ഞാൻ മോശമാക്കിയാൽ അച്ഛനെ ബാധിക്കില്ലേ, പോലീസ് വേഷം ചെയ്തതിനെക്കുറിച്ച് ഗോകുൽ മനസ്സ് തുറക്കുന്നു! മമ്മൂട്ടി, സുരേഷ് ഗോപി, ജോഷി കൂട്ടുകെട്ടാണ് ഒരുകാലത്ത് തിളങ്ങിയതെങ്കിൽ കിംഗ് കൊത്തയിലൂടെ ഇവരുടെ മക്കൾ ഒന്നിച്ചിരിക്കുകയാണ്. ജോഷി സാറിനൊപ്പം ഞാൻ നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്്. അച്ഛനൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അത്രയും സീനിയറായ ആൾക്കാരുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത് കൊണ്ട് കൊത്ത കുറേക്കൂടി സെറ്റായിരുന്നു എനിക്കെന്ന് ഗോകുൽ പറയുന്നു. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രൻ വിശേഷങ്ങൾ പങ്കുവെച്ചത്. ജോഷി സാറിന്റെ പോലെയുള്ള വർക്കല്ല അഭിച്ചേട്ടന്റേത്. അതൊന്നും അങ്ങനെ താരതമ്യപ്പെടുത്താൻ പറ്റുന്നതല്ല. പാപ്പനിൽ ജോലി ചെയ്ത് വന്നതുകൊണ്ട് ഇതെനിക്ക് എളുപ്പമായിരുന്നു. കിംഗ് ഓഫ് കൊത്തയിൽ ടോണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോകുൽ സുരേഷാണ്. മക്കളൊരുമിക്കുന്ന സിനിമയെന്ന തരത്തിൽ അച്ഛൻ ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.
അച്ഛൻ ഇഷ്ടം പോലെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ്. അച്ഛൻ നന്നായി ചെയ്ത വേഷമെന്ന നിലയിൽ പോലീസ് വേഷം എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഞാൻ ചെയ്താൽ ശരിയാവുമോയെന്ന ആശങ്ക എന്നെ അലട്ടിയിരുന്നു. നന്നായി ചെയ്തില്ലെങ്കിൽ അത് അച്ഛനെ ബാധിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ കുറച്ച് തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. യൂണിഫോമിട്ട സമയത്ത് ഞാൻ അങ്ങനെ ഇരിക്കാറില്ല. ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ വേഷം മാറ്റുമായിരുന്നു. കൊത്തയിലെ ടോണി ഒരു പോലീസുകാരനായാൽ എങ്ങനെയുണ്ടാവും അതേ ഞാൻ ചെയ്തിട്ടുള്ളൂവെന്നും ഗോകുൽ പറയുന്നു. വീട്ടിൽ ഞങ്ങളങ്ങനെ സിനിമാചർച്ചകളൊന്നുമില്ല. അനിയൻ ഇപ്പോൾ സിനിമയിലേക്ക് വരുന്നുണ്ട്. എന്നാലും അഭിപ്രായങ്ങളൊന്നും പറയാറില്ല. ജോഷി സാറിന്റെ സെറ്റിൽ ഏറ്റവും കുറവ് ചീത്ത കിട്ടിയ ആൾ ഞാനായിരുന്നു.
നിന്നെ ഒന്നും പറയുന്നില്ലല്ലോ, എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. സിനിമയിലേക്ക് വരും മുൻപ് മമ്മൂക്ക, ലാൽ സാർ, ജയറാം സാർ, ദിലീപ് സാർ അങ്ങനെ എല്ലാവരുടെ അടുത്തും പോയിരുന്നു. അച്ഛനാണ് പറഞ്ഞത് ഇവരെയൊക്കെ കാണണമെന്ന്. മധു സാറിനെയും ജോഷി സാറിനെയുമെല്ലാം കണ്ട് അനുഗ്രഹം മേടിച്ചിരുന്നു. ജോഷി സാറിനൊപ്പം ഞാൻ നേരത്തെ വർക്ക് ചെയ്തിട്ടുണ്ട്്. അച്ഛനൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അത്രയും സീനിയറായ ആൾക്കാരുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത് കൊണ്ട് കൊത്ത കുറേക്കൂടി സെറ്റായിരുന്നു എനിക്കെന്ന് ഗോകുൽ പറയുന്നു. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരപുത്രൻ വിശേഷങ്ങൾ പങ്കുവെച്ചത്. ജോഷി സാറിന്റെ പോലെയുള്ള വർക്കല്ല അഭിച്ചേട്ടന്റേത്. അതൊന്നും അങ്ങനെ താരതമ്യപ്പെടുത്താൻ പറ്റുന്നതല്ല. പാപ്പനിൽ ജോലി ചെയ്ത് വന്നതുകൊണ്ട് ഇതെനിക്ക് എളുപ്പമായിരുന്നു.
അച്ഛൻ നന്നായി ചെയ്ത വേഷമെന്ന നിലയിൽ പോലീസ് വേഷം എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഞാൻ ചെയ്താൽ ശരിയാവുമോയെന്ന ആശങ്ക എന്നെ അലട്ടിയിരുന്നു. നന്നായി ചെയ്തില്ലെങ്കിൽ അത് അച്ഛനെ ബാധിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ കുറച്ച് തയ്യാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. യൂണിഫോമിട്ട സമയത്ത് ഞാൻ അങ്ങനെ ഇരിക്കാറില്ല. ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ വേഷം മാറ്റുമായിരുന്നു. കൊത്തയിലെ ടോണി ഒരു പോലീസുകാരനായാൽ എങ്ങനെയുണ്ടാവും അതേ ഞാൻ ചെയ്തിട്ടുള്ളൂവെന്നും ഗോകുൽ പറയുന്നു. വീട്ടിൽ ഞങ്ങളങ്ങനെ സിനിമാചർച്ചകളൊന്നുമില്ല. അനിയൻ ഇപ്പോൾ സിനിമയിലേക്ക് വരുന്നുണ്ട്. എന്നാലും അഭിപ്രായങ്ങളൊന്നും പറയാറില്ല. ജോഷി സാറിന്റെ സെറ്റിൽ ഏറ്റവും കുറവ് ചീത്ത കിട്ടിയ ആൾ ഞാനായിരുന്നു. നിന്നെ ഒന്നും പറയുന്നില്ലല്ലോ, എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു.
Find out more: