കല്യാണശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് നൂറിൻ ഷെരീഫും ഭർത്താവും പറഞ്ഞത്! അഭിനേതാവും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് നൂറിനെ ജീവിതസഖിയാക്കിയത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ നന്നായി പോവുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്. അടുത്തിടെയായിരുന്നു നൂറിൻ ഷെരീഫ് വിവാഹിതയായത്.  എടാ നമ്മുടെ കല്യാണം കഴിഞ്ഞതാണോ എന്ന് ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്. 24 മണിക്കൂറും ഒരുമിച്ചാണ് എന്നതാണ് കല്യാണം കഴിഞ്ഞതിന് ശേഷമുള്ള പ്രധാന മാറ്റം. നേരത്തെ ഇവരെപ്പോഴും ഒന്നിച്ചാണോ എന്നുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതങ്ങ് മാറി.കല്യാണം കഴിഞ്ഞിട്ട് ഒരുമാസമാവാൻ പോവുകയാണ്. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു.



  അതിലും കൂടുതൽ അടുത്തപ്പോഴാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. കുറേ കൺഫ്യൂഷൻസൊക്കെയുണ്ടായിരുന്നു. എല്ലാം നന്നായി വരും, ഇത് വർക്കൗട്ടാവുമെന്ന് കരുതിയാണ് ഞാൻ ഫഹീമിനോട് ഇഷ്ടം പറഞ്ഞത്. എന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീടങ്ങോട്ട്. എന്റെ മോശം സമയത്താണ് ഞാൻ ഫഹീമിനെ കണ്ടുമുട്ടിയത്. എല്ലാം പെർഫെക്ടാക്കിയിട്ട് പോയി ഇഷ്ടം പറഞ്ഞവരല്ല ഞങ്ങൾ. ആദ്യം ഇഷ്ടം പറഞ്ഞത് ഫഹീമാണ്. എന്റെ ബെസ്റ്റ്ഫ്രണ്ടാണ് അവൾ. അങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്. അതുപോലെ രണ്ടുപേർക്കും സിനിമ ഭയങ്കര ഇഷ്ടമാണ്. എന്നെ കാണുമ്പോൾ ആളുകൾ ഭർത്താവ് എവിടെ എന്ന് ചോദിക്കും. അവൻ തനിച്ചാണെങ്കിൽ നൂറിൻ എവിടെ എന്നും ചോദിക്കും. ഞങ്ങളെ ഒന്നിച്ച് കാണാനാണ് ആളുകൾക്ക് ഇഷ്ടം. അത് ഞാൻ മനസിലാക്കിയിട്ടുള്ള കാര്യമാണ്. ഞങ്ങളുടെ കാര്യങ്ങളൊക്കെ ആളുകൾ അന്വേഷിക്കാറുണ്ട്.




    ഇപ്പോൾ നെഗറ്റീവ് കമന്റുകൾ കുറവാണ്. ചുറ്റുമുള്ളവർ നമ്മളെക്കുറിച്ച് നല്ലത് പറയുമ്പോൾ സന്തോഷമാണ്. നൂറിന് പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തന്നെ അതങ്ങ് പോവും. സെൻസിറ്റീവാണ് ആൾ, പെട്ടെന്ന് തന്നെ അതിൽ നിന്നും മാറും. പ്രശ്‌നങ്ങളിൽ നിന്നെല്ലാം മാറി, സമാധാനം നിലനിർത്താൻ നോക്കുന്നയാളാണ് ഫഹീം. ഓണത്തിന് ഫ്രണ്ട്‌സിന്റെയും റിലേറ്റീവ്‌സിന്റെയും വീട്ടിലേക്കൊക്കെ പോവാറുണ്ട്. 



പെരുന്നാളിനാണ് എല്ലാവർക്കും ഡ്രസൊക്കെ വാങ്ങിച്ച് കൊടുക്കുന്നത്. യൂട്യൂബ് ചാനലിലേക്ക് ഞങ്ങളൊന്നിച്ച് കണ്ടന്റുകളൊക്കെ പ്ലാൻ ചെയ്യാറുണ്ട്.കല്യാണ ദിവസം കുറേ ടാസ്‌ക്കുകളുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് നൂറിന്റെ വീട്ടിലേക്കാണ് പോയത്. ഇവർക്ക് റമ്പുട്ടാൻ കൃഷിയുണ്ട്. അത് കസിൻസൊക്കെ കൊടുത്തതിന് ശേഷമാണ് കസിൻസ് ഞങ്ങളെ റൂമിലേക്ക് വിട്ടത്. അത് തന്നാലേ റൂമിലേക്ക് വിടുള്ളൂ എന്ന് അവർ പറഞ്ഞിരുന്നു.

Find out more: