ഇന്ന് ഏറ്റവും അടുപ്പമുള്ള നായിക ഉർവശി എനിക്ക്: ഉർവശിയെക്കുറിച്ച് ജഗദീഷ്! സീരിയസ് കഥാപാത്രത്തേയും കോമഡി കഥാപാത്രത്തേയും ഒരുപോലെ യാതൊരു വിധ ഭാവ വ്യത്യാസങ്ങളുമില്ലാതെ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുന്ന ഒരു നടിയാണ് ഉർവശിയും, നടൻ ജഗദീഷും. താരജാഢകളില്ലാതെ ഒരു തുടക്കക്കാരനായ തനിക്ക് കരിയറിൽ വഴികാട്ടിയായ ഉർവശിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. തനിക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നായികയായി ഉർവശി മാറാനുണ്ടായ സാഹചര്യമാണ് താരം വ്യക്തമാക്കുന്നത്. മലയാള സിനിമയിൽ ഇന്നോളം പകരംവെയ്ക്കാൻ സാധിക്കാത്ത നടിയാണ് ഉർവശി. സിനിമയിൽ എത്തി കൊമേഡിയനായി നിലനിൽക്കാൻ മാത്രം ആഗ്രഹിച്ച എന്നെ അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണ്. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. അങ്ങെയുള്ള എന്റെ പരിമിതികളെന്ന് തിരുത്തിത്തന്ന ഒരാളുകൂടിയാണ് ഉർവശി.





ഒരു കൊമേഡിയൻ ആണെന്ന എന്റെ ധാരണ തിരുത്തുകയും നിങ്ങൾക്ക് ഒരു നല്ല നായകനാകാനും സാധിക്കും എന്ന് എനിക്ക് മനസ്സിലാക്കിത്തന്നതും അവരാണ്. രുപക്ഷേ ആ പിന്തുണ എനിക്ക് ലഭിച്ചില്ലായിരുന്നു എങ്കിൽ ഞാനൊരുപക്ഷേ ഒരു ഹാസ്യനടൻ മാത്രമായി മലയാള സിനിമയിൽ നിന്നേനെ. സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള നായിക ഉർവ്വശി മാത്രമാണ്. ഞാൻ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോൾ തന്നെ ഉർവശി വളരെ സീനിയറായിട്ടുള്ള നായികയാണ്. ഒട്ടേറെ സിനിമകളിലൂടെ ഉർവശി തന്റെ നായിക പദവി ഉറപ്പിച്ചു. അങ്ങനെയുള്ള ഉർവശി എന്നെപ്പോലെ തുടക്കക്കാരനായ ഒരാളോട് ഇടപഴകുമ്പോൾ കാണിക്കുന്ന സ്‌നേഹം വളരെ വലുതാണ്. വളരെ നല്ലൊരു സൗഹൃദമാണ് ഞങ്ങൾക്കിടയിൽ പിന്നീട് രൂപപ്പെട്ടത്. എനിക്കൊപ്പം ആറേഴ് സിനിമകളിൽ ഉർവശി നായികയായെത്തി. എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രങ്ങളാമ് അവയിൽ പലതും. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായാണ് അക്കാലത്ത് ഉർവശി തിളങ്ങുന്നത്.






 മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും ഒപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാൻ താരുമാനിച്ചത് ഇൻഡസ്ട്രിയിൽ വലിയ ചർച്ചാവിഷയമായിരുന്നു. സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോൾ അവർ കരിയറിൽ താഴേയ്ക്ക് പോകുന്നു എന്നാണ് പലരും പറഞ്ഞത്. എന്നാൽ ഇതിനൊന്നും ചെവികൊടുക്കാതെ ഉർവശി അന്ന് എന്റെ നായികയായി. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് ആളുകൾ പരിഹസിച്ചിട്ടുണ്ട്. എനിയ്ക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട്. സാധാരണ ഒരു സിനിമ ചെയ്തു തീരുന്നതിനേക്കാൾ മുൻപ് എന്റെ സിനിമകൾ പാക്കപ്പ് പറയുമായിരുന്നു. നാൽപ്പത് ദിവസം മിനിമം ഷൂട്ട് ചെയ്യേണ്ട ചിത്രങ്ങൾ വെറും 18 ദിവസം കൊണ്ട് തീർത്തിട്ടുണ്ട്.





 സിനിമയെ സംബന്ധിച്ചിടത്തോളം അത് വലിയ ലാഭമാണ്. അതുകൊണ്ടുതന്നെ വിജയിക്കാതെപോയ സിനിമകളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. നല്ല സിനിമകൾ ലഭിക്കുന്നത് പോലും വലിയ ഭാഗ്യമായാണ് കാണുന്നത്. കാരണം അതെല്ലാം വളരെ അപ്രതീക്ഷിതമായി ലഭിച്ചവയാണ്. സ്ഥലത്തെ പ്രധാന പയ്യൻസ് പോലെയൊരു സിനിമ അക്കാലത്ത് എനിക്ക് ലഭിക്കുന്നത് ആ കഥാപാത്രം ഡിമാന്റ് ചെയ്യുന്നത് എന്നെപ്പോലെയുള്ള ഒരാളെ ആയതുകൊണ്ടാണ്.അന്നത്തെ സൂപ്പർ സ്റ്റാർസ് കുറേക്കൂടി ഭംഗിയുള്ളവരായിരുന്നു. അവരെ ആരെയും കണ്ടാൽ ചേരിയിൽ നിന്നുവന്ന പയ്യനായിട്ട് പ്രേക്ഷകർ ഉൾക്കൊള്ളില്ല. അവിടെയാണ് എനിക്ക് ഒരു സാധ്യത ലഭിക്കുന്നത് എന്നും ജഗദീഷ് പറയുന്നു.

Find out more: