ടെക്‌സൈറ്റൽ ജോലിയിൽ നിന്നും ആങ്കറിംഗിലേക്ക് ; സ്വപ്‌നങ്ങളെല്ലാം ഇനി പൊടി തട്ടിയെടുക്കണം; ശാലിനി! സഹതാരങ്ങളെല്ലാമായി അടുത്ത സൗഹൃദവും ശാലിനിക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളിലൊരാളായ സുചിത്രയായിരുന്നു ശാലിനിയുടെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞത്. എന്റെ പ്രിയ സുഹൃത്തും ബിഗ് ബോസിലെ മത്സരാർത്ഥിയുമായിരുന്ന ശാലിനി പുതിയ ചാനൽ തുടങ്ങുകയാണ്. അങ്ങനെ ഞാനും തുടങ്ങുകയാണ്. ഞങ്ങളുടെ വിശേഷങ്ങളെല്ലാം ഇനി തത്സമയം ശാലിനിയിലൂടെ അറിയാനാവും. അവളെ സപ്പോർട്ട് ചെയ്യാനും പോത്സാഹിപ്പിക്കാനുമൊക്കെ നമ്മളല്ലേയുള്ളൂയെന്നുമായിരുന്നു സുചിത്ര പറഞ്ഞത്. ബിഗ് ബോസിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനിഇൻസ്റ്റാഗ്രാമിൽ കഷ്ടിച്ച് 1500 ഫോളോവേഴ്സ് ഉള്ള ഒരു പേജ്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വരുമ്പോൾ 5000 പേർ.
ഇന്നത് 45000 എത്തി നിൽക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരുപാട് വലിയ ഒരു കാര്യമാണ്. ഇഷ്ടം കൊണ്ട് കൂടെ കൂടിയവരാണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ ഞങ്ങൾ സപ്പോർട്ട് ചെയ്യാം. ഒരു സമയത്ത് എനിക്ക് വന്നിരുന്ന സ്ഥിരം സ്നേഹ സന്ദേശങ്ങളിൽ ഒന്നായിരുന്നു. ദാ ഞാൻ തുടങ്ങിട്ടോ, സപ്പോർട്ട് ചെയ്യില്ലേ? തത്സമയം ശാലിനി. സീറോ ബഡ്ജറ്റിൽ ആണ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കുറവുകളും പരിമിതികളും ഉണ്ടാവും. എല്ലാം പരിചയിച്ചു വരുന്നതേ ഉള്ളൂ തെറ്റുകൾ തിരുത്തുന്നതിനോടൊപ്പം എന്നെ സപ്പോർട്ട് ചെയ്യണേ. ഒരു ശ്രമമാണ്, നല്ല വിഡിയോസ് ചെയ്യണം എന്നും പറയാൻ കാത്തു വെച്ച കുറേ വിശേഷങ്ങൾ പങ്കുവെക്കണം എന്നും ആലോചിക്കുന്നുണ്ട്. ചാനൽ ലിങ്ക് താഴെ കൊടുക്കാം സബ്സ്ക്രൈബ് ചെയ്ത് എല്ലാർക്കും ഒന്ന് ഷെയർ ചെയ്യണേയെന്നായിരുന്നു ചാനൽ തുടങ്ങിയപ്പോൾ ശാലിനി പറഞ്ഞത്.
ബിഗ് ബോസിലെ തന്റെ ഇൻട്രോ വീഡിയോയും ശാലിനി ചാനലിലൂടെ പങ്കുവെച്ചിരുന്നു. അച്ഛന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളുമൊക്കെ മനസിലാക്കി വളർന്നയാളാണ് ഞാൻ. ഒരു ടെക്‌സ്റ്റൈൽ ഷോപ്പിൽ ഞാൻ ജോലിക്ക് പോയിരുന്നു. അവിടെ നിന്നാണ് ആങ്കറിങ്ങിലേക്ക് വന്നത്. കുറേ ചാനലുകളിൽ ജോലി ചെയ്തിരുന്നു. ഇവിടെ വരെ എത്താനായി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഒത്തിരി സ്വപ്‌നങ്ങളുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളാൽ അതൊക്കെ കുഴിച്ച് മൂടപ്പെടേണ്ടി വരികയായിരുന്നു, ഇനി അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള സമയമാണെന്നും ശാലിനി പറഞ്ഞിരുന്നു.
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വരുമ്പോൾ 5000 പേർ. ഇന്നത് 45000 എത്തി നിൽക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരുപാട് വലിയ ഒരു കാര്യമാണ്. ഇഷ്ടം കൊണ്ട് കൂടെ കൂടിയവരാണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ ഞങ്ങൾ സപ്പോർട്ട് ചെയ്യാം. ഒരു സമയത്ത് എനിക്ക് വന്നിരുന്ന സ്ഥിരം സ്നേഹ സന്ദേശങ്ങളിൽ ഒന്നായിരുന്നു. ദാ ഞാൻ തുടങ്ങിട്ടോ, സപ്പോർട്ട് ചെയ്യില്ലേ? തത്സമയം ശാലിനി. സീറോ ബഡ്ജറ്റിൽ ആണ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ കുറവുകളും പരിമിതികളും ഉണ്ടാവും. എല്ലാം പരിചയിച്ചു വരുന്നതേ ഉള്ളൂ തെറ്റുകൾ തിരുത്തുന്നതിനോടൊപ്പം എന്നെ സപ്പോർട്ട് ചെയ്യണേ. ഒരു ശ്രമമാണ്, നല്ല വിഡിയോസ് ചെയ്യണം എന്നും പറയാൻ കാത്തു വെച്ച കുറേ വിശേഷങ്ങൾ പങ്കുവെക്കണം എന്നും ആലോചിക്കുന്നുണ്ട്. ചാനൽ ലിങ്ക് താഴെ കൊടുക്കാം സബ്സ്ക്രൈബ് ചെയ്ത് എല്ലാർക്കും ഒന്ന് ഷെയർ ചെയ്യണേയെന്നായിരുന്നു ചാനൽ തുടങ്ങിയപ്പോൾ ശാലിനി പറഞ്ഞത്.
Find out more: