വെറും പാവക്കഥയള്ള ബാർബി! ഒരുപുറം സയൻസ് ഫിക്ഷനും മറുപുറം കോമഡി ഫാൻ്റസിയുമാണെന്നിരിക്കെ ഈ രണ്ട് സിനിമയും ഹോളീവുഡ് സിനിമ പ്രേമികളെ ആകാംക്ഷ ഒട്ടും ചോരാതെ കാത്തിരിക്കാൻ പ്രേരിപ്പിച്ചു. നോളൻ ചിത്രത്തിന് വെല്ലുവിളിയാകാൻ മാത്രം എന്താണ് ബാർബിയിലുള്ളതെന്ന് തോന്നിയാൽ നിങ്ങൾക്ക് തെറ്റി. കാരണം ഓപ്പൺഹൈമറിനേയും കവച്ചുവെയ്ക്കുകയാണ് ബാർബീസ്.ഹോളീവുഡിൽ നിന്ന് ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന രണ്ട് ചിത്രങ്ങളാണ് ക്രിസ്റ്റഫർ നോളൻറെ ഓപ്പൺഹൈമറും ഗ്രോറ്റ ഗെർവിങ്ങിൻ്റെ ബാർബിയും. സിനിമ എന്ന സങ്കേതം അതിൻ്റെ പ്രാധമിക ധർമ്മം പരിപാലിച്ചുപോകുകയാണ് ഈ ചിത്രത്തിലൂടെ. കംപ്ലീറ്റ് എൻ്റെർടെയിനർ എന്ന നിലയ്ക്കുതന്നെയാണ് ബാർബിയുടെ വിജയം. സംവിധാനം, തിരക്കഥ, അഭിനയം, ശബ്ദം എന്നിവയെല്ലാം തുല്യമായി കോർത്തിണക്കിയതാണ് ബാർബി. മാർഗ്രറ്റ് റോബിയും റയാൻ ഗോസ്ലിങും ഇസ്സ റേയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിൽ വെയ്ക്കുന്ന 114 മിനിട്ടുകൾ രസകരമായ ത്രില്ലർ അനുഭവമാണ് സമ്മാനിക്കുന്നത്.
കേന്ദ്ര കഥാപാത്രം ബാർബി ബാർബിലാൻ്റിലാകെ ഒരു ശലഭത്തെപ്പോലെ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവളാണ്. അവർക്കൊപ്പം ഒരു സാങ്കപ്പിക ലോകത്തിലേയ്ക്കാണ് അവർ പ്രേക്ഷകരേയും കൂട്ടിക്കൊണ്ടുപോകുന്നത്. ബാർബികളുടെയും കാമുകൻ കെൻസിന്റെയും ലോകം തികച്ചും സാങ്കൽപ്പികമാണ്. യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള അജ്ഞതയിൽ ആനന്ദം കണ്ടെത്താൻ അവർ കാണികളേയും പ്രേരിപ്പിക്കുന്നു. എന്നാൽ വെറും പാവകളുടെ ഗ്രാമത്തിൽ വളരെ നിഷ്ക്കളങ്കവും യാന്ത്രികവുമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം പാവകൾ. കളിയും ചിരിയും തമാശയും പ്രണയവുമെല്ലാം നിരഞ്ഞുനിൽക്കുന്നിടത്തേയ്ക്ക് പെട്ടെന്നുണ്ടാകുന്ന ചില മാറ്റങ്ങളിലൂടെയാണ് സിനിമ പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്നത്.സിനമയിലുടനീളം പറഞ്ഞുപോകുന്നത് ബാർബിയുടെ യാത്രയെക്കുറിച്ചാണെങ്കിലും മറുവശത്ത് പറയാതെ പറഞ്ഞുവെയ്ക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടും വ്യക്തമാണ്.
അതി സമർത്ഥമായി തന്നെ ഗ്രെറ്റ ഗെർവിങും നോഹ ബൗബാക്കും ഈ വീക്ഷണത്തെ തങ്ങളുടെ എഴുത്തിൽ പ്രതിഫലിപ്പിക്കുന്നു. കോമഡിയും ഡ്രോമയും ഇടകലർത്തി ഈ വീക്ഷണം ഓരോ കാണിയുടെ ഉള്ളിലേയ്ക്കും അവർ പകർന്നുവെയ്ക്കുന്നു. ചിത്രത്തിൻ്റെ പ്രഖ്യാപന ദിവസം മുതൽ ടീസർ വരെ ബാർബി കുട്ടികൾക്കായുള്ള ചിത്രമെന്നാണ് ബഹുഭൂരിപക്ഷവും കരുതിയിരുന്നത്. എന്നാൽ ചിത്രം പാവക്കളിയല്ലെന്നും ആക്ഷേപഹാസ്യ രൂപേണ സമൂഹത്തിനെയാകെ വിമർശിക്കുകയാമെന്നും ആദ്യ കാഴ്ച്ചയിലെ പ്രേക്ഷകനെ ബോധ്യപ്പെടുത്തകയാണ്.ബാർബികളുടെ ലോകത്ത് ഏറ്റവും മികച്ചത് റോബിയാണ്. കുട്ടിക്കാലം മുതൽ കണ്ടു ശീലിച്ച മെലിഞ്ഞ് ഉയരമുള്ള മനോഹരമായ കണ്ണുകളുള്ള ചെമ്പൻ മുടുയുള്ള ബാർബി. വർണാഭമായ വസ്ത്രങ്ങളിലെത്തുന്ന ഒരു ബാർബി ഡോൾ. എന്നാൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ റോബിയിൽ രൂപപ്പെടാൻ തുടങ്ങുന്നു. പിന്നീട് മനുഷ്യരുടെ ലോകത്തേയ്ക്കും യാഥാർത്ഥ്യത്തിലേയ്ക്കും അവളെ കൂട്ടിക്കോണ്ടുവരാനാണ് ശ്രമിക്കുന്നത്.
സംവിധാനം, തിരക്കഥ, അഭിനയം, ശബ്ദം എന്നിവയെല്ലാം തുല്യമായി കോർത്തിണക്കിയതാണ് ബാർബി. മാർഗ്രറ്റ് റോബിയും റയാൻ ഗോസ്ലിങും ഇസ്സ റേയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിൽ വെയ്ക്കുന്ന 114 മിനിട്ടുകൾ രസകരമായ ത്രില്ലർ അനുഭവമാണ് സമ്മാനിക്കുന്നത്. കേന്ദ്ര കഥാപാത്രം ബാർബി ബാർബിലാൻ്റിലാകെ ഒരു ശലഭത്തെപ്പോലെ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവളാണ്. അവർക്കൊപ്പം ഒരു സാങ്കപ്പിക ലോകത്തിലേയ്ക്കാണ് അവർ പ്രേക്ഷകരേയും കൂട്ടിക്കൊണ്ടുപോകുന്നത്. ബാർബികളുടെയും കാമുകൻ കെൻസിന്റെയും ലോകം തികച്ചും സാങ്കൽപ്പികമാണ്. യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള അജ്ഞതയിൽ ആനന്ദം കണ്ടെത്താൻ അവർ കാണികളേയും പ്രേരിപ്പിക്കുന്നു. എന്നാൽ വെറും പാവകളുടെ ഗ്രാമത്തിൽ വളരെ നിഷ്ക്കളങ്കവും യാന്ത്രികവുമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം പാവകൾ. കളിയും ചിരിയും തമാശയും പ്രണയവുമെല്ലാം നിരഞ്ഞുനിൽക്കുന്നിടത്തേയ്ക്ക് പെട്ടെന്നുണ്ടാകുന്ന ചില മാറ്റങ്ങളിലൂടെയാണ് സിനിമ പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്നത്.സിനമയിലുടനീളം പറഞ്ഞുപോകുന്നത് ബാർബിയുടെ യാത്രയെക്കുറിച്ചാണെങ്കിലും മറുവശത്ത് പറയാതെ പറഞ്ഞുവെയ്ക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടും വ്യക്തമാണ്.
Find out more: