെ സിനിമ വിടില്ല. അങ്ങിനെയാണ് രമ്യ കൃഷ്ണയ്ക്ക് തുടരെ തുടരെ സിനിമകൾ വന്നുകൊണ്ടിരുന്നത്. തമിഴിലും തെലുങ്കിലുമായി ഒന്നിന് പിറകെ ഒന്നായി രമ്യ സിനിമൾ ചെയ്തു. തമിഴ്‌നാട്ടുകാരിയാണെങ്കിലും രമ്യ കൃഷ്ണയ്ക്ക് തമിഴിൽ വലിയ ഭാഗ്യം ഉണ്ടായിരുന്നില്ല.
തമിഴിൽ തുടർച്ചയായി പരാജയങ്ങൾ വന്നപ്പോൾ തെലുങ്കിലേക്ക് മാറുകയായിരുന്നു. കരിയറിൽ ഏറ്റവും അധികം നോ പറഞ്ഞ നടി രമ്യ കൃഷ്ണ ആയിരിക്കും. അത്രയധികം സിനിമകൾ അവർ വേണ്ട എന്ന് വച്ചിട്ടുണ്ട്. തന്റെ വില തിരിച്ചറിയാതെ ചെറിയ ചെറിയ റോളുകൾ പോലും ഏറ്റെടുത്ത് ചെയ്യുന്നതാണ് രമ്യയുടെ മാർക്കറ്റ് ഇടിച്ചത്. ഒരുപാട് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ട നടിയാണ് രമ്യ കൃഷ്ണൻ. അത്തരത്തിലാണ് ഐറ്റം ഡാൻസ് സോംഗുകൾ സ്ഥിരം ചെയ്യുന്ന നടിയായി രമ്യ മാറിയത്. സെൽവമണിയുടെ ഒരു സിനിമയിൽഇ ളയരാജയുടെ സംഗീതത്തിൽ ചെയ്ത ഒരു ഐറ്റം ഡാൻസിനാണ് ആദ്യമായി രമ്യയെ വിളിച്ചത്. എത്ര കോടി തരാം എന്ന് പറഞ്ഞാലും അഭിനയിക്കില്ല എന്ന് ആദ്യം രമ്യ പറഞ്ഞു. എന്നാൽ സംവിധായകൻ സിനിമയുടെ മുഴുവൻ കഥയും പറഞ്ഞപ്പോൾ അതിനോട് ഇഷ്ടം തോന്നുകയും ചെയ്യുകയുമായിരുന്നു. ആ പാട്ട് ഹിറ്റായതും തുടരെ തുടരെ ഐറ്റം സോംഗുകൾ വന്നു.
തമിഴ് സിനിമയിൽ രമ്യ കൃഷ്ണയ്ക്ക് വരവേൽപ് ലഭിച്ചത് പടയപ്പ സിനിനിമയിലെ നീലാംബരി എന്ന കഥാപാത്രത്തിന് ശേഷമാണ്. എന്നാൽ അത് ചെയ്യില്ല എന്ന് തുടക്കത്തിൽ രമ്യ പറഞ്ഞിരുന്നു. രജനികാന്തിന്റെ വില്ലത്തിയായി അഭിനയിച്ച നടിമാർക്ക് എല്ലാം പരസ്യമായി അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, തനിക്കും പേടിയാണ് എന്ന കാരണത്താൽ പിന്മാറി. എന്നാൽ പിന്നീട് രജനികാന്തിന്റെ നിർബന്ധത്തെ തുടർന്നാണ് പടയപ്പ ചെയ്തത്. ആദ്യ ദിവസം തന്നെ ആരാധകർ സ്‌ക്രീൻ വലിച്ചു കീറുകയൊക്കെ ചെയ്തിരുന്നു. എന്നാൽ പിന്നീട് നീലാംബരിയ്ക്ക് വലിയ സ്വീകരണം ലഭിച്ചു.പടയപ്പയ്ക്ക് ശേഷം വില്ലത്തി റോളുകൾ നിരന്തരം രമ്യയ്ക്ക് വരാൻ തുടങ്ങി. അപ്പോഴും ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു. അതിന് ശേഷം കോമഡി റോളുകളാണ് രമ്യയെ തേടിയെത്തിയത്. പിന്നീട് ദേവി കഥാപാത്രങ്ങൾ. അങ്ങിനെ എല്ലാ കാലത്തും ഒന്ന് അല്ലെങ്കിൽ മറ്റൊരു തരത്തിൽ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടോയിരുന്നു. ഇപ്പോഴും രമ്യയ്ക്ക് വലിയ മാറ്റങ്ങളില്ല. അതിൽ നിന്ന് പഠിച്ചില്ല എന്നാണ് ചെയ്യാർ ബാലു പറയുന്നത്.