അഭിമുഖങ്ങളിൽ എന്ത് കൊണ്ട് മക്കളെ കൂട്ടുനില്ല: പിള്ളേരെ കുറച്ചൂടെ മര്യാദ പഠിപ്പിക്കണം എന്ന് സാന്ദ്ര തോമസും! അടുത്തിടെയായിരുന്നു സാന്ദ്ര ചാനൽ നിർത്തിയത്. മക്കളുടെ സ്വകാര്യതമപരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. കുട്ടികളായി തന്നെ അവർ വളരട്ടെ, അതിനുള്ള എല്ലാവിധ സ്വാതന്ത്ര്യവും അവർക്ക് കൊടുക്കുന്നുണ്ട്. അനാവശ്യ നിയന്ത്രണങ്ങളൊന്നുമില്ല. നേരത്തെ അഭിമുഖങ്ങളിൽ അവരെയും കൊണ്ടുവരാറുണ്ടായിരുന്നു. കുട്ടികളെ മര്യാദ പഠിപ്പിക്കണമെന്നുള്ള കമന്റുകൾ വന്ന് തുടങ്ങിയതോടെയാണ് അത് നിർത്തിയത്. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സാന്ദ്ര വിശേഷങ്ങൾ പങ്കിട്ടത്. സൂപ്പർനാച്ചുറൽ ഫാമിലിയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയവരാണ് സാന്ദ്ര തോമസും മക്കളും.
തങ്കക്കൊലുസിന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ടായിരുന്നു.എന്റെ സഹോദരിയായിരുന്നു ആദ്യം യൂട്യൂബ് ചാനൽ തുടങ്ങിയത്. നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ഞാൻ അവളോട് ചോദിച്ചത്. എനിക്ക് വേണ്ടി നീയെന്തെങ്കിലും കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞിരുന്നു. അവൾക്ക് വേണ്ടി ഞാൻ പിള്ളേരുടെ കൂടെയായി വീഡിയോ ചെയ്യുകയായിരുന്നു. അത് വൈറലായി. അതിന് ശേഷം എല്ലാവരും തങ്കക്കൊലുസ് എവിടെ എന്ന് ചോദിച്ച് തുടങ്ങിയത്. പോസിറ്റീവായി എന്റെ പിള്ളേർ ആളുകളെ ഇൻഫ്‌ളുവൻസ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് കൂടുതൽ വീഡിയോ ചെയ്ത് തുടങ്ങിയത്.അവർക്ക് നാല് വയസ് കഴിഞ്ഞപ്പോഴാണ് ഇനി അധികം വീഡിയോ ഇടണ്ട. ഇനിയുള്ള ലൈഫ് എല്ലാവരും കാണേണ്ട കാര്യമില്ല.
അവർക്ക് അവരുടേതായ പ്രൈവസി വേണമെന്ന് തീരുമാനിച്ചത്. അമ്മയുടെ കണ്ടന്റ് ക്രിയേഷനിലൂടെയല്ല അവർ അറിയപ്പെടേണ്ടത്. അവരുടെ കഴിവുകളിലൂടെ വേണം അവരെ ലോകം അറിയാൻ. അങ്ങനെയാണ് വീഡിയോ ചെയ്യുന്നത് നിർത്തിയത്. അവരുടേതായ സ്വാതന്ത്ര്യത്തിൽ വളരുന്നവരാണ് അവർ. വലിയ ആൾക്കാരെപ്പോലെയായിരിക്കും ചിലപ്പോൾ അവർ റിപ്ലൈ ചെയ്യുന്നത്. കുഞ്ഞുവായിൽ വലിയ വർത്തമാനമെന്ന് പറഞ്ഞ് ആളുകൾ അവരെ ജഡ്ജ് ചെയ്‌തേക്കും. ഒരു ഇന്റർവ്യൂന് ഞാൻ പിള്ളേരെയും കൊണ്ട് പോയിരുന്നു. കുത്സു ഇങ്ങനെയാണ്, തങ്കം അതാണ്, പിള്ളേരെ കുറച്ചൂടെ മര്യാദ പഠിപ്പിക്കണം എന്നൊക്കെയായിരുന്നു കമന്റുകൾ.
ഇനി പിള്ളേരേയും കൊണ്ട് അഭിമുഖത്തിന് പോവില്ലെന്ന് അതോടെ ഞാൻ തീരുമാനമെടുത്തു. ആളുകൾ അവരെ അങ്ങനെ ജഡ്ജ് ചെയ്യുന്നത് കാണുമ്പോൾ സങ്കടമാണ്. മീഡിയയുടെ മുന്നിൽ ഇങ്ങനെ നിൽക്കണമെന്നൊക്കെ എനിക്ക് വേണമെങ്കിൽ പറഞ്ഞ് കൊടുക്കാം. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. അവർ അവരായി തന്നെ നിൽക്കട്ടെ. കുറച്ച് കഴിയുമ്പോൾ അവരുടെ ക്യാരക്ടർ സെറ്റായിക്കോളും.
Find out more: