സലീമേട്ടൻ വീട് വയ്ക്കാൻ ഒരുങ്ങിയപ്പോൾ; രമേഷ് പിഷാരടി മനസ്സ് തുറക്കുന്നു! മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ ഇരുവരും സ്പോട്ട് കൗണ്ടർ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിവുള്ളവരാണ്. ഈ അടുത്തിടെ ആയിരുന്നു മലയാള സിനിമയിൽ നിരവധി ഹാസ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സലിംകുമാർ ഒരു എഴുത്തുകാരൻ കൂടിയായി മാറിയത്. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം രചിച്ച പുസ്‌തകത്തിൻറെ പ്രകാശനം നടന്നത് അദ്ദേഹത്തിൻറെ ജന്മനാടായ ചിറ്റാട്ടുകരയിൽ വച്ച് ആയിരുന്നു. "ഈശ്വരാ വഴക്കില്ലല്ലോ" എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ രമേഷ് പിഷാരടിയും എത്തിയിരുന്നു. ചടങ്ങിൽ സംസാരിക്കുന്നതിനിടെ പിഷാരടി സലിംകുമാറിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരാണ് സലിം കുമാറും രമേഷ് പിഷാരടിയും. ഒരുമിക്കുന്ന വേദികളിൽ ഒക്കെയും ചിരിപ്പൂരം ഒരുക്കാൻ ഇരുവർക്കും പ്രത്യേക കഴിവാണ്.
"സലിം കുമാർ ഈ നാട്ടിൽ ഒരു രണ്ടുനില വീട് പണിയാൻ പോയപ്പോൾ ഈ നാട്ടുകാരിൽ ചിലർ അദ്ദേഹത്തോട് വന്നു പറഞ്ഞു, രണ്ടു നില വീട് അമ്പലത്തിനു അടുത്ത് പണിയാൻ പാടില്ലെന്ന്. വീടിനു അമ്പലത്തേക്കാൾ പൊക്കം വന്നാൽ വലിയ ശാപം കിട്ടും അതുകൊണ്ടാണ് എന്ന്.അതുകൊണ്ട് ക്ഷേത്രത്തിനു അടുത്ത് നിങ്ങൾ ഒരിക്കലും ഒരു രണ്ടുനില വീട് പണിയരുത് എന്ന്. അപ്പോൾ സലീമേട്ടൻ പറഞ്ഞു, ഡാ ഇത്രയും കഷ്ടപ്പെട്ട് ജീവിച്ചു വന്ന ഞാൻ ഒരു രണ്ടു നില വീട് പണിതാൽ ഏത് ദൈവത്തിനാണ് എന്നോട് ഈഗോ അടിക്കുന്നത്.ഈ ലോകം മുഴുവൻ സൃഷ്ടിച്ചു എന്ന് പറയുന്ന ഒരു ദൈവത്തിനു എന്റെ ഒരു വീടിനോട് ഈഗോ തോന്നുക എന്ന് പറഞ്ഞാൽ എന്ത് ചെറിയ മനസാണ് ദൈവത്തിന്.അതുകൊണ്ട് ദൈവം അങ്ങിനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രണ്ടു നില വീട് പണിതു. ഉടനെ തന്നെ അദ്ദേഹത്തിന് വലിയ ഒരു അസുഖം വന്നു. അപ്പോൾ ആളുകൾ എല്ലാംകൂടി ഓടി വന്നിട്ട് പറഞ്ഞു കണ്ടോ ഞങ്ങൾ പറഞ്ഞില്ലേ ഇപ്പൊ എന്തായി ആശുപത്രിയിൽ ആയില്ലേ എങ്ങിനെയിരിക്കുന്നു എന്ന് ചോദിച്ചു.
ഉടനെ തന്നെ അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടി. ഈ പറഞ്ഞവർക്ക് എല്ലാം ആകെ കൺഫ്യൂഷൻ ആയി. ദൈവമേ ഇത് ഒരു കണക്കില്ലാത്ത പരിപാടി ആണല്ലോ ഈ സംഭവിച്ചേക്കുന്നത് എന്ന്. ഉടനെ തന്നെയാണ് വെള്ളപ്പൊക്കവും വന്നത്.ഈ പ്രദേശം മുഴുവൻ ഒരു നില പൊക്കത്തിൽ വെള്ളം വന്നു.ഈ പറഞ്ഞതിൽ രണ്ടുപേർ അദ്ദേഹത്തിന്റെ വീടിന്റെ രണ്ടാം നിലയിൽ രണ്ടു ദിവസം അഭയം പ്രാപിച്ചു.അമ്പതു പേര് അവിടെ അഭയം പ്രാപിച്ചു, എങ്കിലും അതിൽ രണ്ടുപേരാണ് ഇത് പറഞ്ഞുകൊണ്ടിരുന്നവർ. ഒരു നില മുഴുവൻ വെള്ളത്തിൽ മുങ്ങി പോയിക്കിടക്കുവായിരുന്നു. എങ്കിലും ഈ പറഞ്ഞവരിൽ ഒരാൾ സലീമേട്ടന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്നുകൊണ്ട് ക്ഷേത്രം നിൽക്കുന്ന ഭാഗത്തേക്ക് നോക്കി ദൈവത്തോട് പറയുകയാണ്, ദൈവമേ ഒരു ഹെലികോപ്ടർ വിട്ടു തരണേ എന്ന്" - രമേഷ് പിഷാരടി പറഞ്ഞു.
വീടുള്ളവന് വാസ്തുവും വലംപിരി ശംഖും, റോഡ് സൈഡിലും കടത്തിണ്ണയിലും കിടക്കുന്നവന് ഒരു പ്രശ്നവും ഇല്ല",അന്ധവിശ്വാസം അല്ല ഇതാണ് കർമ്മ എന്നൊക്കെയാണ് ആളുകൾ ഇതേക്കുറിച്ച് അഭിപ്രായമായി പറയുന്നത്. 'അതിനു ശേഷം ഈ പറഞ്ഞ സലിം കുമാറിന് ശരിയായ രൂപമുണ്ടായിട്ടുണ്ടോ, അതിനു ശേഷം എത്ര സിനിമയിൽ അഭിനയിയ്ക്കാൻ പറ്റി അദ്ദേഹത്തിന്,അതായത് ദൈവം കോപിയ്ക്കുമെന്നല്ല അമ്പലത്തിൽ നിന്ന് പുറത്ത് വരുന്ന എനർജിയിൽ ആ വീട്ടിലെ സാധാരണ ഗതി നഷ്ടമാകും അതിൽ ജീവിക്കുന്നവർക്ക് അസുഖവും മറ്റ് അസ്വാസ്ഥ്യങ്ങളുമുണ്ടാകും എന്നാണ്" എന്നൊക്കെ പറഞ്ഞുകൊണ്ട് ഇതിനെ സപ്പോർട്ട് ചെയ്യുന്നവരും കുറവല്ല.
Find out more: