ബിന്ദു പണിക്കരുമായുള്ള പ്രണയത്തെക്കുറിച്ച് സായ് കുമാർ പറഞ്ഞത് ഇങ്ങനെ! അച്ഛനോടാണ് എല്ലാ കാര്യങ്ങളും പറയാറുള്ളത്. എല്ലാം കൂളായി എടുക്കുന്ന ആളാണ് സായ് അച്ഛനെന്ന് മകൾ കല്യാണിയും പറഞ്ഞിരുന്നു. ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപര്യമാണ്. പ്രണയവിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇവർ നൽകിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിന്ദു പണിക്കരും സായ്കുമാറും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സ്‌ക്രീനിൽ വില്ലനാവാറുണ്ടെങ്കിലും ജീവിതത്തിൽ ചേട്ടൻ വളരെ സോഫ്റ്റാണെന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. ഭർത്താവിന്റെ വിയോഗ ശേഷം ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഞാൻ. ആ സമയത്താണ് ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം ലഭിച്ചത്.
സഹോദരന്റെ നിർബന്ധമായിരുന്നു ഞാനും അതിൽ പങ്കെടുക്കണമെന്നത്. സായ് ചേട്ടനും ആ ഷോയിലുണ്ടായിരുന്നു. അതിന് ശേഷം പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. പിന്നെയാണ് ആലോചനയുമായി സായ് ചേട്ടനും ചേച്ചിയുടെ ഭർത്താവും വന്നത്. മകളെക്കുറിച്ചായിരുന്നു എന്റെ ചിന്ത. മകളുടെ കാര്യം ഓക്കെയാണെന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് ബിന്ദു പണിക്കർ വ്യക്തമാക്കിയിരുന്നു. എപ്പോഴാണ് റൊമാന്റിക്ക് സ്പാർക്ക് വന്നതെന്നായിരുന്നു അവതാരക ഇവരോട് ചോദിച്ചത്. ഞങ്ങൾക്കങ്ങനെ റൊമാന്റിക് സ്പാർക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആൾക്കാരെല്ലാം ചേർത്ത് ആക്കിയതാണ്. ഞങ്ങൾ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടുവന്ന് കുറച്ച് ആൾക്കാർ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്.
വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂവെന്നുമായിരുന്നു കൗമുദി മൂവീസ് അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്. മകളായ കല്യാണിയെക്കുറിച്ചും ബിന്ദു പണിക്കരും സായ് കുമാറും വാചാലരാവാറുണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയാറുണ്ട് അവൾ. പുറത്തൊക്കെ പോയി വരാൻ വൈകുകയാണെങ്കിൽ അത് പറയും. അങ്ങനെ ഒരു കാര്യത്തിലും അവളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടില്ല. എല്ലാ കാര്യങ്ങളും അവൾ ഇങ്ങോട്ട് പറയുന്നത് കൊണ്ട് അവളുടെ അടുത്ത് സ്ട്രിക്ടാവേണ്ടി വന്നിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ബിന്ദു ജീവിതത്തിലേക്ക് വന്നതോടെയാണ് സമാധാനം എന്താണെന്ന് അറിഞ്ഞ് തുടങ്ങിയത്. വീട്ടിലേക്ക് തിരികെ ചെല്ലുമ്പോൾ സന്തോഷവും സമാധാനവും വേണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ. ഇപ്പോഴത്തെ ജീവിതത്തിൽ അതുണ്ടെന്നും വിവാഹ ശേഷം സായ് കുമാർ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെല്ലാം ഇടയ്ക്ക് വരാറുണ്ട്.
എല്ലാവരേയും വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ട്. അധികം ഫോണിൽ സംസാരിക്കുന്ന ശീലമില്ലാത്തതിനാൽ ബിന്ദുവാണ് ചേച്ചിമാരെയൊക്കെ വിളിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾക്കങ്ങനെ റൊമാന്റിക് സ്പാർക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആൾക്കാരെല്ലാം ചേർത്ത് ആക്കിയതാണ്. ഞങ്ങൾ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടുവന്ന് കുറച്ച് ആൾക്കാർ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്. വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂവെന്നുമായിരുന്നു കൗമുദി മൂവീസ് അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്. മകളായ കല്യാണിയെക്കുറിച്ചും ബിന്ദു പണിക്കരും സായ് കുമാറും വാചാലരാവാറുണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയാറുണ്ട് അവൾ. പുറത്തൊക്കെ പോയി വരാൻ വൈകുകയാണെങ്കിൽ അത് പറയും. അങ്ങനെ ഒരു കാര്യത്തിലും അവളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടില്ല. എല്ലാ കാര്യങ്ങളും അവൾ ഇങ്ങോട്ട് പറയുന്നത് കൊണ്ട് അവളുടെ അടുത്ത് സ്ട്രിക്ടാവേണ്ടി വന്നിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
Find out more: