ഞങ്ങളുടെ വിവാഹ വാർത്ത കണ്ടപ്പോൾ വേദനിച്ചത് അവരാണ്; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്! കീർത്തി സുരേഷ് കരിയറിൽ ഓരോ ഘട്ടം താണ്ടി വരുമ്പോഴും നടിയെ കുറിച്ചുള്ള ഗോസിപ്പുകളും ഒന്ന് വിടാതെ കൂടിക്കൂടി വരികയും ചെയ്തു. കീർത്തി സുരേഷിന്റെ വിവാഹത്തെ സംബന്ധിച്ച ഗോസിപ്പുകളായിരുന്നു അധികവും. അതിനോട് പ്രതികരിച്ചത് നടിയുടെ അച്ഛനും അമ്മയും ആണ്. തന്റെ വിവാഹ ഗോസിപ്പുകൾ ഉണ്ടാക്കി വച്ച പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് ആദ്യമായി പ്രതികരിക്കുകയുണ്ടായി. ആദ്യമൊക്കെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകൾ വരുമ്പോൾ ചിരിയാണ് വരുന്നത്. അതിന് അത്രയ്ക്ക് പ്രാധാന്യമേ നൽകിയിരുന്നുള്ളൂ. എന്റെ കല്യാണ കാര്യത്തിൽ എന്നെക്കാൾ ഉത്സാഹമാണ് സോഷ്യൽ മീഡിയയിലുള്ളവർക്ക്. ഞാൻ പോലും അറിയാതെ പല പ്രാവശ്യം എന്റെ കല്യാണം കഴിഞ്ഞു.
പക്ഷെ പിന്നീട് അത്ര തമാശയായി തോന്നിയില്ല. കാര്യങ്ങൾ നിയന്ത്രണം വിട്ടുപോയി. അടുത്തിടെ ഞാൻ എന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നീട് അവനാണ് എന്റെ കാമുകൻ, ഞങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന തരത്തിലായി വാർത്തകൾ. എന്നാൽ അവന് ഒരു കാമുകിയുണ്ട്. അവർക്ക് അതൊരു പ്രശ്‌നമായി. എന്നെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. കുടുംബത്തിലേക്ക് കടക്കുമ്പോൾ അത്തരം വാർത്തകൾ അത്ര സുഖകരമല്ല.വീട്ടുകാരോ കുടുംബത്തിലുള്ളവരോ ഒന്നും എന്നെ കല്യാണത്തിന് വേണ്ടി നിർബന്ധിക്കാറില്ല. എന്റെ കല്യാണം നടക്കുന്നത് സോഷ്യൽ മീഡിയയിൽ മാത്രമാണ്. നേരിട്ട് ആരെങ്കിലും കല്യാണം കഴിക്കാറായില്ലേ, കല്യാണപ്രായം ആയില്ലേ എന്നൊക്കെ ചോദിച്ചാൽ, ഞാൻ കല്യാണം കഴിച്ചോളാം, എന്തായാലും കല്യാണത്തിന് നിങ്ങളെ വിളിക്കില്ല എന്ന് അവരോട് പറയുകയും ചെയ്യും- കീർത്തി പറഞ്ഞു.
ആരാധകരുടെ പ്രണായഭ്യർത്ഥനകളും വിവാഹാലോചനകളും പരിധി കടന്നതിനെ കുറിച്ചും കീർത്തി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ചെന്നൈയലുള്ള വീട്ടിൽ ഒരാൾ വന്നിരുന്നുവത്രെ. അന്ന് കീർത്തി അവിടെ ഉണ്ടായിരുന്നില്ല. വീട്ടുജോലിയ്ക്ക് നിൽക്കുന്നവരാണ് ഉണ്ടായിരുന്നത്. എന്നെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞ് കയറി വന്നയാൾ ഒരു ഭർത്താവിന്റെ അധികാരത്തിലാണത്രെ സംസാരിച്ചത്. അവളെവിടെ പോയി, എന്തിനാണ് ആ സിനിമ ചെയ്തത് എന്നൊക്കെ ചോദിച്ചുവത്രെ.
കേരളത്തിലുള്ള എന്റെ വീട്ടിലും പോയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
മറ്റൊരു രസകരമായ സംഭവവും ഉണ്ടായിരുന്നു. ഒരു അമ്മയും മോനും അച്ഛനും ഒക്കെ കേരളത്തിലുള്ള എന്റെ വീട്ടിൽ വന്നു. അമ്മൂമ്മയാണ് ഉണ്ടായിരുന്നത്. അമ്മൂമ്മ അവരെ സ്വീകരിച്ചിരുത്തി. അമ്മ വന്നപ്പോൾ കാര്യം തിരക്കി, കടുത്ത ആരാധകനാണ് കീർത്തിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അമ്മ അവരെ സ്‌നേഹത്തോടെ പറഞ്ഞുവിടുകയും ചെയ്തത്രെ.
Find out more: