60 പവൻ നഷ്ടപ്പെട്ടതായി ഐശ്വര്യയുടെ പരാതി: കണ്ടു കിട്ടിയപ്പോൾ സ്വർണ്ണം നൂറു പവൻ ആയി!  കുറെ നാളുകൾക്കു മുമ്പേയാണ് സൂപ്പർ സ്റ്റാർ രജനി സാറിന്റെ മകൾ ഐശ്വര്യ തന്റെ 60 പവൻ സ്വർണ്ണം നഷ്ട്ടപെട്ടു എന്ന് കാട്ടി പോലീസിനെ സമീപിച്ചത്. ലിയൊരു തുക വീട്ടിൽ നിന്നും നഷ്ടപ്പെട്ടു എന്ന പരാതിയുമായാണ് ഐശ്വര്യ പോലീസിനെ സമീപിച്ചത്, എന്നാൽ കേസ് അന്വേഷിച്ചു തുടങ്ങിയപ്പോൾ കിണറ്റിൽ നിന്നും പുറത്തു വന്ന ഭൂതം എന്നത് പോലെ ഒരുപാട് വലിയ വിഷയങ്ങൾ പുറത്തു വരാൻ തുടങ്ങിയെന്ന് പറയുകയാണ് സെൽവരാജ്. അദ്ദേഹത്തിന്റെ വാക്കുകൾ. ജനുവരിയിലാണ് ഐശ്വര്യ പരാതി നൽകുന്നത്. ഈശ്വരി, ലക്ഷ്മി, വെങ്കടേശൻ തുടങ്ങിയ കുറച്ചു ജോലിക്കാരുടെ പേരുകൾ നൽകിയിരുന്നു. ആ ലിസ്റ്റിൽ ഉള്ളവരെല്ലാം ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള റൂമിൽ ജോലി ചെയ്യാൻ കടന്നിട്ടുള്ള ആളുകളായിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കവേ ഈശ്വരി എന്ന ജോലിക്കാരി കുറ്റം സമ്മതിച്ചു.




   പക്ഷേ ഈശ്വരി കേസ് കൂടുതൽ ഗുരുതരമാക്കി മാറ്റി എന്ന് വേണം പറയാൻ- സെൽവരാജ് പറയുന്നു. ഈശ്വരിയുടെ വീട്ടിൽ നിന്നും ഒരുപാട് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതും, ഈശ്വരി മകൾക്ക് ഒരുപാട് ആഭരണങ്ങൾ കൊടുത്തിട്ടുണ്ട് എന്നതും, ഈശ്വരിയുടെ മകൾ ഇടയ്ക്കിടെ ഐശ്വര്യയുടെ വീട്ടിൽ വന്നു പോകാറുണ്ട് എന്നതും അടക്കം നിരവധി വിഷയങ്ങൾ വെളിച്ചത്തു വന്നു. താൻ ഐശ്വര്യയുടെ ബിനാമി കൂടിയാണ് എന്ന് ഈശ്വരി വെളിപ്പെടുത്തിയതോടെ കേസിൽ കൂടുതൽ നൂലാമാലകൾ ആയി. തൊരൈ പാക്കം എന്ന സഥലത്ത് തൊണ്ണൂറ്റിയാറ് ലക്ഷം രൂപയുടെ ഒരു അപാർട്മെന്റ് ഈശ്വരിയും, മകളും ചേർന്ന് വാങ്ങിച്ചിരുന്നു. EMI അടച്ചു കൊണ്ടിരുന്ന ഈശ്വരിയുടെ മകൾ ആയിടയ്ക്ക് മുഴുവൻ തുകയും ഒറ്റത്തവണ കൊണ്ട് അടച്ചു തീർത്തു എന്നതും അന്വേഷണത്തിൽ വെളിവായി. 






  അയ്യായിരമോ, പത്തായിരമോ രൂപ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് ഇതെല്ലാം എങ്ങനെ സാധിക്കും എന്നും സംശയം തോന്നുമല്ലോ?- സെൽവരാജ് പറയുന്നു. ഇതെല്ലാം ഐശ്വര്യയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ വിറ്റു ചെയ്തതാകാം എന്ന് ഊഹിച്ചു. മോഷണത്തിന് കൂട്ട് നിന്ന വെങ്കടേശനും അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരെ സഹായിക്കുന്ന കൂട്ടത്തിൽ ചില ആഭരണങ്ങൾ വെങ്കടേശൻ എടുത്ത് വിറ്റ്, പണം വാങ്ങിച്ചിരുന്നു. അറുപതു പവൻ സ്വർണ്ണം നഷ്ടപ്പെട്ടു എന്നായിരുന്നു ഐശ്വര്യയുടെ പരാതി. അന്വേഷണം പുരോഗമിക്കവേ മോഷ്ടിക്കപ്പെട്ട സ്വർണ്ണം നൂറു പവൻ ആയി, നൂറ്റിയമ്പത് പവനായി; കൂടെ നാല് കിലോ വെള്ളിയും കണ്ടെടുത്തു. മുപ്പതു ഗ്രാം വെള്ളി ആഭരണങ്ങളും, ഒരു കോടിയോളം മൂല്യമുള്ള ഒരു പ്രോപർട്ടിയുടെ ഡോക്യൂമെന്റസും പിടിച്ചെടുത്തുവെന്നും സെൽവരാജ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.




ഈശ്വരി, ലക്ഷ്മി, വെങ്കടേശൻ തുടങ്ങിയ കുറച്ചു ജോലിക്കാരുടെ പേരുകൾ നൽകിയിരുന്നു. ആ ലിസ്റ്റിൽ ഉള്ളവരെല്ലാം ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള റൂമിൽ ജോലി ചെയ്യാൻ കടന്നിട്ടുള്ള ആളുകളായിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കവേ ഈശ്വരി എന്ന ജോലിക്കാരി കുറ്റം സമ്മതിച്ചു. പക്ഷേ ഈശ്വരി കേസ് കൂടുതൽ ഗുരുതരമാക്കി മാറ്റി എന്ന് വേണം പറയാൻ- സെൽവരാജ് പറയുന്നു. ഈശ്വരിയുടെ വീട്ടിൽ നിന്നും ഒരുപാട് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതും, ഈശ്വരി മകൾക്ക് ഒരുപാട് ആഭരണങ്ങൾ കൊടുത്തിട്ടുണ്ട് എന്നതും, ഈശ്വരിയുടെ മകൾ ഇടയ്ക്കിടെ ഐശ്വര്യയുടെ വീട്ടിൽ വന്നു പോകാറുണ്ട് എന്നതും അടക്കം നിരവധി വിഷയങ്ങൾ വെളിച്ചത്തു വന്നു. താൻ ഐശ്വര്യയുടെ ബിനാമി കൂടിയാണ് എന്ന് ഈശ്വരി വെളിപ്പെടുത്തിയതോടെ കേസിൽ കൂടുതൽ നൂലാമാലകൾ ആയി. തൊരൈ പാക്കം എന്ന സഥലത്ത് തൊണ്ണൂറ്റിയാറ് ലക്ഷം രൂപയുടെ ഒരു അപാർട്മെന്റ് ഈശ്വരിയും, മകളും ചേർന്ന് വാങ്ങിച്ചിരുന്നു. EMI അടച്ചു കൊണ്ടിരുന്ന ഈശ്വരിയുടെ മകൾ ആയിടയ്ക്ക് മുഴുവൻ തുകയും ഒറ്റത്തവണ കൊണ്ട് അടച്ചു തീർത്തു എന്നതും അന്വേഷണത്തിൽ വെളിവായി.   

Find out more: