എല്ലാരും സാരിയായിരുന്നേൽ ഞാൻ പെട്ടുപോയെനെ; സിന്ധു കൃഷ്ണ! കുടുംബസമേതമായി കൃഷ്ണകുമാർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൊച്ചി ട്രിപ്പും നെച്ചുവിന്റെ കല്യാണവിശേഷങ്ങളും പങ്കിട്ടെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്തായ ഹാജയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അമ്മൂനേക്കാളും മൂന്ന് മാസം ഇളയതാണ് നെച്ചു. നച്ചുവും ചേട്ടൻ അമീറും അമ്മുവുമെല്ലാം ഒന്നിച്ച് വളർന്നവരാണ്. ഹാജിക്കയും കുടുംബവുമായി പണ്ടേയുള്ള ബന്ധമാണ്. കിച്ചു മിക്കപ്പോഴും അവരുടെ കൂടെയായിരുന്നല്ലോ പണ്ട്. അന്ന് കഴിച്ച ഫുഡിന്റെ ടേസ്റ്റിനെക്കുറിച്ചൊക്കെ ഇപ്പോഴും പറയാറുണ്ട്. ഹാജിക്കയുടെ മകനായ അമീറിന് കിച്ചുവിനെ വലിയ ഇഷ്ടമായിരുന്നു. കിച്ചുമാമ എന്ന് വിളിച്ച് എപ്പോഴും കൂടെക്കാണുമായിരുന്നു. തൊട്ടിലൊക്കെ കിച്ചു ആട്ടിയാൽ മാത്രമേ അവൻ ഉറങ്ങുമായിരുന്നുള്ളൂ.
ഇപ്പോൾ ജോലിയൊക്കെയായി ദുബൈക്കാരനായി. കല്യാണത്തിന് പോവാൻ ഞാൻ സാരിയാണ് ഉടുക്കുന്നത്. ഭാഗ്യത്തിന് ഓസിയും ഇഷാനിയും ഹൻസുവും സാരിയല്ല. എല്ലാവരും സാരിയായാൽ ഞാൻ പെട്ടുപോവില്ലേ, അവരെയൊക്കെ സഹായിക്കണ്ടേ. ഞാൻ സാരിയായത് കൊണ്ട് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ. പതിവുപോലെ ഇത്തവണയും കുറച്ച് സാധനങ്ങളൊക്കെ കൊണ്ടുവരാൻ മറന്നു.അവരെയൊക്കെ സാരിയുടുപ്പിക്കുന്നത് വലിയൊരു ടാസ്‌ക്കാണ്. ബുഫേ കണ്ടാൽ നിയന്ത്രണം വിട്ട് പോവുന്നതിനെക്കുറിച്ചായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. പഴംചോറുണ്ടായിരുന്നു ഇവിടെ. അതാണ് ഞാൻ കഴിച്ചത്. മാംസവും മുട്ടയുമെല്ലാം കഴിച്ച് ശരീരം നല്ല ചൂടാണ്, അതിനിടയിലൊരു കൂളെൻഡാണ് പഴംചോറ്. പണ്ട് വീട്ടിൽ പണിക്കാരൊക്കെ വരുന്ന സമയത്ത് അമ്മ പഴം ചോറ് കരുതിവെക്കുമായിരുന്നു.
അവർക്ക് അതാണിഷ്ടം. ജോലി കഴിഞ്ഞ് അവർ ആശ്വാസത്തോടെ പഴംചോറ് കഴിക്കുന്ന കാഴ്ച ഇന്നും മനസിലുണ്ട്. ഓസിക്ക് പഴംചോറ് ഭയങ്കര ഇഷ്ടമാണ്. തിരുവനന്തപുരത്ത് എവിടെയൊക്കെ പഴംചോറ് കിട്ടുമെന്ന് അവൾക്കറിയാം.
ഭയങ്കര സുന്ദരമായ സൗഹൃദമാണ്. കാറോടിക്കാനൊക്കെ ഞാൻ പഠിക്കുന്നത് ഹാജയുടെ കൂടെ കൂടിയപ്പോഴാണ്. ഹാജയ്ക്ക് അന്നേ ഡ്രൈവ് ചെയ്ത് മടുപ്പാണ്. നമുക്കാണേൽ കൊതിതീരെ ഓടിക്കാൻ കാറുകളുമില്ലായിരുന്നു. ഹാജ നന്നായി ഫോട്ടോയെടുക്കുമായിരുന്നു.
ദൂരദർശനിൽ വാർത്ത വായിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഹാജയെ പരിചയപ്പെടുന്നത്. ഞങ്ങൾ താമസിക്കുന്നതിന് തൊട്ടപ്പുറത്താണ് മിർസ അങ്കിളും ലൈലാന്റിയും താമസിക്കുന്നത്. അവരുമായി നല്ല കൂട്ടാണ്. അവരുടെ വീട്ടിൽ ഒരു ദിവസം ഹാജ വന്നു. അന്ന് തുടങ്ങിയ പരിചയമാണ്. ഞങ്ങൾ രണ്ടാളും ഒരേ കളർ ഡ്രസാണ്. പ്ലാൻ ചെയ്തതല്ല, അങ്ങനെ സംഭവിച്ചതാണ്. നേരത്തെ വാങ്ങിച്ച് തന്ന ഡ്രസ് പറ്റുന്നില്ല. അങ്ങനെ സംഭവിച്ചതാണെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്.
Find out more: