കഷ്ടമാണ് സുഹാനയുടെ കാര്യം; വീട്ടിൽ വീഡിയോ എടുക്കാനും കൂട്ടത്തല്ല്; ബഷീർ ബാഷിയുടെ വീട്ടിലെ അവസ്ഥ! ബിഗ് ബോസ് നേടിക്കൊടുത്ത സൗഭാഗ്യങ്ങളെക്കാളും, നല്ലൊരു ബിസിനെസ്സ് മാൻ കൂടിയാണ് ബഷീർ. യൂ ട്യൂബ് വരുമാനം മാത്രമല്ല തങ്ങളുടെ വരുമാനമാർഗ്ഗമെന്നു പലപ്പോഴും കുടുംബം തുറന്നു പറഞ്ഞിട്ടുണ്ട്. വിമർശനങ്ങൾക്ക് പുല്ലുവില കൊടുക്കുന്ന ബീബി ഫാമിലിയുടെ പുത്തൻ വീഡിയോ ആണ് വൈറലായി മാറുന്നത് മറ്റൊരു ബിഗ് ബോസ് സീസൺ കൂടി വന്നെത്തുമ്പോൾ ആദ്യ സീസണിൽ മത്സരാർത്ഥി ബഷീർ ബഷിയുടെ കുടുംബം പ്രേക്ഷക പ്രീതി നേടിയെടുത്തു മുന്നേറുകയാണ്. ഷോയിൽ വന്ന അന്ന് മുതൽ ബീബി കുടുംബം എന്നാണ് ബഷീറിന്റെ കുടുംബത്തെയും പ്രേക്ഷകർ പറയുന്നത്ബഷീറിനും, രണ്ടാം ഭാര്യക്കും അടുത്തിടെയാണ് ഒരു കണ്മണി ജനിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആയിരുന്നു കുഞ്ഞിന്റെ വരവ്. വരവ് അറിയിച്ചു കൊണ്ട് എല്ലാ സോഷ്യൽ മീഡിയ അകൗണ്ടുകളിലും കുട്ടിക്കായി പേജുകളും, ചാനലും ക്രിയേറ്റ് ചെയ്തിരുന്നു ബഷീർ.
വരുമാനം എന്നതിൽ ഉപരി തന്റെ മക്കളെ നാലാള് അറിയാൻ വേണ്ടിയിട്ടാണ് ഇത്രയും ക്രിയേറ്റിവ് ആകുന്നത് എന്നും ബഷീർ പറഞ്ഞിരുന്നു. തന്റെ മകൾ ജനിക്കുന്ന നേരവും ഇതേപോലെ അകൗണ്ടുകൾ ക്രിയേറ്റ ചെയ്തിരുന്നു എന്നും ബഷീർ പറഞ്ഞിട്ടുണ്ട്. സുഹാനയുടെ പിറന്നാൾ ദിനമാണ് അവരുടെ ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തത്. ഇതുസംബന്ധിക്കുന്ന മറ്റൊരു വീഡിയോ മഷൂറയും പങ്കിട്ടിരുന്നു. എന്തൊരു വിശേഷം നടന്നാലും അപ്പോൾ തന്നെ മഷൂറ അത് കവർ ചെയ്യും എന്ന് പലപ്പോഴും ബഷീർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല വീഡിയോ എടുക്കാൻ വരെ വീട്ടിൽ കൂട്ടത്തല്ല് ആണ് എന്ന് ബഷീർ തമാശ രൂപേണ മുൻപ് ഒരിക്കൽ ഹോം ടൂർ ചെയ്യുന്ന സമയം പറഞ്ഞിരുന്നു. മിക്ക വീഡിയോസും, അതായത് വീട്ടിലെ മിക്ക വിശേഷങ്ങളും കവർ ചെയ്യുന്നതിൽ ഒന്നാമതാണ് മഷൂറ. മിക്ക വീഡിയോസും മഷുവിൻറെ ചാനലിൽ ആണ് റിലീസ് ചെയ്യുന്നതും.
ലൈവ് വീഡിയോസ് ഇട്ടുകൊണ്ടും മഷൂറ എത്താറുണ്ട്. എന്നാൽ ഒരു മില്യണിനോട് അടുത്ത് നിൽക്കുന്ന സുഹാനയുടെ ചാനലിൽ അധികം വീഡിയോസ് കാണാറുമില്ല. അതിന്റെ പ്രതിഷേധം സുഹാന ഫാൻസ് അറിയിക്കാറും ഉണ്ട്. അടുത്തിടെയാണ് ബഷീർ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയത്. സുഹാനയെ പാടേ ഇങ്ങനെ ഒഴിവാക്കരുത് എന്നാണ് മശൂറയുടെ പുത്തൻ വീഡിയോ കണ്ട ചില ആളുകളുടെ അഭിപ്രായം. അതിനു മറ്റൊന്നും അല്ല കാരണം, സുഹാനയെ കൂട്ടാതെ മഷൂറയും, ഉമ്മയും ആയി കഴിഞ്ഞദിവസം പോയ യാത്രയാണ് സുഹാനയുടെ ഫാൻസിനെ ചൊടിപ്പിച്ചത്. ഇത് ശാപമായി മാറരുത്. കഷ്ടമാണ് സുഹാനയുടെ കാര്യം എന്നും ചിലർ കമന്റുകൾ പങ്കിടുന്നുണ്ട്. അതേസമയം റംസാൻ ഒന്നിന്റെ തിരക്കുകളിൽ ആയിരുന്നു സുഹാന എന്നതാണ് വാസ്തവം., റംസാൻ വ്ലോഗ്സ് ഞാൻ തന്നെ കവർ ചെയ്യും അത് ഞാൻ തന്നെ കണ്ടെത്തിയ കണ്ടന്റ് ആണ് എന്ന് പറയുകയാണ് പുത്തൻ വീഡിയോയിൽ മഷൂറ. കുട്ടിയെ ഹോസ്പിറ്റലിൽ കാണിക്കാൻ വേണ്ടി പോവുകയാണ് എന്നും അതുകൊണ്ടുതന്നെ വലിയ ഒരു വ്ലോഗ് ആയിരിക്കില്ല ഇതെന്നും മഷൂറ പറയുന്നുണ്ട്. ഞാൻ എത്ര തിരക്കിൽ ആണെങ്കിലും അത് ഞാൻ തന്നെ ചെയ്യും എന്നും മഷു പറയുന്നു.
മൊത്തത്തിൽ തിരക്കായിരുന്നു എന്നതുകൊണ്ട് വലിയ രീതിയിൽ ഉള്ള വിഭവങ്ങൾ ഒന്നും ആദ്യ ദിവസം ഉണ്ടാകില്ല- മഷു പറയുന്നു.ഇത്തവണ എനിക്ക് നൊയമ്പില്ല. ഇത്തവണ എനിക്ക് നോയമ്പ് പിടിക്കാൻ പാടില്ല. പെറ്റുകഴിഞ്ഞു നാൽപ്പത് ആകാതെ നോയമ്പ് പിടിക്കാൻ പാടില്ല. ഇനിയും എനിക്ക് ഒരു പതിനാലു ദിവസം ബാക്കിയുണ്ട് അത് കഴിഞ്ഞതിനു ശേഷമേ എനിക്ക് നോയമ്പ് പിടിക്കാൻ പാടൊള്ളൂ. ഇബ്രുവിനും, എനിക്കും സെഗുവിനും ഒന്നും നോമ്പ് ഇല്ല. എന്ന് മഷൂറ പറയുമ്പോൾ താനും സുനുവും വീഡിയോ ചെയ്യാൻ ഒരു പ്ലാൻ നടത്തുന്നുണ്ട് എന്നാണ് ബഷീർ പറയുന്നത്.കുറച്ചു ദിവസങ്ങൾ ആയി അവന്റെ കണ്ണിൽ യെല്ലോ ഡിസ്ചാർജ് വരുന്നുണ്ട്. മസാജുകളും, ബ്രെസ്റ്റ് മിൽക്കും കൊടുത്തിട്ടും അത് മാറുന്നില്ല. പ്രസവം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയതാണ് കുറഞ്ഞില്ല. അതാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. ഉറങ്ങി എണീക്കുമ്പോൾ തന്നെ കണ്ണ് തുറക്കാൻ കുഞ്ഞിന് പ്രയാസം ഉണ്ട്. അതൊരു ടെൻഷനായി നിലനിൽക്കുന്നുണ്ട് എന്നും ഇരുവരും പറയുന്നുണ്ട്.
Find out more: