ക്കൾക്ക് 20 വയസ്സ് കഴിഞ്ഞു, ഇപ്പോൾ അവർക്കുള്ള അത്രയും വിവരം അന്ന് എനിക്കുണ്ടായിരുന്നില്ല; നടി മധുവിന്റെ വിശേഷങ്ങൾ! എൺപതുകളിലും തൊണ്ണൂറുകളിലും സൗത്ത് ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ സൗന്ദര്യവും അഭിനയവും ആയിരുന്നു മാധുവിന്റേത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സ്വീറ്റ് കർമ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയാണ് നടി. മാധു എന്ന നടിയെ കുറിച്ച് പറയുമ്പോൾ മലയാളി പ്രേക്ഷകർക്ക് ആദ്യം ഓർമവരുന്നത് ഒരു പക്ഷെ യോദ്ധ എന്ന ചിത്രം ആയിരിയ്ക്കും. എന്നാൽ ഇന്ത്യ മുഴുവൻ മധുവിനെ ഓർക്കുന്നത് റോജ, ജെന്റിൽമാൻ പോലുള്ള സിനിമകളിലൂടെയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ തുടക്ക കാലത്തെ കുറിച്ച് മധു വാചാലയായി. ഞാൻ അഭിനയിച്ചു തുടങ്ങുന്നത് എന്റെ ഇരുപതുകളിലാണ്. എന്നാൽ ഇന്നത്തെ കുട്ടികൾക്കുള്ള അത്രയും വിവരമോ വ്യക്തതയോ ഒന്നും എനിക്ക് അന്നുണ്ടായിട്ടില്ല. 




എന്റെ മക്കൾക്ക് ഇപ്പോൾ 20 വയസ്സ് കഴിഞ്ഞു. അവർ പലതും ചെയ്യുമ്പോൾ ഞാൻ ഓർക്കാറുണ്ട്, ഇന്ന് എനിക്ക് കാര്യങ്ങൾ നോക്കി കാണുന്നതിൽ ഈ പ്രായത്തിൽ ഇത്രയും വ്യക്തത ഉണ്ടായിരുന്നില്ലല്ലോ എന്ന്. ഇന്ന് ഞാൻ അഭിനയിക്കുമ്പോൾ പലതും അറിഞ്ഞിട്ടും, അറിയാതിരിക്കാൻ ശ്രമിയ്ക്കുകയാണ് ചെയ്യുന്നത്. പലതിനെ കുറിച്ചും വ്യക്തതയും ബോധവും ഉണ്ടാവുന്നത് ഗുണം ചെയ്യും. ആ നല്ല വശങ്ങൾ ഞാൻ ഉൾ കൊള്ളുന്നു. സിനിമ ചെയ്യുമ്പോൾ അതിന് വേണ്ടി പ്രാക്ടീസ് ചെയ്യണം കഥാപാത്രത്തെ മനസ്സിലാക്കണം എന്ന ബോധം എല്ലാം ഇപ്പോഴുണ്ട്. അന്ന് അതുണ്ടായിരുന്നില്ല. ആ ബോധം ഉള്ളിൽ വച്ചുകൊണ്ട്, മറ്റ് തിരിച്ചറിവുകളെ കുറിച്ച് അറിയില്ല എന്ന് നടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരുകണക്കിന് അത് നന്നായി എന്നേ ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നുണ്ട്. 





കെ ബാലചന്ദ്രൻ സാറിന്റെ അഴകൻ എന്ന സിനിമയിലൂടെയാണ് എന്റെ തുടക്കം. എന്നാൽ അന്ന് അദ്ദേഹം എന്ന സംവിധായകനെ കുറിച്ചുള്ള അറിവോ, മമ്മൂട്ടി സാറിനെ പോലെയുള്ള നടന്റെ കൂടെ അഭിനയിക്കുന്ന ടെൻഷനോ എനിക്കുണ്ടായിരുന്നില്ല. കാരണം ആ അറിവില്ലായ്മയാണ്. ഒരുപക്ഷെ അവരുടെ കഴിവിനെ കുറിച്ചും പ്രശസ്തിയെ കുറിച്ചുമുള്ള ബോധം ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് അത്രയും നന്നായി അഭിനയിക്കാൻ കഴിയുമായിരുന്നില്ല. കസിൻസിനൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഞാൻ ആദ്യ ചിത്രത്തിനായുള്ള ഓഡിഷന് വേണ്ടി പോകുന്നത്. അന്ന് അത് ഓഡിഷനാണ് എന്നൊന്നും അറിയില്ലായിരുന്നു. അത്ത (ഹേമ മാലിനിയുടെ അമ്മ) വന്ന് വിളിച്ചിട്ട് ബാലചന്ദ്രൻ സാറിന് നിന്നെ കാണണം എന്ന് പറഞ്ഞു. കളിക്കുന്ന തിരക്കിലായിരുന്നു ഞാൻ. ആ വിയർപ്പാലെ വേഷം മാറിയാണ് പോകുന്നത്. 





  പോകുന്ന യാത്രയിൽ മുഴുവൻ എന്റെ കളി തടസ്സപ്പെടുത്തിയതിന് ഞാൻ അത്തയുമായി വഴക്കിടുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ബാലചന്ദ്രൻ സർ എന്താണ് ചോദിച്ചത് എന്നൊന്നും എനിക്കോർമ്മയില്ല. അദ്ദേഹം ചോദിച്ചതിന് ഞാൻ മറുപടി പറഞ്ഞു, എങ്കിൽ 17 ന് നമുക്ക് ഷൂട്ടി തുടങ്ങാം എന്ന് പറഞ്ഞു. അത്ര തന്നെ. ബാലചന്ദ്രൻ സർ പറഞ്ഞിട്ടാണ് റോജ എന്ന ചിത്രത്തിന് വേണ്ടി മണിരത്‌നം സാറിനെ കാണാൻ പോകുന്നത്. അന്നും വെപ്പുമുടിയൊക്കെ വച്ച് സാരിയുടുപ്പിച്ച് ഒരു സ്‌ക്രീൻ ടെസ്റ്റ് ചെയ്തിരുന്നു. പറഞ്ഞു തന്നത് പോലെ ചെയ്തു എന്നല്ലാതെ ചെയ്യുന്ന ഓഡിഷനാണ് എന്ന തിരിച്ചറിവൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല- മാധു പറഞ്ഞു.

Find out more: