രൺവീറിന് ആദ്യം മുതലേ ഇഷ്ടമായിരുന്നു, ഒരു ദിവസം രൺവീറിന്റെ മടിയിലിരിക്കുന്ന ദീപികയെ കണ്ടു: താരപ്രണയത്തേക്കുറിച്ച് നടൻ! പലപ്പോഴും രൺവീറിനൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം ദീപിക സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വിവാദങ്ങളും ഇരുവരേയും വേട്ടയാടാറുണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകളൊന്നും താരദമ്പതികൾ മുഖവിലയ്ക്ക് എടുക്കാറേയില്ല. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഗോലിയോൺ കി രാസ്‌ലീല രാം ലീല എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇപ്പോഴിത താരങ്ങളുടെ പ്രണയത്തേക്കുറിച്ച് ബോളിവുഡ് ഹംഗാമയോട് നടൻ ഗുൽഷൻ ദേവയ്യ പറഞ്ഞ കാര്യങ്ങൾ സൈബറിടങ്ങളിൽ വൈറലാവുകയാണ്. ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യയുടെ ഒട്ടാകെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങും. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് ഓഫ് സ്ക്രീൻ കെമിസ്ട്രിയും. ദീപികയും രൺവീറും എന്നൊക്കെ സിനിമയിൽ ഒന്നിച്ചിട്ടുണ്ടോ അന്നെല്ലാം പിറന്നത് ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
രാംലീല, ബാജിറാവു മസ്താനി, പദ്മാവത്, 83 എന്നീ ചിത്രങ്ങളിലൂടെയാൺ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡികളായി മാറിയത്. കഴിഞ്ഞ വർഷം രൺവീർ സിങ് നായകനായെത്തിയ സർക്കസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ അദ്ദേഹത്തിനൊപ്പവും ദീപിക എത്തിയിരുന്നു. ദീപികയുടെ ഫൈൻഡിംഗ് ഫാനി എന്ന ചിത്രത്തിൽ രൺവീറും അതിഥി വേഷത്തിലെത്തിയിരുന്നു. അഭിനേതാക്കൾ എന്ന രീതിയിൽ ഇരുവരുടേയും ഗംഭീര പ്രകടനങ്ങളായിരുന്നു പ്രേക്ഷകർക്ക് ഈ ചിത്രങ്ങളിലെല്ലാം കാണാൻ കഴിഞ്ഞത്. 2013 ലായിരുന്നു സഞ്ജയ് ലീല ബൻസാലി ഈ ചിത്രമൊരുക്കിയത്. വില്യം ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിനെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. ഖാമോഷി: ദ് മ്യൂസിക്കൽ എന്ന സിനിമ ചെയ്യുമ്പോഴായിരുന്നു രാം ലീല എന്ന സിനിമയുടെ ആശയം സഞ്ജയ് ലീല ബൻസാലിയുടെ മനസിലേക്ക് എത്തുന്നത്. എന്നാൽ അന്ന് അതിനുള്ള പണം ഇല്ലാതിരുന്നതിനാൽ സിനിമ മാറ്റി വച്ചു.
പിന്നീട് 2012 ൽ ചിത്രത്തിന്റെ വർക്കുകൾ തുടങ്ങുകയായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് എന്നു മാത്രമല്ല ദീപികയുടേയും രൺവീറിന്റെയും കെമിസ്ട്രിയും ഏറെ ശ്രദ്ധ നേടി. ഈ ചിത്രത്തിന് ഇരുവർക്കും വൻ ആരാധകര നിര തന്നെയുണ്ടായി. അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകളും പരന്നു. ഇരുവർക്കും ഇടയിൽ ഉണ്ടായി വരുന്ന കെമിസ്ട്രി അന്ന് സെറ്റിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നു. ആദ്യ ഷെഡ്യൂളിന്റെ സമയത്തൊന്നും സഹപ്രവർത്തകർ എന്നതിലുപരി രണ്ടു പേർക്കുമിടയിൽ ഒന്നുമുള്ളതായി തോന്നിയിരുന്നില്ല എന്നും ഗുൽഷൻ പറയുന്നു. എന്നാൽ രണ്ടാമത്തെ ഷെഡ്യൂൾ തുടങ്ങിയപ്പോഴേക്കും ഇരുവരും തമ്മിലുള്ള അടുപ്പം വളരെ പെട്ടെന്ന് കൂടിയെന്നും അദ്ദേഹം പറയുന്നു.
ഉദയ്പൂരിൽ നടന്ന രണ്ടാമത്തെ ഷെഡ്യൂളിൽ വച്ചായിരുന്നു പ്രണയെ മൊട്ടിടുന്നത് ഞങ്ങൾ കാണുന്നത്. ഒരു ദിവസം ദീപിക രൺവീറിന്റെ മടിയിൽ ഇരിക്കുന്നത് കണ്ടു. ങേ ഇതെപ്പോൾ സംഭവിച്ചു എന്നായിരുന്നു ഞാൻ ഓർത്തത്. വളരെ ശാന്തയായി വന്ന് തന്റെ ജോലി ചെയ്ത് തീർത്തിട്ടു പോകുന്ന ഒരാളായിരുന്നു ദീപിക. ഇതിനിടെ ഞങ്ങൾ രണ്ടോ മൂന്നോ ഗാനരംഗങ്ങൾ ചിത്രീകരിച്ചു, പക്ഷേ അപ്പോഴൊന്നും ഞങ്ങൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ആദ്യം മുതൽ തന്നെ രൺവീറിനെ ദീപികയെ ഇഷ്ടമായിരുന്നുവെന്നാണ് തോന്നുന്നത്. അങ്ങനെയായിരുന്നോ എന്ന് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ ഞാൻ ഓർക്കുന്നു, ആദ്യം മുതൽ തന്നെ രൺവീറിന് ഇഷ്ടമായിരുന്നുവെന്ന്. ചിലപ്പോൾ രൺവീർ ദീപികയെ അത്രയധികം പിന്തുടർന്നിട്ടുണ്ടായിരിക്കണം- ഗുൽഷൻ കൂട്ടിച്ചേർത്തു.
Find out more: