ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിൽ രജിനികാന്ത് തന്നെ! ലിയോയ്ക്ക് ശേഷം ലോകേഷ് സ്‌റ്റൈൽ മന്നനുമായി കൈകോർക്കുന്നു എന്ന്. കഴിഞ്ഞ നാളുകളായി ലിയോയുടെ ഗ്ലിമ്പ്‌സ് വിഡിയോകളിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു ലോകേഷ്. ഇതിനിടെ പലതവണ രജിനികാന്തിനൊപ്പം ലോകേഷ് സിനിമ ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശത്തിലാണ് ആരാധകർ. അതിന് മാറ്റുകൂട്ടി പുതിയ വാർത്തയും എത്തുന്നു.കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ ലോകേഷ് - രജനികാന്ത് ചിത്രം കാൻസലായതായും പറഞ്ഞിരുന്നു. ഇതോടെ ആരാധകർ നിരാശയിലായിരുന്നു. എന്നാൽ ഇന്ന് ലോകേഷ് പങ്കുവെച്ച പുതിയ പോസ്റ്ററിൽ രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായകനാകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.



   

ലോകേഷിന്റെ മുൻചിത്രങ്ങളുടെ അതെ ജോണറിലായിരിക്കും തലൈവർ 171ഉം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ജയിലർ എന്ന ചിത്രത്തിന്റെ വിജ്യത്തിലാണ് രജനികാന്ത്. തലൈവർ 171 എപ്പോഴായിരിക്കും ചിത്രീകരണം ആരംഭിക്കുകയെന്ന് വ്യക്തമല്ല. സൺ പിക്‌ചേഴ്‌സ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ കൊറിയോഗ്രഫി പതിവുപോലെ അൻപറിവും സംഗീതം അനിരുദ്ധ രവിചന്ദറുമായിരിക്കും നിർവഹിക്കുക എന്നാണ് വിവരം. ആറ് മാസങ്ങളിലായി 125 ദിവസത്തെ ചിത്രീകരണമാണ് ലിയോയുടേതായി നടന്നത്. കൈതി, വിക്രം സിനിമകളിലെ താരങ്ങൾക്കും സംഭവങ്ങൾക്കും ലിയോയിലും റഫറൻസും സാന്നിധ്യവുമുണ്ടാകും. കമൽ ഹാസനും ലിയോയുടെ ഭാഗമാകുന്നു എന്ന സൂചനകൾ മുൻപ് വന്നിരുന്നു. ചിത്രത്തിന്റെ ആർട് ഡയറക്ടറായ സതീഷ് കുമാറാണ് വിക്രത്തിലെ കമൽ ഹാസന്റെ വേഷത്തെ പരോക്ഷമായി പരാമർശിക്കുന്ന 'ദി ഈഗിൾ ഈസ് കമിംഗ്' എന്ന പോസ്റ്റർ ട്വിറ്ററിലൂടെ പങ്കിട്ടത്. ഇതോടെ കമലഹാസൻ അതിഥി താരമായി ലിയോയിൽ എത്തുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.







  ഇനി വരാനിരിക്കുന്ന തലൈവർ 171 എൽസിയുവിലെ ചിത്രം തന്നെയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അങ്ങനെയെങ്കിൽ കമലഹാസൻ, വിജയ്, കാർത്തി, സൂര്യ തുടങ്ങിയ താരങ്ങളുടെയൊക്കെ എൻട്രി ഈ ചിത്രത്തിലുമുണ്ടായേക്കും.  ജ്ഞാനവേലിന്റെ ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിലുണ്ടായേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഈ വാർത്തകൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലിയോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുക എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പ്രഭാസിനെ ലോകേഷ് പുതിയ ചിത്രത്തിന്റെ വൺ ലൈൻ കേൾപ്പിച്ചതായും അത് നടന് ഇഷ്ടമായെന്നുമാണ് റിപ്പോർട്ട്. 



 
ജ്ഞാനവേലും രജനികാന്തുമൊന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കുന്നതൊപ്പം തന്നെ ലോകേഷ് പ്രഭാസിനൊപ്പമുള്ള ചിത്രം സംവിധാനം ചെയ്യാനാണ് സാധ്യതയെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ.  കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ ലോകേഷ് - രജനികാന്ത് ചിത്രം കാൻസലായതായും പറഞ്ഞിരുന്നു. ഇതോടെ ആരാധകർ നിരാശയിലായിരുന്നു. എന്നാൽ ഇന്ന് ലോകേഷ് പങ്കുവെച്ച പുതിയ പോസ്റ്ററിൽ രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ നായകനാകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തലൈവർ 171 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

Find out more: