വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി സമാന്ത! സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സമാന്ത ഇടയ്ക്കിടെ ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. കൃഷിയും വളർത്തു മൃഗങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമാണ് സമാന്തയ്ക്ക്. ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ട നായക്കുട്ടികൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ സാം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വീട്ടിലെ കൃഷിയും ആരാധകരെ സമാന്ത പരിചയപ്പെടുത്താറുണ്ട്. തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സമാന്ത. ചാര നിറത്തിലുള്ള പേർഷ്യൻ ക്യാറ്റാണ് സമാന്തയുടെ പുതിയ കൂട്ട്. ലോക്ക്ഡൗൺ കാലത്തൊക്കെ ക്യാരറ്റുൾപ്പെടെയുള്ള പല പച്ചക്കറികളും വിളവെടുക്കുന്നതിന്റെയൊക്കെ വീഡിയോകളും സമാന്ത പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിലെ ഒരു പുതിയ വിശേഷവുമായെത്തിയിരിക്കുകയാണ് സാം. തന്റെ പ്രിയപ്പെട്ട നായക്കുട്ടികളായ ഹാഷിനും സാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സമാന്ത ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗമായ പൂച്ചക്കുട്ടിയേയാണ് സമാന്ത പരിചയപ്പെടുത്തിയിരിക്കുന്നത്.അടുത്തിടെയായി സമാന്തയുടെതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. വൻ ഹൈപ്പോടെയാണ് യശോദയും ശാകുന്തളവും എത്തിയതെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാൻ ഇരു ചിത്രങ്ങൾക്കുമായില്ല. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള തെലുങ്ക് ചിത്രമായ കുഷിയാണ് സമാന്തയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 1 ന് റിലീസ് ചെയ്യും. ആരോഗ്യകാര്യങ്ങളിലും മെഡിറ്റേഷനിലുമൊക്കെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് സമാന്തയിപ്പോൾ.
മയോസൈറ്റിസ് എന്ന രോഗം തനിക്ക് സ്ഥിരീകരിച്ചിട്ട് ഒരു വർഷമായെന്ന് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സമാന്ത അറിയിച്ചിരുന്നു. യശോദ, ശാകുന്തളം, സിറ്റാഡൽ എന്നീ ചിത്രങ്ങളായിരുന്നു സമാന്തയുടെതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്.കഴിഞ്ഞ ദിവസം യോഗ ചെയ്യുന്ന ചിത്രങ്ങളും സാം പങ്കുവച്ചിരുന്നു. ഗെലാട്ടോ എന്നാണ് സമാന്തയുടെ പൂച്ചക്കുട്ടിയുടെ പേര്. പൂച്ചയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന ഒരു ക്യൂട്ട് ചിത്രവും സമാന്ത പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സമാന്തയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരുടേയും കമന്റ്. ജോലിയിൽ നിന്ന് ആറ് മാസത്തെ ഇടവേളയെടുത്തിരിക്കുകയാണ് സമാന്തയിപ്പോൾ.
കുറച്ചു നാളത്തേക്ക് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടി താൻ ബ്രേക്കെടുക്കുകയാണെന്ന് സമാന്തയുടെ അടുത്തവൃത്തങ്ങൾ മുൻപ് അറിയിച്ചിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള തെലുങ്ക് ചിത്രമായ കുഷിയാണ് സമാന്തയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 1 ന് റിലീസ് ചെയ്യും. ആരോഗ്യകാര്യങ്ങളിലും മെഡിറ്റേഷനിലുമൊക്കെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് സമാന്തയിപ്പോൾ. മയോസൈറ്റിസ് എന്ന രോഗം തനിക്ക് സ്ഥിരീകരിച്ചിട്ട് ഒരു വർഷമായെന്ന് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സമാന്ത അറിയിച്ചിരുന്നു. യശോദ, ശാകുന്തളം, സിറ്റാഡൽ എന്നീ ചിത്രങ്ങളായിരുന്നു സമാന്തയുടെതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്.കഴിഞ്ഞ ദിവസം യോഗ ചെയ്യുന്ന ചിത്രങ്ങളും സാം പങ്കുവച്ചിരുന്നു. ഗെലാട്ടോ എന്നാണ് സമാന്തയുടെ പൂച്ചക്കുട്ടിയുടെ പേര്. പൂച്ചയ്‌ക്കൊപ്പം കിടന്നുറങ്ങുന്ന ഒരു ക്യൂട്ട് ചിത്രവും സമാന്ത പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സമാന്തയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.
Find out more: