കിംഗ് ഓഫ് കൊത്ത പുഷ്പയുടെ പകർപ്പോ? മറുപടിയുമായി ദുൽഖർ രംഗത്ത്! ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം ഓണത്തിന് തിയേറ്ററുകൾ ഇളക്കി മറിക്കുമെന്ന കാര്യം ഉറപ്പാണ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ കിങ് ഓഫ് കൊത്തയെക്കുറിച്ചുള്ള ചർച്ചകളും വളരെ സജീവമാണ്. അതേസമയം കിങ് ഓഫ് കൊത്തയ്ക്ക് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ എന്ന ചിത്രവുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാലിപ്പോഴിതാ ഇത്തരം പ്രചരണങ്ങളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കിങ് ഓഫ് കൊത്ത.കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരഭിമുഖത്തിലാണ് ദുൽഖർ മറുപടി പറഞ്ഞത്. അത്തരത്തിലുള്ള ഒരു സ്വാധീനവുമില്ല. ഒരു നടനെന്ന നിലയിലും പെർഫോമറെന്ന നിലയിലും ബണ്ണിയെ എനിക്ക് വളരെയധികം ഇഷ്ടമാണ്. 
 




    എന്നാൽ ഈ ചിത്രം 2019 മുതൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മൂന്ന് വർഷം മുൻപ് തന്നെ അവർ ഇതിന്റെ ക്യാരക്ടർ സ്കെച്ച് തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ മനസ്സിൽ അങ്ങനെയൊരു പ്ലാനുണ്ടായിരുന്നു. ഞാനും ഇങ്ങനെ കേട്ടിരുന്നു, ഒരുതരത്തിൽ ഇതൊരു അഭിനന്ദനമായി എടുക്കുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും ആരെയും അനുകരിക്കാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഭാഗം ബ്ലോക്ബസ്റ്ററായതിന് പിന്നാലെ നിർമ്മാതാക്കൾ പുഷ്പ 2 വും പ്രഖ്യാപിച്ചിരുന്നു. പുഷ്പയെന്ന ടൈറ്റിൽ കഥാപാത്രമായി അല്ലു അർജുനെത്തിയപ്പോൾ ഭൻവർ സിങ് ഷെഖാവത്തെന്ന വില്ലനായി ഫഹദ് ഫാസിലുമെത്തി. ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലിനും മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. 





   അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ഓണം റിലീസായി 25 നാണ് തിയേറ്ററുകളിലെത്തുക. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈല ഉഷ, ഗോകുൽ സുരേഷ്, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും പുഷ്പയ്ക്ക് ചെയ്യാൻ കഴിഞ്ഞതുപോലെ ഒരു ചലനം കൊത്തയ്ക്കും ഉണ്ടാക്കാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ സൽമാൻ ചെന്നൈയിൽ നടന്ന ഒരഭിമുഖത്തിൽ പറഞ്ഞു. ദുൽഖറിന്റെ മികച്ച ചിത്രങ്ങളിലൊന്നാകും കൊത്തയെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. മുൻപ് ചിത്രത്തിലെ കലാപകാര എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർത്തിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു പാട്ട്. സുകുമാർ സംവിധാനം ചെയ്ത പുഷ്പ തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ തരംഗം സൃഷ്ടിച്ചിരുന്നു. വ്യത്യസ്ത ഗെറ്റപ്പിൽ അല്ലു അർജുനെത്തിയ ചിത്രം കൂടിയായിരുന്നു പുഷ്പ.





   ഞങ്ങളുടെ മനസ്സിൽ അങ്ങനെയൊരു പ്ലാനുണ്ടായിരുന്നു. ഞാനും ഇങ്ങനെ കേട്ടിരുന്നു, ഒരുതരത്തിൽ ഇതൊരു അഭിനന്ദനമായി എടുക്കുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും ആരെയും അനുകരിക്കാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഭാഗം ബ്ലോക്ബസ്റ്ററായതിന് പിന്നാലെ നിർമ്മാതാക്കൾ പുഷ്പ 2 വും പ്രഖ്യാപിച്ചിരുന്നു. പുഷ്പയെന്ന ടൈറ്റിൽ കഥാപാത്രമായി അല്ലു അർജുനെത്തിയപ്പോൾ ഭൻവർ സിങ് ഷെഖാവത്തെന്ന വില്ലനായി ഫഹദ് ഫാസിലുമെത്തി. ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലിനും മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ഓണം റിലീസായി 25 നാണ് തിയേറ്ററുകളിലെത്തുക. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈല ഉഷ, ഗോകുൽ സുരേഷ്, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Find out more: