സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ച് 'കിംഗ് ഓഫ് കൊത്ത' ടീസർ! ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയാകെ നിറയുന്നത് ദുൽഖറിൻ്റെ കൊത്തയിലെ ലുക്കാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് മുതൽ പ്രേക്ഷകരിൽ നിറഞ്ഞുനിന്ന ആകാംക്ഷ ഇതോടെ ഇരട്ടിക്കുകയായി. കാരണം ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് നിറഞ്ഞതാണ് ടീസർ. എന്താണ് കൊത്തയെന്നും അവിടുത്തെ ജീവിതമെന്നും വ്യക്തമാക്കുന്നതാണ് ടീസർ. ദുൽഖർ തൻ്റെ കരിയറിനെ അടയാളപ്പെടുത്തുന്നത് ഇതുകൊണ്ടാവും! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ആരാധകർക്ക് പറയാനുള്ളത് ഇത്രമാത്രമാത്രമാണ്.കൊത്തയിലെ രാജാവ് താനാണെന്ന് പ്രഖ്യാപിച്ചാണ് ദുൽഖറിൻ്റെ എൻട്രി. "ഇത് കൊത്തയാണ്...ഇവിടെ ഞാൻ പറയുമ്പോൾ പകൽ...ഞാൻ പറയുമ്പോൾ രാത്രി" എന്നീ ഡയലോഗുകളും അതോടൊപ്പം എത്തുന്ന ആക്ഷൻ രംഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മലയാളം ടീസർ പുറത്തിറക്കിയത്.
തെലുഗ് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയുമാണ് പുറത്തിറക്കിയത്. ടീസർ തുടങ്ങുന്നതുതന്നെ ഒരു കഥ പറഞ്ഞുകൊണ്ടാണ്. രക്ഷകനായി കാത്തിരിക്കുന്ന ജനതയ്ക്ക് അവരുടെ രക്ഷകനെ തിരിച്ചുകിട്ടിയ കഥ.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനു മുന്നോടിയായി ദുൽഖറിന്റെ 11 വർഷത്തെ സിനിമാ കരിയർ ഓർമപ്പെടുത്തിയുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വിഡിയോയും ട്രെൻഡിങ്ങിൽ വന്നിരുന്നു. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ കഴിയുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയുടേതെന്നാണ് നിർമാതാക്കൾ ട്വീറ്റ് ചെയ്തിരുന്നത്. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ. ഓഗസ്റ്റ് മാസത്തിലായിരിക്കും ചിത്രത്തിന്റെ റീലീസെന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മുൻപ് സൂചനകൾ വന്നിരുന്നു.
ടീസർ റിലീസിൻ്റെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ ട്വിറ്ററിന്റെ ഇന്ത്യാ ട്രെൻഡിങ്ങ് ലിസ്റ്റിൽ കിംഗ് ഓഫ് കൊത്ത ഇടംപിടിച്ചിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പാക്കപ്പ് വീഡിയോ വരെ ആരാധകർ ഏറ്റെടുത്തിരുന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് കരൈക്കുടിയിലാണ് നടന്നത്. 95 ദിവസമാണ് ഷൂട്ട് ചെയ്തത്. ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ദുൽഖറും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ച് ആദ്യമായി സ്‌ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണിത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
രക്ഷകനായി കാത്തിരിക്കുന്ന ജനതയ്ക്ക് അവരുടെ രക്ഷകനെ തിരിച്ചുകിട്ടിയ കഥ.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിനു മുന്നോടിയായി ദുൽഖറിന്റെ 11 വർഷത്തെ സിനിമാ കരിയർ ഓർമപ്പെടുത്തിയുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ വിഡിയോയും ട്രെൻഡിങ്ങിൽ വന്നിരുന്നു. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ കഴിയുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയുടേതെന്നാണ് നിർമാതാക്കൾ ട്വീറ്റ് ചെയ്തിരുന്നത്. അത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസർ. ഓഗസ്റ്റ് മാസത്തിലായിരിക്കും ചിത്രത്തിന്റെ റീലീസെന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മുൻപ് സൂചനകൾ വന്നിരുന്നു. ടീസർ റിലീസിൻ്റെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ ട്വിറ്ററിന്റെ ഇന്ത്യാ ട്രെൻഡിങ്ങ് ലിസ്റ്റിൽ കിംഗ് ഓഫ് കൊത്ത ഇടംപിടിച്ചിരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പാക്കപ്പ് വീഡിയോ വരെ ആരാധകർ ഏറ്റെടുത്തിരുന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് കരൈക്കുടിയിലാണ് നടന്നത്.
Find out more: