സ്റ്റീറോയിഡ് എടുത്തിട്ടാണോ വണ്ണം വച്ചത്; തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് നയൻതാര മനസ്സ് തുറക്കുന്നു! ബാലതാരമായി വന്ന താരം ഇപ്പോൾ നായികയായി സജീവമാവാൻ ഒരുങ്ങുന്നു. നായികയായി അഭിനയിക്കുന്ന ജെന്റിൽമാൻ എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടിയിപ്പോൾ. അതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ ശരീരിക മാറ്റത്തെ കുറിച്ച് നടി സംസാരിച്ചു. മലയാളികൾക്ക് രണ്ട് നയൻതാരയെ അറിയാം, ഒന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, രണ്ട് ബേബി നയൻതാരയും. എന്നാൽ ബേബി എന്ന വാൽ പണ്ടേ തന്റേ പേരിൽ നിന്നും നയൻതാര മാറ്റിയതാണ്. ഇപ്പോൾ നയൻതാര ചക്രവർത്തിയാണ്. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. അതിന് രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നത്. രണ്ട് ബേബി എന്ന ടാഗ് ലൈൻ മാറ്റാൻ മാറി നിൽക്കണം എന്നത്.
പതിനൊന്നാം ക്ലാസിൽ എത്തയതിന് ശേഷമാണ് പിന്നീട് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയത് എന്ന് നയൻതാര പറയുന്നു. ശരീരം മാറിയതിനെ കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഞാൻ ശ്രദ്ധിയ്ക്കുന്നത് തന്നെ. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ഞാനും ചിന്തിയ്ക്കും, ഓഹോ ഇത്രയും മാറ്റമുണ്ടല്ലേ എന്ന്. സ്റ്റീറോയിഡ് എടുത്തതാണോ, അതോ വല്ല ഇൻഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെ ഒരു സംഭവവും ഞാൻ ചെയ്തിട്ടില്ല. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത്. നേരത്തെ ഞാൻ അങ്ങനെ ഭക്ഷണം ഒന്നും കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് ഒക്കെ കഴിഞ്ഞപ്പോഴാണ് നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. പിന്നെ ഞാൻ കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നതുകൊണ്ടാവാം ആളുകൾക്ക് ഒരു വ്യത്യാസം തോന്നുന്നത്. എനിക്കോ, ഞാനുമായി അടുപ്പമുള്ളവർക്കോ ആ വ്യത്യാസം അനുഭവപ്പെടാറില്ല.
സൗന്ദര്യം കൂട്ടാനോ, നിലനിർത്താനോ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്ന് ഒരു ചോദ്യത്തിന് മറുപടിയായി നയൻതാര പറഞ്ഞു. കുഞ്ഞായിരുന്നപ്പോൾ ലൊക്കേഷനിൽ നിന്നും വന്നാൽ അമ്മ മഞ്ഞളും തൈരുമൊക്കെ തേച്ച് പിടിപ്പിക്കുമായിരുന്നു. വലുതായപ്പോൾ ഞാൻ തന്നെ അത് നിർത്തി. അത്രയും ക്ഷമയൊന്നും എനിക്കില്ല. പിന്നെ സ്‌കൂളിൽ സ്‌പോട്‌സിനൊക്കെ നിന്നപ്പോൾ നന്നായി കറുത്തിരുന്നു. അത് സ്ഥിരമാവുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ കോളേജിലൊക്കെ ആയപ്പോഴേക്കും അത് താനേ മാറി.
സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒന്നും ഞാൻ ശ്രദ്ധിക്കാറേയില്ല എന്ന് നയൻതാര പറയുന്നു. എന്നെ കുറിച്ച് എന്തെങ്കിലും എഴുതി പിടിപ്പിച്ചാലോ പ്രചരിപ്പിച്ചാലോ എനിക്കൊന്നും നഷ്ടപ്പെടാനില്ല. എന്നെ അത് ബാധിക്കുന്നതുമില്ല. നഷ്ടം അവർക്കാണ്. അവരുടെ സമയവും എനർജ്ജിയും. വെറുതേ ഇല്ലാത്തത് എഴുതിയും പറഞ്ഞും പ്രചരിപ്പിക്കുന്നതിന് പകരം എന്തെങ്കിലും ജോലി ചെയ്തുകൂടെ എന്നാണ് നയൻതാരയുടെ ചോദ്യം.
Find out more: