ചരിത്രത്തിലെ 'ബാവാൽ'! തീയേറ്റർ റിലീസ് ഒഴിവാക്കി ആമസോൺ പ്രൈം വഴിയാണ് ചിത്രമിപ്പോൾ പ്രദർശനം ആരംഭിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം ലഭ്യമാണ്. ദംഗൽ, ഛിഛോരെ -തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ നിതേഷ് തിവാരിയാണ് 'ബവാലി'ൻ്റെ സംവിധാനം നിർവ്വഹിച്ചത്. ബോളിവുഡിൽ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ചേരുവയിൽ ഹിറ്റ്ലറും- ചരിത്രവും ചേർത്താണ് സംവിധായകൻ ബവാൽ ഒരുക്കിയത്. ഒരേസമയം അത് പുതുമയായും, വരുൺ ധവാനും, ജാൻവി കപൂറും പ്രധാന വേഷങ്ങളിലെത്തിയ പുതിയ ബോളിവുഡ് ചിത്രമാണ് 'ബവാൽ'. ഛിഛോരെ പോലെ കോമഡിയും, പ്രണയവും, ഡ്രാമയും ഇടകലർത്തിയ ഒരു ഫീൽഗുഡ് ചിത്രമാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും 'ബവാൽ' അത്രത്തോളം എത്തിയിട്ടില്ല. എന്നിരുന്നാലും പ്രതീക്ഷകളുടെ ഭാരമില്ലാതെ എത്തിയതിനാൽ പ്രേക്ഷകർക്ക് നഷ്ടമില്ലാത്ത സിനിമാ അനുഭവം നൽകാൻ ചിത്രത്തിനാകും. വിവാഹമോചനത്തിൻ്റെ വക്കിലെത്തിയ ദമ്പതികൾ ഒന്നിച്ചൊരു യാത്ര ചെയ്യുന്നതും, അതിലൂടെ അവരുടെ ബന്ധത്തിന് പുതിയ ദിശ ലഭിക്കുന്നതുമാണ് ബവാലിലെ കഥയുടെ കാതൽ. നിഷ സുന്ദരിയാണ്, സ്കൂൾ-കോളേജ് ടോപ്പറാണ്, ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്.
സമൂഹത്തിൽ തനിക്കുള്ള ഇമേജ് ഉയർത്തിയെടുക്കാൻ അങ്ങനെയുള്ള ഭാര്യയെ തന്നായിരുന്നു അജയ് ആഗ്രഹിച്ചിരുന്നതും. എന്നാൽ നിഷയുടെ അപസ്മാരം അയാളെ അലട്ടുന്ന പ്രശ്നമായി മാറി. മാസങ്ങളായി ഒരേ വീട്ടിൽ അകന്നുകഴിഞ്ഞിരുന്ന ഇവർ ഒരു പ്രത്യേക സാഹചര്യത്തിൽ വിദേശത്തേക്ക് പോകുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ കാണാനുള്ളത്. ഹൈസ്കൂളിലെ ചരിത്ര അദ്യാപകനായ അജയ് ദീക്ഷിതിനെ കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്. നാട്ടിലും, സ്കൂളിലും അയാൾക്കൊരു സെലിബ്രിറ്റി ഇമേജാണുള്ളത്. ആ ഇമേജ് സൃഷ്ടിക്കാനും നിലനിർത്താനുമായി അയാൾ പലതും ചെയ്തിട്ടുണ്ട്, അതിലൊന്നാഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ നമുക്കുചുറ്റും ഇതുപോലുള്ള ഒരുപാട് ആളുകളെ കാണാൻ കഴിയും. തിരിച്ചടയ്ക്കാൻ കഴിയില്ലെങ്കിലും ലോണെടുത്തും, ക്രഡിറ്റ് കാർഡ് ഉപയോഗിച്ചും, കടം മേടിച്ചും ആർഭാടം കാണിക്കുന്നവരുടെ പ്രതിനിധിയാണ് അജയ്.
തനിക്ക് ഉള്ളതിൽ സന്തോഷിക്കാതെ ഇല്ലാത്ത കാര്യങ്ങളിൽ ദുഃഖിച്ചിട്ട് കാര്യമില്ലെന്ന സന്ദേശമാണ് അജയ് എന്ന കഥാപാത്രത്തിൻ്റെ ആന്തരിക പരിവർത്തനത്തിലൂടെ ചിത്രം വ്യക്തമാക്കുന്നത്. ഒരു മുഖംമൂടിക്ക് പിന്നിൽ ഒളിച്ചുജീവിക്കുന്ന കഥാപാത്രമാണ് കഥയിലെ നായകനായ അജയ്. ഒപ്പമുണ്ടായിരുന്ന ചിലർ മുന്നിലേക്ക് പോയിട്ടും തനിക്കത് സാധിക്കാത്തതിൽ ദുഃഖിക്കുന്ന ഒരു സാധാരണക്കാരനാണ് അയാൾ. എന്നാൽ അത്തരമൊരു ശരാശരി ജീവിതം നയിക്കാൻ അയാൾ തയ്യാറായിരുന്നില്ല.അജയ് എന്ന നായകന് ഒരു പരിവർത്തനമുണ്ടാകേണ്ടത് കഥയുടെ ആവശ്യമായിരുന്നു. പക്ഷേ അതിനായി ഹിസ്റ്ററിയുടെ കൂട്ട് ആവശ്യമില്ലായിരുന്നു. അജയിയും നിഷയും ഒന്നിച്ച് ചെലവഴിക്കുന്ന നിമിഷങ്ങൾ തന്നെ അതിന് ധാരാളമാണ്. യുദ്ധസ്മാരകങ്ങളും, മ്യൂസിയവും മറ്റും സന്ദർശിക്കുന്നതിലൂടെ കഥാപാത്രത്തിൽ മാറ്റങ്ങൾ വരുന്ന ഭാഗങ്ങൾ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. കാണികളിൽ വളരെ വലിയ സ്വാധീനം ചെലുത്താനാകുമെന്ന പ്രതീക്ഷയിൽ കൂട്ടിച്ചേർത്ത ചരിത്രത്തിൻ്റെ കഷ്ണങ്ങൾ സത്യത്തിൽ തിരിച്ചടിയായി.
തിരക്കഥയിൽ നായകൻ്റെ ക്യാരക്റ്റർ ആർക് കുറച്ചുകൂടി നന്നായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 'ബവാൽ' ഒരു മികച്ച ഫീൽഗുഡ് ഡ്രാമയായി മാറുമായിരുന്നു. മികച്ചൊരു ഫീൽഗുഡ് ഡ്രാമയ്ക്കുള്ള വകകൾ 'ബവാലി'ൻ്റെ കഥയിൽ ഉണ്ട്. ചരിത്രത്തെ ആ കഥയുമായി സമന്വയിപ്പിക്കുന്ന ആശയത്തിനും സാധ്യതയുണ്ടായിരുന്നു. എന്നാൽ അതിനൊത്ത തിരക്കഥയൊരുക്കാൻ സാധിക്കാതിരുന്നത് ചിത്രത്തെ തളർത്തി. കഥയിലുള്ളത് പ്രേക്ഷകർക്ക് വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുന്നതിലും സംവിധായകൻ പരാജയപ്പെട്ടു. ഒരുപക്ഷേ ചരിത്രം കുത്തിക്കയറ്റാതെ കേന്ദ്രകഥാപാത്രങ്ങളിലേക്ക് പൂർണ്ണ ശ്രദ്ധ അർപ്പിച്ചിരുന്നെങ്കിൽ ഇതിലും മെച്ചപ്പെട്ട അനുഭവം പ്രേക്ഷകർക്ക് കൊടുക്കാമായിരുന്നു.
അവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നത് കാട്ടിത്തരുമ്പോഴും നായകനിലെ ബാക്കി പരിവർത്തനമൊന്നും ചിത്രത്തിൽ ശരിയായി കൈകാര്യം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നായകൻ്റെ പരിവർത്തനം പൂർണ്ണമല്ല. പ്രതിച്ഛായക്ക് മുൻതൂക്കം നൽകുന്ന നായക കഥാപാത്രത്തെ വരുൺ ധവാൻ നന്നായി അവതരിപ്പിച്ചെങ്കിലും ക്യാരക്റ്റർ ആർകിലെ പിശക് നടൻ്റെ പ്രകടനത്തേയും ബാധിച്ചു. വരുണും-ജാൻവിയും തമ്മിലുള്ള കെമിട്രിയും നന്നായിട്ടുണ്ട്. പക്ഷെ ഇവർക്കൊന്നും തിരക്കഥയ്ക്ക് അപ്പുറത്തേക്ക് ആ കഥാപാത്രങ്ങളെ എത്തിക്കാനായില്ല. ചിത്രം അജയ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി സഞ്ചരിച്ചതിനാൽ സ്ക്രീൻ പ്രസൻസ് കിട്ടിയെങ്കിലും ജാൻവിക്ക് കാര്യമായി തിളങ്ങാനായില്ലെന്നതാണ് സത്യം. കഥാപാത്രങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ സംവിധായകൻ താരങ്ങളെ പ്രയോജനപ്പെടുത്തിയതിനാലാണ് ചിത്രത്തിന് പ്രേക്ഷകരെ വൈകാരികമായി സ്പർശിക്കാനായത്. മനോജ് പഹ്വ, അഞ്ജുമാൻ സക്സേന, മുകേഷ് തിവാരി തുടങ്ങിയ സഹതാരങ്ങളൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്.
Find out more: