ആദ്യം ബിയറൊഴിച്ച് തന്നത് അദ്ദേഹം: മോഹൻലാലിനെക്കുറിച്ച് നടൻ വിനീത് പറയുന്നതിങ്ങനെ! പാച്ചുവും അത്ഭുതവിളക്കും, ധൂമം തുടങ്ങിയ സിനിമകളിലെ വിനീതിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിക്കാനായത് ജീവിതത്തിലെ വലിയ കാര്യമാണെന്നായിരുന്നു വിനീത് പറഞ്ഞത്. ജീവിതത്തിൽ ആദ്യമായി ബിയർ ഒഴിച്ച് തന്നത് മോഹൻലാലാണെന്ന് വിനീത് പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡ് അഭിമുഖത്തിലായിരുന്നു വിനീത് വിശേഷങ്ങൾ പങ്കുവെച്ചത്. നായകവേഷവും വില്ലത്തരവുമൊക്കെ ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് വിനീത്. ആദ്യമായി ബിയർ ഒഴിച്ച് തന്നത് ലാലേട്ടനാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ സെറ്റിൽ വെച്ച്. ഷോട്ടിന് വേണ്ടിയായിരുന്നു.
പത്മരാജൻ സാറിന് ഒറിജിനൽ റിയാക്ഷൻ വേണമായിരുന്നു. പെട്ടെന്ന് ഇവൻ ആദ്യമായി കഴിക്കുമ്പോഴുള്ള റിയാക്ഷൻ വേണമായിരുന്നു. കമലദളത്തിൽ അഭിനയിക്കുമ്പോൾ പേടിയായിരുന്നു. ലാലേട്ടനൊക്കെ അഭിനയിക്കുന്നത് നോക്കിനിന്നിട്ടുണ്ടെന്നുമായിരുന്നു വിനീത് പറഞ്ഞത്. ലാലേട്ടന് എപ്പോഴും തിരക്കായിരിക്കും. അദ്ദേഹം കാര്യങ്ങൾ മാനേജ് ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കാറുള്ളത്. അദ്ദേഹം ഈസിയായാണ് അത് ചെയ്യുന്നത്. വയ്യ എന്നോ ക്ഷീണമാണെന്നോ അദ്ദേഹം പറയുന്നത് കേട്ടിട്ടില്ല. എപ്പോൾ മെസേജ് അയയ്ച്ചാലും അദ്ദേഹം മറുപടി തരാറുണ്ട്. കാലങ്ങൾക്ക് ശേഷം കണ്ടാലും ഇന്നലെ കണ്ട പോലെയാണ് അദ്ദേഹം പെരുമാറാറുള്ളതെന്നും വിനീത് പറയുന്നു. ഗുരുകടാക്ഷം ഏറെ പ്രധാനപ്പെട്ടതാണ്. നമ്മളെ പഠിപ്പിച്ചവരുടെ ആശീർവാദം.
അവരെ എപ്പോഴും മനസിൽ ധ്യാനിച്ചാൽ അതൊരു പ്രോസസായിട്ട് നമ്മളറിയാതെ നമ്മളെ വളർത്തുമെന്നാണ് എന്റെ അനുഭവം. ഗുരുവാണ് നമ്മളെ പഠിപ്പിക്കുന്നത്. അവരെ എപ്പോഴും ബഹുമാനത്തോടെ കാണണം. പഠിപ്പിച്ച ആൾക്കാരുടെ അനുഗ്രഹം ഒരു ശക്തി പോലെ നമ്മുടെ കൂടെ കാണും. അങ്ങനെയുള്ള ഒത്തിരി അനുഭവങ്ങളാണ് എനിക്കുള്ളത്. കിട്ടുന്ന ക്യാരക്ടർ അഭിനയത്തിലൂടെ അതായങ്ങ് മാറും. അങ്ങനെ എല്ലാത്തിലും റഫറൻസൊന്നും വെക്കില്ല. നമ്മുടെ ലുക്കും ആറ്റിറ്റിയൂഡും ബോഡി ലാംഗ്വേജുമൊക്കെ പ്രധാനപ്പെട്ട കാര്യമാണ്. ക്യാരക്ടറിന്റെ വേഷം ധരിച്ചാൽ തന്നെ പകുതി കാര്യം ഓക്കെയായെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതനുസരിച്ച് നമ്മുടെ ബോഡി ലാംഗ്വേജ് മാറും. അഭിനയത്തിൽ ആഹാര്യം ഏറെ പ്രധാനപ്പെട്ടതാണ്. ഡാൻസ് കോസ്റ്റിയൂമിട്ടാൽ എന്റെ ബോഡി ലാംഗ്വേജ് മാറും.
ആദ്യമായി ബിയർ ഒഴിച്ച് തന്നത് ലാലേട്ടനാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ സെറ്റിൽ വെച്ച്. ഷോട്ടിന് വേണ്ടിയായിരുന്നു. പത്മരാജൻ സാറിന് ഒറിജിനൽ റിയാക്ഷൻ വേണമായിരുന്നു. പെട്ടെന്ന് ഇവൻ ആദ്യമായി കഴിക്കുമ്പോഴുള്ള റിയാക്ഷൻ വേണമായിരുന്നു. കമലദളത്തിൽ അഭിനയിക്കുമ്പോൾ പേടിയായിരുന്നു. ലാലേട്ടനൊക്കെ അഭിനയിക്കുന്നത് നോക്കിനിന്നിട്ടുണ്ടെന്നുമായിരുന്നു വിനീത് പറഞ്ഞത്. ലാലേട്ടന് എപ്പോഴും തിരക്കായിരിക്കും. അദ്ദേഹം കാര്യങ്ങൾ മാനേജ് ചെയ്യുന്നത് അത്ഭുതത്തോടെയാണ് നോക്കാറുള്ളത്. അദ്ദേഹം ഈസിയായാണ് അത് ചെയ്യുന്നത്. വയ്യ എന്നോ ക്ഷീണമാണെന്നോ അദ്ദേഹം പറയുന്നത് കേട്ടിട്ടില്ല. എപ്പോൾ മെസേജ് അയയ്ച്ചാലും അദ്ദേഹം മറുപടി തരാറുണ്ട്. കാലങ്ങൾക്ക് ശേഷം കണ്ടാലും ഇന്നലെ കണ്ട പോലെയാണ് അദ്ദേഹം പെരുമാറാറുള്ളതെന്നും വിനീത് പറയുന്നു. ഗുരുകടാക്ഷം ഏറെ പ്രധാനപ്പെട്ടതാണ്.
Find out more: