നടി മീര നന്ദന്റെ എൻഗേജ്‌മെന്റ്; ഇത് പക്കാ അറേഞ്ച്ഡ് എന്ന് താരം! എൻഗേജ്‌മെന്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരെല്ലാം മീരയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ആൻ അഗസ്റ്റിനും ഉണ്ണിയുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹനിശ്ചയം രഹസ്യമാക്കി വെച്ചതിനെക്കുറിച്ചും ഭാവിവരനെക്കുറിച്ചും വാചാലയായുള്ള മീരയുടെ അഭിമുഖവും ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു എൻഗേജ്‌മെന്റ് വിശേഷം പങ്കുവെച്ചത്. അഭിനേത്രിയും അവതാരകയുമായി മീര നന്ദൻ വിവാഹിതയാവുകയാണ്.  വിവാഹം ഉടനെയില്ല. ഒരു വർഷം കഴിഞ്ഞേ ഉണ്ടാവുകയുള്ളൂ. ഇപ്പോൾ എൻഗേജ്‌മെന്റാണ് നടന്നത്. ഒരുപാടുപേർക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു ഇത്.





 ഇത് രഹസ്യമാക്കി വെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ അത് സംഭവിച്ചിരിക്കുകയാണ്. ഇത് നടക്കേണ്ട സമയത്ത് നടന്നോളും, ഞാനും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. അതങ്ങ് സംഭവിച്ചു. ഇത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. സിനിമാമേഖലയിലൊക്കെ ജോലി ചെയ്തിട്ടുള്ളതിനാൽ നിങ്ങൾക്കൊക്കെ ആരെ വേണമെങ്കിലും കിട്ടുമല്ലോ, ആരെ വേണമെങ്കിലും കെട്ടാമല്ലോ എന്ന തെറ്റിദ്ധാരണയുണ്ട് പലർക്കും. കല്യാണാലോചനയുടെ സമയത്ത് അങ്ങനെയുള്ള അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഈ പ്രൊപ്പോസലിൽ അമ്മമാരാണ് ആദ്യം സംസാരിച്ചത്. വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. അഭിനേത്രിയാണ്, മീഡിയ റിലേറ്റഡ് ജോലിയാണ് എന്നൊക്കെ കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്ത് പോയ ആൾക്കാർ വരെയുണ്ട്. മീരയുടെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 





മീര മാത്രമല്ല പ്രിയപ്പെട്ടവരും ചിത്രങ്ങൾ പങ്കിട്ടിരുന്നു. പച്ച ബ്ലൗസും മഞ്ഞ സാരിയും ചേരുന്ന ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് മീര എത്തിയത്. ശ്രീജു ലണ്ടനിൽ ജനിച്ച് വളർന്ന ആളായതിനാൽ ഞാനും അങ്ങോട്ടേക്ക് പോവേണ്ടി വരുമെന്നായിരുന്നു ആദ്യം കരുതിയത്. അതെന്നെ പേടിപ്പെടുത്തിയ കാര്യമായിരുന്നു. അങ്ങനെ വന്നാൽ അവിടെപ്പോയി ഞാൻ എന്ത്് ചെയ്യുമെന്ന കാര്യത്തിലൊക്കെ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ആശങ്കയൊക്കെ അസ്ഥാനത്തായിരുന്നു. എന്റെ രാജകുമാരിയുടെ എൻഗേജ്‌മെന്റ് കഴിഞ്ഞുവെന്നായിരുന്നു ആൻ അഗസ്റ്റിൻ കുറിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ ഉണ്ണിയും മീരയ്ക്കും ശ്രീജുവിനും ആശംസ അറിയിച്ചിരുന്നു. ദുബായിലേക്ക് ജോലിയുമായി പോയതോടെയാണ് താൻ ജീവിതം പഠിച്ചതെന്ന് മീര വ്യക്തമാക്കിയിരുന്നു. തുടക്കത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുകയായിരുന്നു താരം. അമ്മയും അച്ഛനുമായിരുന്നു മുൻപ് കാര്യങ്ങളെല്ലാം ചെയ്തിരുന്നത്.  




ഇത് രഹസ്യമാക്കി വെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ അത് സംഭവിച്ചിരിക്കുകയാണ്. ഇത് നടക്കേണ്ട സമയത്ത് നടന്നോളും, ഞാനും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. അതങ്ങ് സംഭവിച്ചു. ഇത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. സിനിമാമേഖലയിലൊക്കെ ജോലി ചെയ്തിട്ടുള്ളതിനാൽ നിങ്ങൾക്കൊക്കെ ആരെ വേണമെങ്കിലും കിട്ടുമല്ലോ, ആരെ വേണമെങ്കിലും കെട്ടാമല്ലോ എന്ന തെറ്റിദ്ധാരണയുണ്ട് പലർക്കും. കല്യാണാലോചനയുടെ സമയത്ത് അങ്ങനെയുള്ള അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഈ പ്രൊപ്പോസലിൽ അമ്മമാരാണ് ആദ്യം സംസാരിച്ചത്. വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. അഭിനേത്രിയാണ്, മീഡിയ റിലേറ്റഡ് ജോലിയാണ് എന്നൊക്കെ കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്ത് പോയ ആൾക്കാർ വരെയുണ്ട്. മീരയുടെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീര മാത്രമല്ല പ്രിയപ്പെട്ടവരും ചിത്രങ്ങൾ പങ്കിട്ടിരുന്നു. പച്ച ബ്ലൗസും മഞ്ഞ സാരിയും ചേരുന്ന ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് മീര എത്തിയത്. 

Find out more: